ശബരിമല : ദീർഘദൂര യാത്രക്കാരായ ശബരിമല തീർഥാടകരുടെ മടക്കയാത്ര ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ സംവിധാനവുമായി കെ.എസ്.ആർ.ടി.സി.
40 പേർ യാത്രക്കാരായി ഉണ്ടെങ്കിൽ ദീർഘദൂര ചാർട്ടേഡ് സർവീസുകൾ പുതിയ സംവിധാനത്തിന്റെ ഭാഗമായി നടപ്പിലാക്കും. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി , പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്കാവും ചാർട്ടേഡ് സർവീസുകൾ നടത്തുക.
ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ സർവീസ് നടത്തുന്നത്. കൂടാതെ ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന് ബസുകൾ സൗജന്യ സർവീസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.