ഭൂട്ടാന്‍െറ ഭൂമികയിലൂടെ...

ഭൂട്ടാന്‍ എന്ന കൊച്ചുരാജ്യത്തിന്‍െറ ഒരു ചിത്രമെങ്കിലും കണ്ടിട്ടുള്ളവര്‍ ആ രാജ്യത്തേക്ക് ഒരിക്കലെങ്കിലും ഒന്നുപോകണമെന്ന് ആഗ്രഹിച്ചുപോകും. അത്രയ്ക്ക് പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മലമടക്കാണ് ആ നാട്. ഭൂട്ടാന്‍െറ ഹൃദയത്തിലൂടെ കടന്നുചെന്ന് അവിടത്തെ മനോഹാരിത വെളിപ്പെടുത്തുന്ന കൃതിയാണ് ഡോ.ഒ.കൃഷ്ണന്‍ പാട്യം രചിച്ച് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘ഭൂട്ടാന്‍െറ ഡയറി’ എന്ന പുസ്തകം.

കറുപ്പും വെളുപ്പും ഇടകലരുന്ന ഭൂട്ടാന്‍െറ ഭ്രമാത്മകമായ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച ഒരാളുടെ അനുഭവകുറിപ്പുകള്‍ ഒരു നോവലിന്‍െറ തന്നെ ചാരുതയിലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം ആ രാജ്യത്തിന്‍െറ ചിരിത്രവും വര്‍ത്തമാന കാല അവസ്ഥയും ഒക്കെ വിവരിക്കുകയും ചെയ്തിരിക്കുന്നു. ഗോഹത്തി എക്സ്എ്രസില്‍ കിഴക്കന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിച്ച്  ഏഴുമണിക്കൂറോളം സഞ്ചരിച്ച്  ന്യൂജല്‍പായ്പുരിയില്‍ എത്തുന്നതാണ് ഭൂട്ടാനിലേക്കുള്ള ആദ്യഘട്ടം. പിന്നീട് സൈക്കിള്‍ റിക്ഷകളില്‍ സിലിഗുരി വരെയുള്ള 10 കിലോമീറ്റര്‍ പിന്നിടണം. സില്‍ഗുരിയില്‍ നിന്നും 120 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഭൂട്ടാനില്‍ നിന്നൊഴുകിയത്തെുന്ന നിഷ്ഠനദിയുടെ കാഴ്ചയുമായി  ഫ്യൂന്‍ഷിലിംഗില്‍ എത്തിചേരാം.

ഭൂട്ടാന്‍െറ തെക്കെയറ്റത്തുള്ള നഗരമാണ്  ഫ്യൂന്‍ഷിലിംഗ്. ഇന്ത്യാക്കാര്‍ ഇതിനെ പുഞ്ചിലിംഗ് എന്നാണ് വിളിക്കുന്നത്. ഇവിടെയുള്ള ഇമിഗ്രേഷന്‍ ഓഫീസില്‍ ചെന്ന് പാസുവാങ്ങിയാണ് തലസ്ഥാനമായ തിമ്പുവിലേക്ക് പോകേണ്ടത്. തിമ്പുവിലേക്കുള്ള യാത്ര പുസ്തകത്തില്‍ വിശദമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം സഹയാത്രികരായ ചില ഭാരതീയരെ, പ്രത്യേകിച്ച് ഒന്നുരണ്ട് മലയാളികളെ കുറിച്ച് കൂടി ഡോ.ഒ.കൃഷ്ണന്‍ പാട്യം പറഞ്ഞുപോകുന്നു. നമ്മുടെ നാട്ടുകാര്‍ ഭൂട്ടാനില്‍ ഏറെയുണ്ടന്നും അവര്‍ അവിടെ വിവിധ ജോലികളില്‍ സന്തോഷത്തോടെ വ്യാപൃതരായിരിക്കുന്നുവെന്നും അദ്ദേഹം ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കുന്നു. ഭൂട്ടാന്‍െറ ചരിത്ര പശ്ചാത്തലത്തിലൂടെയും കടന്നുപോകുന്നുണ്ട്. ഭൂട്ടാന്‍െറ പഴയ ചരിത്രം അവ്യവ്യക്തമാണ്. സംസ്കൃത ഗ്രന്ഥങ്ങളില്‍ ഭോടന്ത എന്ന് വിശേഷിപ്പിക്കുന്നതായി കാണുന്നു.  ഭോടന്ത ഭൂട്ടാനായി എന്നും അതേസമയം ഭൂ-ഉത്ഥാന്‍ എന്ന പഥങ്ങളുടെ സംയുക്തമാണ് (ഉയര്‍ന്നഭൂമി) ഭൂട്ടാന്‍ എന്നും വാദങ്ങളുള്ളതായും എന്നാല്‍ പല പല പേരുകളിലും ഭൂട്ടാന്‍ അറിയപ്പെട്ടിരുന്നതായും  ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നുണ്ട്.ഭൂട്ടാന്‍െറ ആദ്യത്തെ പേര് ‘റിഡ്രാഗ്ഗിയൂള്‍’ ആയിരുന്നുവത്രെ. 13 ാം നൂറ്റാണ്ടില്‍ ഡ്രുക്ക്യൂള്‍ എന്നും അറിയപ്പെട്ടു. 17 ാം നൂറ്റാണ്ടുവരെ ഈ രാജ്യം മോണ്‍ഖാസിം എന്നും വിളിക്കപ്പെട്ടു. ഭൂട്ടാന്‍െറ അതിര്‍ത്തികളെ സൂചിപ്പിക്കുന്ന പേരാണിത്.


ഭൂട്ടാനിലെ ഭാഷയായ ‘ജോങ്ക’ ഭാഷക്ക്  20 ഓളം പ്രാദേശിക ഭേദങ്ങളുണ്ട്. ഓരോരോ ജില്ലക്കും ഓരോ  പ്രാദേശിക ഭേദം എന്നര്‍ത്ഥം. കലയും സംസ്കാരവും ഹൃദയത്തിലേറ്റു വാങ്ങിയവരാണവര്‍. തലസ്ഥാനമായ തിമ്പുവിലേക്കുള്ള യാത്രയില്‍ സാംസ്കാരിക ചിഹ്നങ്ങളായി പള്ളിക്കൂടങ്ങളും മതപഠനശാലകളും ആരാധനാലയങ്ങളും ഒകെ കാണാന്‍ കഴിയും. ഫ്യൂന്‍ഷിലിംഗില്‍ നിന്നും എട്ട് മണിക്കൂര്‍ മലയിലൂടെ സഞ്ചരിക്കണം തിമ്പുവിലത്തൊന്‍.   അവിടെ ഓരോ കാഴ്ചയും സഞ്ചാരികളുടെ കണ്ണും കരളും കവരുന്നതാണന്ന് ഭൂട്ടാന്‍ ഡയറിയില്‍  ഡോ.ഒ.കൃഷ്ണന്‍ പാട്യം അടിവരയിടുന്നു. തിമ്പുവിലെ ഏറ്റവും വലിയ കെട്ടിടമായ തിമ്പുജോങ്,    വാങ്ങ്ചു നദിയില്‍ നിര്‍മ്മിക്കപ്പെട്ട 40 മീറ്റര്‍  ഉയരമുള്ള അണക്കെട്ട് എന്നിവ കാഴ്ചക്കാരുടെ മനംകവരുന്ന കാഴ്ചകള്‍ തന്നെ. റെയില്‍വെ ഇല്ലാത്ത ഭൂട്ടാനില്‍ ആകെയുള്ള വിമാനത്താവളം ഒരെണ്ണമാണ്. അത് പാരോവിലാണുള്ളത്. ഇങ്ങനെ ഭൂട്ടാന്‍ കൗതുകങ്ങളാല്‍ നിറയുന്നു   ‘ഭൂട്ടാന്‍െറ ഡയറി’.  

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.