Posted On
date_range Updated On
date_range ശബരിമല മണ്ഡലപൂജ: ഒരുക്കം വിലയിരുത്തി
ശബരിമല: മണ്ഡലപൂജയുമായുണ്ടാകാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എ.ഡി.എം പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി.
ക്യൂ കോംപ്ലക്സില്‍ തീര്‍ഥാടകര്‍ക്കായി ആറ് ഭാഷയിലുള്ള അറിയിപ്പുകള്‍ നല്‍കും. ശബരിമലയിലെ ജലവിതരണം അടക്കമുള്ള അടിയന്തര അറ്റകുറ്റപ്പണി മണ്ഡലപൂജ കഴിഞ്ഞ് നട അടക്കുന്ന ഇടവേളയില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസി. സ്പെഷ്യല്‍ ഓഫിസര്‍ പി. നിതിന്‍രാജ്, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് മനോജ് രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.