Posted On
date_range Updated On
date_range ശബരിമലയിൽ തീർഥാടകരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു; ശനിയാഴ്ച മാത്രം 60,683 പേർ
ശബരിമല: മണ്ഡലകാലം ആരംഭിച്ചത് മുതൽ ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. ശനിയാഴ്ച മാത്രം 60,683 പേർ ദർശനത്തിനെത്തി. 76,561 പേരാണ് വെള്ളിയാഴ്ച എത്തിയത്.
ശനിയാഴ്ച വൈകിട്ട് നാല് മുതൽ സന്നിധാനത്ത് നേരിയ മഴ പെയ്തെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല.
മരക്കൂട്ടം മുതൽ ശരംകുത്തി വഴി പാതയിൽ തീർഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിട്ടത്. ഇതിനാൽ പമ്പയിൽ നിന്നും വലിയ നടപ്പന്തലിൽ എത്തുവാൻ മൂന്ന് മണിക്കൂറോളം വേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.