ശബരിമലയിലെ ഡോളി സർവീസ്
ശബരിമല: അമിതകൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും ശബരിമല തീർഥാടകനെ ഇറക്കിവിട്ട സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഇടുക്കി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം (56), കുമളി ചെങ്കര തെക്കേമുറിയിൽ വിപിൻ (37), പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെന്തിൽ കുമാർ (37), ചെങ്കര കച്ചമ്മൽ എസ്റ്റേറ്റ് ലയത്തിൽ പ്രസാദ് (33) എന്നിവരാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വെളുപ്പിന് ഒരു മണിയോടെ നീലിമല കയറ്റത്തിന്‍റെ തുടക്ക ഭാഗത്തായിരുന്നു സംഭവം. സന്നിധാനത്തേക്ക് പോകാനായി ഡോളിയിൽ കയറിയ അയ്യപ്പ ഭക്തനോട് പ്രതികൾ ദേവസ്വം ബോർഡ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടു.
ഇത് നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും തീർഥാടകനെ ഇറക്കി വിടുകയായിരുന്നു. തുടർന്ന് തീർഥാടകൻ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചു. തുടർന്നാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.