Posted On
date_range Updated On
date_range ശബരിമല തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. കായംകുളം പെരിങ്ങാല ഇല്ലത്തയ്യത്തു വീട്ടിൽ രാധാകൃഷ്ണൻ (56) ആണ് മരിച്ചത്.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്ക് നടന്നെത്തിയ ഇദ്ദേഹം 8.30നാണ് പമ്പയിലെത്തിയത്. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്ത ഇദ്ദേഹത്തെ ഉടൻ തന്നെ പമ്പാ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.