നന്ദന രതീഷ് അർബുദ രോഗികൾക്ക് മുടി ദാനം നൽകുന്നു

അർബുദ രോഗികൾക്ക് മുടി ദാനം നൽകി വിദ്യാർഥിനി

മനാമ: അർബുദ രോഗികൾക്ക് തലമുടി ദാനം നൽകി വിദ്യാർഥിനി മാതൃകയായി. ഇന്ത്യൻ സ്കൂളിൽ നിന്നും ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ നന്ദന രതീഷാണ് തലമുടി അർബുദ രോഗികൾക്കായി ദാനം ചെയ്തത്.

കാൻസർ കെയർ ഗ്രൂപ്പ്ന്റെ പ്രവീഷ് പ്രസന്നൻ, കെ. ടി. സലിം എന്നിവരുമായി ബന്ധപ്പെട്ട്‌ അർബുദരോഗികൾക്ക് ഉപകരിക്കാൻ സലൂണിൽ നിന്നും മുറിച്ചെടുത്ത മുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് നേരിട്ട് കൈമാറുകയായിരുന്നു.

ബഹ്‌റൈനിലുള്ള കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ രതീഷ് കുമാറിന്റെയും അജിതയുടെയും മകളാണ് നന്ദന. അവതാരകയായും നർത്തകിയായും അറിയപ്പെടുന്ന കലാപ്രതിഭയാണ് നന്ദന.

റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാനാണ് മുടി ഉപയോഗിക്കുന്നത്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് മുടി നൽകാവുന്നതാണ്.

Tags:    
News Summary - Student donated hair to cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.