മദീന: മസ്ജിദുന്നബവിയിൽ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച പരവതാനികളുടെ എണ്ണം 25,000 ആയി. മസ്ജിദുന്നബവിയിലെ ഉയർന്ന നിലവാരത്തിലുള്ള ഇത്രയും പരവതാനികൾ സൗദിയിൽ നിർമിച്ചതാണ്. ഒാരോന്നിലും ഒരു ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുന്നുവെന്നതാണ് ഇതിെൻറ സവിശേഷത.
റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ മാർഗങ്ങളിലുടെ ഇതു വായിക്കാൻ സാധിക്കുന്നതാണ്. പരവതാനിയുടെ നിർമാണം, ഉപയോഗം, സ്ഥാനം, കഴുകുന്ന സമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ചിപ്പ്. ഒരു ഇലക്ട്രോണിക് സിസ്റ്റവുമായി ഇതു ബന്ധിപ്പിച്ചിരിക്കുന്നു.
ബാർകോഡിൽ േഡറ്റ പ്രിൻറ് ചെയ്താൽ പരവതാനികളുടെ എണ്ണം അറിയാനും തിരിച്ചറിയാനും സാധിക്കും. പരവതാനികൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും പള്ളിക്കുള്ളിലും മുറ്റത്തുമുള്ള പരവതാനികളുടെ മുഴുവൻ വിശദാംശങ്ങളും അറിയാനും ഇതിലൂടെ സാധിക്കും. വിവിധ വലുപ്പത്തിലുള്ള 25,000 പരവതാനികൾ മസ്ജിദുന്നബവിയുടെ വിവിധ ഭാഗങ്ങളിൽ വിരിച്ചതായി കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.