Posted On
date_range Updated On
date_range അശൂലം അവസാനിച്ചു; ശബരിമല മേൽശാന്തി തിരികെ പൂജയിൽ പ്രവേശിച്ചു
ശബരിമല: മാതൃ സഹോദരന്റെ മരണത്തെ തുടർന്നുള്ള അശൂലം അവസാനിച്ചതോടെ ശബരിമല മേൽശാന്തി തിരികെ പൂജയിൽ പ്രവേശിച്ചു. അശൂലം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 11 ദിവസമായി ശബരി ഗസ്റ്റ് ഹൗസിലായിരുന്നു ജയരാമൻ നമ്പൂതിരി തങ്ങിയിരുന്നത്.
പുതുവർഷ പുലരിയായ ഞായറാഴ്ച പുലർച്ചെ ജയരമൻ നമ്പൂതിരിയാണ് തിരുനട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സഹായിയായിരുന്ന തിരുവല്ല കാവുംഭാഗം സ്വദേശി എസ്. നാരായണൻ നമ്പൂതിരിയാണ് കഴിഞ്ഞ ദിവസങ്ങളിൽ മേൽശാന്തിയുടെ താൽകാലിക ചുമതല വഹിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.