ചിത്രകലയിലേക്കുള്ള ഷാബിജയുടെ യാത്രക്ക് വിവാഹജീവിതം ഒരു തടസ്സമേ ആയില്ല. എന്നുമാത്രമല്ല കൂടുതല്‍ പ്രോത്സാഹനവുമായി. കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ സി.എച്ച് കോളനിയിലെ വീട്ടില്‍ വര്‍ണക്കൂട്ടുകള്‍ കൊണ്ട് അവര്‍ സൃഷ്ടിച്ച പെയ്ന്‍റിങ്ങുകള്‍ വര്‍ണ വിസ്മയം സൃഷ്ടിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്യുന്നു. അക്രിലിക്കിലും വാട്ടര്‍ കളറിലും മോഡേണ്‍ ആര്‍ട്ടും അബ്സ്ട്രാക്ടും റിയലിസ്റ്റിക്കുമെല്ലാം സൃഷ്ടിക്കപ്പെടുന്നു.
ചുവര്‍, കാന്‍വാസ്, ഗ്ളാസ് എന്നിങ്ങനെ വ്യത്യസ്തമായ പ്രതലങ്ങളിലേക്ക് ചായക്കൂട്ടുകള്‍ വിതറുന്ന ഇവര്‍ക്ക് പച്ചയും ഏകാന്തതയും പ്രകൃതിയുടെ വശ്യതയും മുറ്റിനില്‍ക്കുന്ന ആശയങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. തന്‍െറ ജീവിത രംഗങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത പലതും പെയ്ന്‍റിങ്ങില്‍ വിഷയമായി വരുമ്പോള്‍ തനിക്കിത് ഹൃദയത്തിന്‍െറ ഭാഷയാണെന്ന് ഷാബിജ പറയുന്നു. കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ഈയിടെ നടത്തിയ ഷാബിജയുടെ പെയ്ന്‍റിങ് എക്സിബിഷന്‍ ശ്രദ്ധേയമായിരുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയവും കാന്‍വാസില്‍ പകര്‍ത്തി. കൂടുതല്‍ വിപുലമായ പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ ഷാബിജ.
രണ്ടു സഹോദരന്മാരും അനിയത്തിയും പെയ്ന്‍റിങ്ങില്‍ മുഴുകുന്നത് കൗതുകകരം. നിറങ്ങളെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഈ കുടുംബം പലവിധത്തിലുള്ള പെയ്ന്‍റിങ് രീതികള്‍ അറിയാനും പരീക്ഷണങ്ങള്‍ നടത്താനും മടിക്കാറില്ല. സോഷ്യല്‍ മീഡിയയുടെ സാധ്യത പ്രയോജനപ്പെടുത്തി ഫേസ്ബുക്കില്‍ തുടങ്ങിയ ‘ഷാസ് പെയ്ന്‍റിങ്ങി’ന് കാഴ്ചക്കാരും ഫോളോവേഴ്സും ഏറിവരുകയാണ്. ദമ്മാമില്‍ ക്രിയേറ്റിവ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപികയായ ഷാബിജ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം 13 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്നു.
രണ്ടുവര്‍ഷം മുമ്പുമാത്രമാണ് പെയ്ന്‍റിങ്ങില്‍ ഗൗരവമായി സജീവമായത്. വിവാഹത്തിനുശേഷം തന്‍െറ സ്വപ്ന മേഖലയിലേക്കു കടക്കാനും പ്രതിഭ തെളിയിക്കാനും കിട്ടിയ അവസരങ്ങള്‍ക്ക് ഭര്‍ത്താവായ അബ്ദുറഹ്മാനും കുടുംബത്തിനും ഫുള്‍ ക്രെഡിറ്റ് നല്‍കുകയാണ് ഷാബിജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.