വ്യത്യസ്തമായ തീർഥാടനം

പൂർണമായും ആധ്യാത്മികകാര്യങ്ങളിൽ മുഴുകി, മനസ്സിലെ മാലിന്യങ്ങൾ ഒഴുകിത്തീരാൻ ഗ്രന്ഥകാരൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. അത് സാക്ഷാത്കരിച്ചത് ഉമ്മയുടെ കൂടെയുള്ള ഹജ്ജ് കർമത്തിലായിരുന്നു. മലയാളത്തിന് അതുകൊണ്ടുണ്ടായ നേട്ടം മികച്ചൊരു രചന^ ‘ജംറ’. ഭാവഗീതത്തിെൻറ ചാരുതയും ആത്മീയതയുടെ ഒൗന്നത്യവും ചരിത്രത്തിെൻറ ചീളുകളും സ്വന്തം ഉമ്മയുമായുള്ള ആത്മബന്ധത്തിെൻറ ഇഴയടുപ്പവും സാമൂഹിക വിമർശനവും ‘ജംറ’യിലുണ്ട്; അദ്ദേഹം ഇതേവരെ എഴുതിയതിൽവെച്ചേറ്റവും മികച്ച കൃതി. നീണ്ട  വ്രതശുദ്ധിയോടെ നാടും വീടും പരിചിതങ്ങളായ സ്ഥലങ്ങളും വിട്ട് പശ്ചാത്താപവും പ്രാർഥനയും സാധാരണയെക്കാൾ കൂടുതൽ നടത്തി, വംശത്തിെൻറയും ദേശത്തിെൻറയും സമ്പത്തിെൻറയും സ്ഥാനമാനങ്ങളുടെയും വ്യത്യാസമില്ലാതെ നടക്കുന്ന ഹജ്ജ് കർമത്തിെൻറ ഉദ്ദീപ്തമായ, സംക്ഷിപ്തമായ അനുഭവം 18 അധ്യായങ്ങളിലൂടെ വായനക്കാരനിലെത്തിക്കുന്നു ‘ജംറ’.

തുടക്കം മുതൽ മടക്കം വരെ ഒരു ജ്ഞാനിയുടെ ജിജ്ഞാസാജന്യമായ കണ്ണിലൂടെയാണ് വിവരണം. ജിദ്ദയിൽനിന്ന് മക്ക, മിനാ, അറഫ, മുസ്ദലിഫ, മദീന എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ഒരേ മനസ്സോടെ കോടിക്കണക്കിന് തീർഥാടകർ പ്രാർഥിക്കുന്നു. തിക്കും തിരക്കും സഹിച്ചും പ്രതികൂല കാലാവസ്ഥയോട് ഇണങ്ങിയും നമുക്ക് നിയന്ത്രിക്കാനാകാത്ത ഒന്നിനെ നിയന്ത്രണാധീനമാക്കുന്ന പരിശുദ്ധിയെ ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു.

പ്രാർഥന സ്വീകരിക്കുന്നവെൻറ കരുണയും കടാക്ഷവുംകൊണ്ട്, അനാദിയായ അധികാരത്തെക്കൊണ്ട്, ശപിക്കപ്പെട്ട പിശാചിൽനിന്ന് അഭയം തേടുന്നു. പിശാച് മനുഷ്യൻ െകാണ്ടുനടക്കുന്ന ശത്രു. ജംറ വെര മാത്രമേ നിന്നെ ഞാൻ തുണക്കുകയുള്ളൂ. അവിടെ നിെൻറ ഹൃദയം എറിഞ്ഞു തകർക്കുമെന്നതിെൻറ, പിശാചിനെ മനസ്സിൽനിന്നകറ്റുമെന്നതിെൻറ പ്രതീകമാണ് കല്ലേറ്.

ഭൂമിക്കും ആകാശത്തിനും നാടിനും ബന്ധുക്കൾക്കും വേണ്ടി പ്രാർഥിക്കുേമ്പാൾ ഏതെങ്കിലുമൊരു ജാതിയോ മതമോ പ്രാർഥനയിൽ കടന്നുവരുന്നില്ലെന്ന ഉദാത്തമായ ആത്മീയപ്രസ്താവനയുടെ ആർജവം വായനക്കാരന് അനുഭവവേദ്യമാകും. ‘ഭൂമിയും ആകാശവും കാറ്റും മഴയും ചന്ദ്രികയും താരകങ്ങളും ഉൽക്കകളും ഗാലക്സികളും എല്ലാം നിന്നിൽ നിന്നുണ്ടായതും നീ നിയന്ത്രിക്കുന്നതും... അപ്പോൾ പ്രാർഥനയിൽ ഉൾപ്പെടാത്തതായി ഒന്നുമില്ല’ എന്ന അനുഭവവിവരണം എല്ലാ മതങ്ങളുടെയും ഉദാത്തചിത്രമാണ്. ജനലക്ഷങ്ങൾ സാക്ഷിയായിരിക്കേപ്പോലും ഏകാന്തത അനുഭവപ്പെടുന്ന കഅ്ബ സ്വപ്നതുല്യമായ ദൃശ്യാനുഭവമായി ഗ്രന്ഥകാരൻ ബോധ്യപ്പെടുത്തുന്നു.

ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിെൻറ ഉൗഷ്മളത ധാരാളം അനുഭവകഥകളിലൂടെ വായനക്കാരൻ അറിയുന്നു. അഭേദ്യമായ, അനിയാമകമായ ത്യാഗത്തിെൻറ ചരിത്രങ്ങളാണവ. അതുപോലെതന്നെ ഹൃദ്യമാണ് ഹജ്ജിന് പോകുന്നവരെയും അവിടെയെത്തിയാൽ പരിചരണങ്ങളൊരുക്കുന്ന തെരഞ്ഞെടുക്കപ്പെട്ട സഹായികളേയും കുറിച്ചുള്ള പരാമർശങ്ങൾ.

തീർഥയാത്രയിലെ കല്ലുകടികളെ നിശിതമായി വിമർശിക്കാനും ഗ്രന്ഥകാരൻ മറക്കുന്നില്ല. ഇന്ത്യയിൽനിന്നുള്ള തീർഥാടകരിൽ ചിലർ ഖുർആനിൽ ഇല്ലാത്ത ‘പാഠ’ങ്ങളിലേർപ്പെടുന്നതും മറ്റും വിമർശിക്കപ്പെടുന്നുണ്ട്. അക്കാലത്ത് ഇസ്ലാം, പ്രത്യേകിച്ച് നബി നൽകിയ ബഹുമാനവും ആദരവും സ്ഥാനവും സങ്കൽപിക്കാൻപോലും പറ്റാത്തതിെൻറ വേദനയും മറച്ചുവെക്കുന്നില്ല. ഷാഫിയാണോ  മുജാഹിദാണോ ഹനഫിയാണോ സുന്നിയാണോ എന്ന ചോദ്യങ്ങൾ നേരിടേണ്ടി വന്നതിലുള്ള വേദനയും ഗ്രന്ഥകാരനുണ്ട്. വില കൂടിയ ഇഹ്റാം വസ്ത്രങ്ങളണിഞ്ഞ, മറ്റുള്ളവരോട് കരുണ കാട്ടാെത, ആരോടും പ്രതിബദ്ധതയില്ലാതെ പെരുമാറുന്ന, ആഡംബരങ്ങളുപേക്ഷിക്കാത്തവരെക്കുറിച്ചമുള്ള പരാമർശങ്ങളുണ്ട്.

ഏകാന്തതയുടെ വനസ്ഥലികളിലെ മഞ്ഞും നിലാവും പൊഴിയുന്ന ഒറ്റമരണത്തലിൽ ഇനിയും നന്മ ചെയ്യാൻ അവസരം കിട്ടണേ എന്ന് പ്രാർഥിക്കുന്ന തീർഥാടകൻ, ജംറയിൽ എറിഞ്ഞ് പിശാചിനെ അകറ്റി, േക്രാധം, ആർത്തി, പക തുടങ്ങി സമസ്താപരാധങ്ങളെയും ഹൃദയത്തിൽനിന്ന് വലിച്ചെടുത്ത് ഭാരമൊഴിഞ്ഞ ഭാണ്ഡമാകുന്ന അവസ്ഥ: ഇവ ചിത്രീകരിക്കുേമ്പാൾ തീർഥാടകൻ ആത്മീയതയുടെയും കവിത്വത്തിെൻറയും ഉത്തുംഗതകളിലെത്തുന്നു; വായനക്കാരെന ആ ദിശയിലേക്ക് ആനയിക്കുന്നു.

Tags:    
News Summary - am basheer book jamra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.