താനൂര്‍ മൂലക്കല്‍ ‘ഗ്രേസി’ല്‍ താമസിക്കുന്ന അഡ്വ. പി.പി. റൗഫിന്‍െറ പേനശേഖരത്തില്‍ 100 രൂപ മുതല്‍ ലക്ഷം രൂപവരെ വിലമതിക്കുന്ന അപൂര്‍വയിനം പേനകളുണ്ട്. നിലവിലുള്ള മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ റൗഫിന്‍െറ പക്കലുള്ള പേനകള്‍ക്ക് ഏഴു ലക്ഷത്തിലധികം രൂപ വിലവരും.
1988ല്‍ ആരംഭിച്ച റൗഫിന്‍െറ പേന ശേഖരണം പേനകളുടെ രാജാവ് എന്നറിയപ്പെടുന്ന ബ്ളാക് ബേര്‍ഡ്, ജര്‍മനിയുടെ ഏറ്റവും പ്രസിദ്ധമായ Mont blank cartier, ലോകത്തിലെ ആദ്യത്തെ പെന്‍കമ്പനിയായ വാട്ടര്‍മാന്‍െറ ‘പാറിസ’, അകവും പുറവും ഒരുപോലെ കാണുന്ന മോണ്‍സ് വെര്‍ഡിയോ, ജപ്പാനിലെ ആഗോളപ്രസിദ്ധമായ ‘സെയിലര്‍’, വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ക്രോസ്പെന്‍, ജര്‍മനിയുടെ വിഖ്യാതമായ ‘ലാമിപെന്‍, അമേരിക്ക, യു.കെ എന്നീ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഷീഫര്‍, അമേരിക്ക, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ‘കൊണേഷന്‍’ സ്വര്‍ണം കൊണ്ട് നിര്‍മിച്ച ‘കാന്‍’ ലോകനിലവാരമുള്ള ‘പാര്‍ക്കര്‍’, ലോകപ്രസിദ്ധ ഷീഫര്‍^ഫെരാരി കമ്പനി കൂട്ടായി ഇറക്കുന്ന പേന എന്നിവ റൗഫിന്‍െറ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
വക്കീലിന്‍െറ തൂലികാ ശേഖരത്തിലെ ഓരോ പേനയും വന്നവഴികള്‍ വിചിത്രമാണ്. 1996ല്‍ ഫാറൂഖ് കോളജില്‍ പഠിക്കുന്ന കാലത്ത് കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് മെംബറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു ഷീഫര്‍ പേന റൗഫിന് സമ്മാനിച്ചു. മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോന്‍ ഉപയോഗിച്ചിരുന്നതും പാര്‍ക്കര്‍ കമ്പനി 1930ല്‍ നിര്‍മിച്ചതുമായ ഒരു പേന കോഴിക്കോട്ടെ ഒരു സുഹൃത്തുവഴി തന്‍െറ പേനക്കൂട്ടത്തില്‍ എത്തിയതായും റൗഫ് പറഞ്ഞു.
ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന 100 വര്‍ഷം സൂക്ഷിച്ചാലും തുരുമ്പുപിടിക്കാത്ത ജര്‍മനിയുടെ ബ്ളാക്ബേര്‍ഡ് പെന്‍ കോഴിക്കോട്ടെ സുഹൃത്ത് മജീദ് വഴിയാണ് ജര്‍മനിയില്‍ നിന്ന് റൗഫിന് ലഭിച്ചത്. പേന എഴുതാന്‍ മാത്രമല്ല, ചികിത്സാ ഉപകരണമായിക്കൂടി മാറ്റാമെന്ന് തെളിയിച്ച ഒരനുഭവം കൂടിയുണ്ട് വക്കീലിന്‍െറ ജീവിതത്തില്‍. സുഹൃത്തും വിക്ടോറിയ കോളജിലെ റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ. ബാബുവിന്‍െറ സഹോദരന്‍െറ മകള്‍ക്ക് നടത്തിയ ഒരു ഓപറേഷന്‍െറ മുറിവുണങ്ങാന്‍ ഓവല്‍ ഷേപ് പേനയുടെ ആവശ്യം വന്നപ്പോള്‍ പ്രഫസര്‍ തേടിയെത്തിയതും റൗഫിനെയായിരുന്നു. ആവശ്യം കഴിഞ്ഞ് പേന തിരിച്ചുകിട്ടിയപ്പോള്‍ രണ്ടു പേനകൂടി കൊടുക്കാന്‍ അവര്‍ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.