ശബരിമല തീര്‍ഥാടനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത് 23 പേര്‍; ഹൃദയസംബന്ധമായ പ്രയാസങ്ങളാൽ ആശുപത്രിയിലായത് 106 പേര്‍

ഇക്കഴിഞ്ഞ 35 ദിവസത്തെ മണ്ഡലകാലത്തിനിടെ ശബരിമലയില്‍ ഹൃദയാഘാതം മൂലം മരിച്ചത് 23 പേർ. ഇതിനിടെ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം 106 പേരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇക്കാലളവിൽ 24 പേരാണ് മരിച്ചത്. ഇതില്‍ 23 പേരും ഹൃദയാഘാതം മൂലമാണ് മരിച്ചത്. പമ്പയ്ക്കും സന്നിധാനത്തിനും ഇടയിലുള്ള കാര്‍ഡിയോ സെന്ററുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമാണുള്ളത്. കോവിഡാനന്തര പ്രശ്‌നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്നാണ് ആരോഗ്യ​രംഗത്തുള്ളവർ പറയുന്നു.

Tags:    
News Summary - 23 people died due to heart attack during Sabarimala pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.