'ചെരിപ്പോക്രസി' സിന്ദാബാദ്‌

ലോകചരിത്രത്തിൽ കിടയറ്റതാണ് ഭരത​െൻറ രാജ്യഭാരം. പല സവിശേഷതകളും ഉണ്ടല്ലോ അതിന്. ഭൂമിയിൽ സ്വർഗം എന്നൊന്ന്‌ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്നായിരുന്നു എന്നാണ് പറയപ്പെടുന്നത്. വറുതിയും കെടുതിയും ഇല്ലാത്ത പൊറുതിയുടെ കാലം.ശ്രീരാമനും ലക്ഷ്മണനും സീതയും വനവാസത്തിലായിരുന്നു. ആ ഒരു കാര്യംകൊണ്ട് മാത്രമായിരുന്നു ആളുകൾക്ക് സങ്കടം, പ്രത്യേകിച്ചും അയോധ്യയിൽ.

ത​െൻറ അഭാവത്തിൽ അമ്മ തനിക്കുവേണ്ടി നടത്തിയ അധികാര അട്ടിമറിയിൽ ദുഃഖിതനായ ഭരതൻ കാട്ടിൽ പോയി ശ്രീരാമനോട് താണുകേണ് അപേക്ഷിച്ചു, തിരികെ വരാൻ.അധികാരം ​ൈകയൊഴിയാൻ ഇരുവരും ശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് അപ്പോൾ നാം കാണുന്നത്. അതായത് ഇപ്പോൾ ലോകത്ത് എവിടെയും സംഭവിക്കുന്നതിന് നേരെ വിപരീത ദിശയിലുള്ള സംഭവവികാസം!

തോറ്റു പോകുന്ന ഭരതൻ തീരുമാനിക്കുന്നു ഭരിക്കുന്നത് രാമൻ തന്നെയായിരിക്കും എന്ന്. സിംഹാസനത്തിൽ ​െവക്കാൻ രാമ​െൻറ പാദരക്ഷകൾ ഭരതൻ കെഞ്ചി വാങ്ങുന്നു. അതാണ് അടുത്ത പതിനാലു കൊല്ലം അയോധ്യയിലെ സിംഹാസനത്തിൽ ഇരുന്നത്.

ലോകചരിത്രത്തിൽ മു​േമ്പാ പി​േമ്പാ ഉണ്ടായിട്ടില്ലാത്ത ഈ അവസ്ഥയെ നമുക്കു വേണമെങ്കിൽ ചെരിപ്പോക്രസി എന്നു വിളിക്കാം! ഓട്ടോക്രസി മുതൽ ഡെമോക്രസി വരെ പലതരം 'ക്രേസി'കൾ നമുക്ക് ഉള്ളതിൽ ഒന്നായി ഇതിനെയും ചേർക്കുകയും ചെയ്യാം.

വലിയ അറിവിെൻറ ചെറിയ പുഞ്ചിരിയോടെ മഹാകവി വല്ലാത്തൊരു രഹസ്യം ഇതിനകത്ത് സരസമായി ഉൾച്ചേർത്തിട്ടുണ്ട്. ഭരണസംവിധാനമല്ല, ഭരിക്കുന്ന ആളും ഭരിക്കപ്പെടുന്നവരുമാണ് പ്രധാനം എന്നാണ് അത്. ഇരുകൂട്ടരും നന്നായാൽ മൊത്തം ഭരണം നന്നായി. ഏതെങ്കിലും ഒരു കൂട്ടർ മോശമായാൽ ഉപ്പിലിട്ട മാങ്ങ ചീഞ്ഞുപോയപോലെ തന്നെ ഇരിക്കും! അളിപിളി!! കേന്ദ്രത്തിലും കേരളത്തിലും എന്നല്ല പഞ്ചായത്തുകളിൽ വരെയുള്ള ഭരണാധികാരികൾ ദുരിതമാസങ്ങളിലെങ്കിലും രാമായണം വായിക്കുന്നത് നല്ലതാണ്, അവർക്ക് എന്നതിലേറെ നമുക്ക്, നാടിനും. 

Tags:    
News Summary - ramayanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.