വിശന്നവന് ഭക്ഷണം നല്‍കുന്നതും അല്ലാത്തവരെ ഭക്ഷിപ്പിക്കുന്നതും തമ്മില്‍ പ്രതിഫലത്തില്‍ ഏറെ വ്യത്യാസമുണ്ടാകുമല്ലോ. ഇപ്രകാരം റമദാന് നോമ്പെടുത്തവനെ തുറപ്പിക്കുന്നത് കൂടുതല്‍ പുണ്യകരമാകും. നോമ്പെടുത്തവന്റെ സമാന പ്രതിഫലം തുറപ്പിച്ചവന് ലഭിക്കുകയും ചെയ്യും. അതിന് നോമ്പു തുറക്കാന്‍ ഉപയോഗിക്കുന്ന അല്പം നല്കിയാല്തന്നെ മതിയാവും. എന്നാല്‍ ‘‘നോമ്പെടുത്തവന് വിശപ്പ് മാറ്റിയാല്‍ എന്റെ ഹൗളില്‍നിന്ന് അവന് കുടിപ്പിക്കപ്പെടുന്നതാണ്. അത് കുടിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗത്തിലെത്തുന്നവരെ ദാഹമുണ്ടാവില്ല’’ (ബൈഹഖി).
എന്റെ റമദാൻ ഓർമകൾ എന്നും ഗൃഹാതുരത നിറഞ്ഞതാണ്. നാട്ടിലുള്ള കാലത്ത് തറാവീഹ് നമസ്കാരം കഴിഞ്ഞാൽ കൂട്ടുകാരൊപ്പം നേരെ പോവുക ഉസ്മാൻക്കയുടെ ഒരു ചെറിയ റൂമിലേക്കാണ്. അവിടെ എത്തിയ ഉടനെ നേരെ അടുപ്പത്തു നിന്ന് കഞ്ഞിയും മീൻ പൊരിച്ചതും നല്ല ഉപ്പേരിയും തേങ്ങ ചമ്മന്തിയും മറ്റു വിഭവങ്ങളും ലഭിക്കും. ആദ്യം വരുന്നവർക്കൊക്കെ പാത്രത്തിലാണ് ലഭിക്കുക. അവസാനം വരുന്നവർ കഞ്ഞി വെച്ച ചെമ്പിലും പിന്നെ തൊട്ടടുത്തുള്ളവന്റെ പാത്രത്തിൽ നിന്നും കുടിക്കണം. ഒരുമിച്ച് സന്തോഷത്തോടെ സ്നേഹത്തോടെ ഞങ്ങൾ കഞ്ഞി കുടിച്ച് പിരിയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.