ധർമത്തിൽ അടിയുറച്ചുനിൽക്കാൻ ആഹ്വാനം ചെയ്യുന്ന രാമായണം
രാമന്റെയും സീതയുടെയും അയനമാണ് രാമായണം. ജീവചരിത്രമെന്ന് അർഥം. എന്നാൽ, അത് കേവലം ഒരു ജീവചരിത്രമല്ല. ധർമം വിളംബരം ചെയ്യുന്നതാണ്. ഇവിടെ മനുഷ്യജീവിതത്തിന്റെ മഹിമയും സവിശേഷതയും ധർമമെന്ന ആശയത്തിലാണ് നിലകൊള്ളുന്നത്. വ്യക്തിജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ ആവശ്യമായ മൂല്യങ്ങളുടെ ആകത്തുകയാണ് ധർമം. ലോകത്തിന്റെ നിലനിൽപിനുതന്നെ ആധാരമാണ് ധർമം.
ജീവിതത്തിൽ എന്ത് പ്രതിസന്ധികൾ വന്നാലും, പ്രലോഭനങ്ങൾ മാടിവിളിച്ചാലും, വ്യതിചലിക്കപ്പെടാതെ ധർമത്തിൽ അടിയുറച്ചുനിൽക്കാൻ വേദം നമ്മോട് പറയുന്നു. ശാസ്ത്രങ്ങൾ അത് ആവർത്തിക്കുന്നു. ഇവിടെയാണ് ധർമവിഗ്രഹമായ രാമന്റെയും മറ്റ് അനേകം ധർമമൂർത്തികളുടെയും ജീവചരിത്രത്തിന്റെ പ്രാധാന്യം. അധാർമിക ചര്യകൾ ചെയ്ത് അധഃപതിച്ചവരുടെ ചരിതങ്ങളും ഇതിനൊപ്പം വിവരിക്കുന്നു.
എപ്പോഴാണോ അർഥകാമങ്ങൾ വിരുദ്ധമാകുന്നത് അപ്പോൾ ഒക്കെയും ദുഃഖം ഉണ്ടാകുമെന്ന സന്ദേശവും അനേക ജീവിതങ്ങളിലൂടെ രാമായണം വർണിക്കുന്നു. കൈകേയിയുടെയും ശൂർപ്പണഖയുടെയും ദശരഥന്റെയും എന്നുവേണ്ട, അനവധി ജീവിതോദാഹരണങ്ങൾ. പരമമായ ഭക്തിയുടെ സന്ദേശവും രാമായണം നൽകുന്നു. നമ്മൾ പാലിക്കേണ്ടതായ മൂല്യങ്ങളെയും ചിട്ടകളെയും രാമായണം പകർന്നുനൽകുന്നു. രാമായണ മാസത്തിലെ രാമായണ പാരായണം മനുഷ്യരെ സംസ്കൃതചിത്തരാക്കുന്നത് ഇപ്രകാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.