കുറ്റാന്വേഷണത്തിനുമുണ്ട് ചരിത്രം

പ്രമാദമായ കേസുകളിൽ പ്രതിയെ കണ്ടെത്തുന്നതോടെ പൊതുജനത്തിനും മാധ്യമങ്ങൾക്കും തൃപ്തിയാകുകയാണ് പതിവ്. പോലീസിന്‍റെ ഏറ്റവും ശ്രമകരമായ ജോലി പിന്നീടാണ്. ലഭിച്ച തെളിവുകളെ കുറ്റവാളിയുമായി ബന്ധിപ്പിച്ച് അവനെ നിയമപീഠത്തിനു മുന്നിലെത്തിക്കുക എന്നത്. കേസന്വേഷണം വിജയകരമാകുന്നത് അപ്പോഴാണ്. ഇവിടെ പാളിച്ചകൾ സംഭവിച്ചാൽ പ്രതിക്ക് രക്ഷപ്പെടാം. സാധാരണക്കാർക്ക് പരിചിതമല്ലാത്ത ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് കേരളത്തിന്‍റെ കുറ്റാന്വേഷണചരിത്രം.

കേരളപോലീസിന്‍റെയും കേരളത്തിലെ കുറ്റാന്വേഷണത്തിന്‍റെയും ചരിത്രം ആദ്യമായി അച്ചടിമഷി പുരണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രശസ്തനായ ഫോറൻസിക് സർജനും കേരള പോലിസിലെ മെഡിക്കോ ലീഗൽ അഡൈ്വസറുമായ ഡോ. ബി. ഉമാദത്തനാണ്  ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യാശാസ്ത്രം തുടങ്ങിയ പുസ്തകങ്ങളിലൂടെ വായനക്കാർക്ക് സുപരിചിതനാണ് ഡോ. ഉമാദത്തൻ.

അതിപുരാതന കാലത്തു പോലും ധർമത്തിൽ അധിഷ്ഠിതമായ നിയമ വ്യവസ്ഥ ഭാരതത്തിലുണ്ടായിരുന്നു എന്നതിന്‍റെ തെളിവുകളാണ് മനുവും കൗടില്യനും, ചാണക്യനുമൊക്കെ രചിച്ച സംഹിതകൾ. ഇന്ന് നാം അനുഭവിക്കുന്ന സംരക്ഷണവും നിർഭയത്വവുമെല്ലാം നൂറ്റാണ്ടുകളിലൂടെ ഭരണാധികാരികൾ ജനനന്മയ്ക്കു വേണ്ടി  രൂപപ്പെടുത്തിയ നീതിന്യായവ്യവസ്ഥകളുടെ പരിണിതഫലമാണ്. കേരളത്തിന്‍റെ കുറ്റാന്വേഷണ ചരിത്രമെഴുതുമ്പോൾ  തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും മലബാറിന്റെയും ചരിത്രം തുടങ്ങി സമകാലികമായ വിവരങ്ങൾ വരെയും ഈപുസ്തകത്തിൽ ഇദ്ദേഹം ഉലഅ്ക്കൊള്ളിച്ചിട്ടുണ്ട്.

കുറ്റാന്വേഷണത്തിലെ അവിഭാജ്യഘടകങ്ങളാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, രാസപരിശോധനാ ലബോറട്ടറി, വിരലടയാള ബ്യൂറോ. ഫോറൻസിക് മെഡിസിൻ എന്നീ സ്ഥാപനങ്ങൾ. അവയുടെ സഹായമില്ലെങ്കിൽ ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തുവാൻ കഴിയുകയില്ല.  അവയെക്കുറിച്ചും സംക്ഷിപ്തമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

Tags:    
News Summary - Histry of kerala crime enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.