ഇതാ പ്രായം കുറഞ്ഞ ജില്ല ഡിവിഷൻ സ്​ഥാനാർഥി

രണ്ട്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ കൊല്ലപ്പെട്ട കല്യോട്ട്​ ഉൾപ്പെടുന്ന പെരിയ ഡിവിഷനിൽ 22കാരി​ എൽ.ഡി.എഫ്​ സ്​ഥാനാർഥി. ഇവിടെ സി.പി.എം നിർത്തിയിരിക്കുന്ന ബി.എച്ച്‌. ഫാത്തിമത്ത്‌ ഷംന സംസ്​ഥാനത്ത്​ ജില്ല പഞ്ചായത്ത്​ ഡിവിഷനിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്​ഥാനാർഥിയാകുന്നു. എൽ.ഡി.എഫി​െൻറ ഉറച്ച സീറ്റുകളിൽ ഒന്നാണ്​ പെരിയ. ആദ്യഘട്ടത്തിൽ ഘടകകക്ഷികൾക്ക്​ കൈമാറാനുള്ള നീക്കമുണ്ടായിരുന്നുവെങ്കിലും ഏറ്റവും പ്രായംകുറഞ്ഞ സ്​ഥാനാർഥിയെ ഇറക്കി സീറ്റ്​ നിലനിർത്താനാണ്​ തീരുമാനം.

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടയിൽ ഇരട്ടക്കൊല പ്രചാരണ വിഷയമായാൽ അതിനെ പ്രത​ിരോധിക്കാൻ ഷംനയുടെ സ്​ഥാനാർഥിത്വം കൊണ്ട്​ നേരിടാനാകുമെന്ന്​ സി.പി.എം കരുതുന്നു. ബിഎ സാമ്പത്തിക ശാസ്‌ത്രം ബിരുദധാരിയാണ്​ ഷംന. കാസർകോട്‌ എർമാളം സി.പി.എം ബ്രാഞ്ചംഗം, ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോട്‌ ഏരിയ കമ്മിറ്റി അംഗം, എസ്‌.എഫ്‌.ഐ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഷംന, 2018ൽ മുന്നാട്‌ പീപ്പിൾസ്‌ കോളജ്‌ ചെയർപേഴ്‌സനുമായിരുന്നു.

സിവിൽ സ്‌റ്റേഷൻ ലോക്കൽ കമ്മിറ്റി അംഗവും എർമാളം ബ്രാഞ്ച്‌ സെക്രട്ടറിയുമായ ഹസൈനാർ ബന്നൂരി​െൻറ മകളാണ്‌. സിറ്റിങ്​​ സീറ്റിൽ ജയം ഉറപ്പിച്ചുതന്നെയാണ്​ മത്സരിക്കുന്നതെന്ന്​ ഷംന പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.