വര്‍ഗവൈവിധ്യം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സസ്യോദ്യാനമാണ് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ. 5000 സ്പീഷിസുകളിലായി 50,000ല്‍ അധികമാണ് ഇവിടത്തെ സസ്യസമ്പത്തെന്ന് ഡയറക്ടര്‍ ഡോ. പി.ജി. ലത പറയുന്നു.
2004ലെ സൂനാമി ഏറ്റവുമധികം നാശം വിതച്ച ഇന്ത്യന്‍ പ്രദേശങ്ങളിലൊന്നാണ് അന്തമാന്‍ നികോബാര്‍ ദ്വീപ് സമൂഹം. ചില ദ്വീപുകളില്‍ നിന്ന് മനുഷ്യര്‍ക്കൊപ്പം സസ്യ ജന്തുജാലങ്ങളെയും കടല്‍ കവര്‍ന്നെടുത്തു. മരണമുഖത്തു നിന്ന് രക്ഷപ്പെട്ടവര്‍ ദുരന്തത്തിന്‍െറ അടയാളങ്ങളെ മായ്ച്ച് ജീവിതത്തിന്‍െറ പൂര്‍വ പരിസരത്തേക്ക് പിച്ചവെച്ചു. രാക്ഷസതിരമാലകള്‍ ബാക്കിവെച്ച വേരുകളില്‍ നിന്നും മണ്ണില്‍ പുതഞ്ഞ വിത്തുകളില്‍ നിന്നും പുതിയ ചെടികള്‍ മുളപൊട്ടി വളര്‍ന്നെങ്കിലും ദ്വീപ് സമൂഹത്തിലെ അനുകൂല അന്തരീക്ഷത്തില്‍ മാത്രം നിലനിന്നിരുന്ന ചില സസ്യങ്ങള്‍ പക്ഷേ, വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടിരുന്നു.
സൂനാമിയിലൂടെ വംശഹത്യ സംഭവിച്ച അത്തരം ചെടികളില്‍ ചിലതിനെ ഇന്ന് ഒരേയൊരിടത്തേ കണ്ടെത്താന്‍ കഴിയൂ; തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍. ഇവിടത്തെ ശാസ്ത്രജ്ഞര്‍ അവയെ സംരക്ഷിച്ചില്ലായിരുന്നെങ്കില്‍ എന്നെന്നേക്കുമായി ആ സസ്യജാലം ലോകത്തിന് അന്യമാകുമായിരുന്നു. ഗാര്‍ഡനിലൊരുക്കിയ അന്തമാന്‍ പ്ളോട്ടില്‍ വളര്‍ന്നുവരുന്ന 150 ഇനങ്ങളിലാണ് വംശമറ്റുഎന്നു കരുതപ്പെടുന്ന ചില സസ്യങ്ങളും ഉള്‍പ്പെടുന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂനാമി ദുരന്തത്തിന് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ദ്വീപ് സമൂഹത്തില്‍ നിന്ന് ശേഖരിച്ചവയാണ് പ്ളോട്ടിലെ സസ്യങ്ങളെല്ലാം.
സസ്യോദ്യാനപ്പെരുമ
തിരുവനന്തപുരം^തെങ്കാശി റോഡില്‍ പാലോട് ചിപ്പന്‍ചിറയ്ക്കടുത്ത് വന മേഖലയോടുചേര്‍ന്ന് 300 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ജവഹര്‍ലാല്‍ നെഹ്റു സസ്യോദ്യാനം. വര്‍ഗവൈവിധ്യം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സസ്യോദ്യാനമാണ് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ. 5000 സ്പീഷിസുകളിലായി 50,000 ത്തിലധികമാണ് ഇവിടത്തെ സസ്യസമ്പത്തെന്ന് ഡയറക്ടര്‍ ഡോ. പി.ജി. ലത പറയുന്നു. പ്രവര്‍ത്തനം തുടങ്ങി മൂന്നര പതിറ്റാണ്ട് തികയുംമുമ്പാണ് വൈവിധ്യസംരക്ഷണത്തില്‍ മികച്ച നേട്ടവുമായി ഗാര്‍ഡന്‍ മുന്നേറിയത്. രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് പോലും ആര്‍ജിക്കാനാവാത്തതാണ് ഈ നേട്ടം.
ഡോ. എ. എബ്രഹാം, എ.എന്‍. നമ്പൂതിരി, ബാലകൃഷ്ണന്‍ നായര്‍, പുഷ്പാംഗദന്‍ തുടങ്ങി നിരവധിപേരുടെ നേതൃത്വത്തിന്‍ കീഴില്‍ ശാസ്ത്രജ്ഞരും ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിന്‍െറ ഫലമാണ് ഇപ്പോഴത്തെ ഗാര്‍ഡന്‍. ഈ ശ്രേണിയില്‍ ഒടുവിലത്തെ ആളാണ് ഡോ. പി.ജി. ലത. ഇന്ത്യയിലെ ബൊട്ടാണിക് ഗാര്‍ഡനുകളില്‍ ഡയറക്ടര്‍ സ്ഥാനത്തെത്തിയ ഏക വനിതയും ഇവര്‍ തന്നെ. നിലനില്‍പ് ഭീഷണി നേരിടുന്ന സസ്യവര്‍ഗങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമിട്ട് 1979ല്‍ സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ തുടങ്ങിയതാണ് ഇന്‍സ്റ്റിറ്റ്യൂട്ടും ബൊട്ടാണിക് ഗാര്‍ഡനും. പശ്ചിമഘട്ട മലനിരകളില്‍നിന്ന് വേരറ്റു തുടങ്ങിയ ഒട്ടനവധി ചെടികളുടെ വ്യാപനത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം വഴി തുറന്നു. ഏറ്റവുമൊടുവില്‍ അഗസ്ത്യാര്‍കൂടം മലനിരകളില്‍നിന്ന് കണ്ടെത്തിയ ലേഡീസ് സ്ളിപ്പര്‍ (paphio pedileum)എന്ന ഓര്‍ക്കിഡിന്‍െറ വിപണനവും ഗാര്‍ഡനില്‍ ആരംഭിച്ചു കഴിഞ്ഞു. വംശനാശ ഭീഷണിയുള്ളത്, അപൂര്‍വം എന്നിങ്ങനെ വര്‍ഗീകരിച്ച് സസ്യങ്ങളെ പരിരക്ഷിക്കുന്ന ആര്‍.ഇ.ടി. പാര്‍ക്കാണ് (Rare, Endemic, Threatened)മറ്റൊരു പ്രത്യേകത. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ധനസഹായത്തോടെ ആരംഭിച്ച പാര്‍ക്കില്‍ 100 സ്പീഷിസുകളിലായി 250 സസ്യവര്‍ഗങ്ങളുണ്ട്.
പുല്ലുവര്‍ഗത്തിലെ ഭീമാകാരനായ മുളകളെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം ‘ബാംബൂസ്^അറ്റ്. ടി.ബി.ജി.ആര്‍.ഐ’ ഏറെ ശ്രദ്ധേയമാണ്. 70 വ്യത്യസ്ത ഇനങ്ങളാണ് ഗാര്‍ഡനിലെ വിശാലമായ മുളങ്കാടിനെ സമ്പന്നമാക്കുന്നത്. കുരുമുളകിന്‍െറ 50 ഇനങ്ങളും 350 തരം ഓര്‍ക്കിഡുകളും ഇവിടെയുണ്ട്. ഒൗഷധ സസ്യങ്ങളുടെ എണ്ണം 1168 സ്പീഷിസിലേക്ക് എത്തിക്കഴിഞ്ഞു. ജല സസ്യങ്ങളും ഫലവൃക്ഷങ്ങളും പന്നല്‍ചെടികളും ഇരപിടിയന്‍ സസ്യങ്ങളും ഗാര്‍ഡനെ സമൃദ്ധമാക്കുന്നു.
ഒരുലക്ഷം വാഴത്തൈകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.