ശ​ബ​രി​മ​ല​യി​ൽ കും​ഭ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി മേ​ല്‍ശാ​ന്തി ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി ശ്രീ​കോ​വി​ല്‍

ന​ട​തു​റ​ക്കു​ന്നു

കുംഭമാസപൂജ: ശബരിമലയിൽ നട തുറന്നു

പത്തനംതിട്ട: കുംഭമാസപൂജകള്‍ക്കായി ശബരിമലയിൽ നട തുറന്നു.തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപം തെളിച്ചു. നടതുറക്കുമ്പോൾ ദർശനത്തിനായി ഭക്തരുടെ നീണ്ടനിര പതിനെട്ടാംപടിക്ക് താഴെ കാത്തുനിന്നിരുന്നു. കുംഭം ഒന്നായ തിങ്കളാഴ്ച പുലര്‍ച്ച അഞ്ചിന് ക്ഷേത്ര നടതുറക്കും. 5.30ന് മഹാഗണപതിഹോമം.

തുടര്‍ന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ.13 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് എത്തുന്നത് കൂടാതെ നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ചു ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 17 ന് രാത്രി 10ന് ഹരിവരാസനം പാടി അടയ്ക്കും.

Tags:    
News Summary - sabarimala Kumbha Masa Pooja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.