ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്നിടുന്ന ഡ്രാമതെറപ്പി എന്ന ആശയത്തിന്‍െറ പ്രചാരകയും ഗവേഷണ വിദ്യാര്‍ഥിയുമാണ് ലഖ്നോ സ്വദേശിയായ ശ്രേയസി വസിഷ്ഠ്.
ശ്രേയസിയുടെ അഭിപ്രായത്തില്‍ നാടകം എന്നത് സാധാരണഗതിയില്‍ ഒരു ചികിത്സയാണ്. ജീവിതത്തില്‍ നമ്മള്‍ നമ്മളായിത്തന്നെയാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, നാടകം ചെയ്യുന്ന സമയത്ത് നമ്മള്‍ പുതിയ ഒരു വ്യക്തിയാവുകയാണ്, അറിഞ്ഞോ അറിയാതെയോ പരകായ പ്രവേശം ചെയ്യുന്നു. ഇത്തരത്തിലുള്ള പരകായ പ്രവേശത്തിന്‍െറ ശ്രമഫലമായി നമ്മള്‍ ഒരുപാട് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നു. അതിന്‍െറ ഫലമായി നമ്മളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. നിരീക്ഷണപാടവം, ക്രിയേറ്റിവിറ്റി... അങ്ങനെ ഒരുപാട്. ഭിന്ന ശേഷിയുള്ള കുട്ടികളില്‍ ഒരുപാട് മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് ശ്രേയസി കരുതുന്നു. പലപ്പോഴും വൈകല്യങ്ങളെ മറച്ചുവെച്ച് നിത്യജീവിതം കഴിച്ചുകൂട്ടാന്‍ വിവിധ സമ്പ്രദായങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഡ്രാമതെറപ്പിയില്‍ വൈകല്യങ്ങളെ പോസിറ്റീവാക്കി മാറ്റി ജീവിതത്തിന്‍െറ മുഖ്യധാരയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നു.
ചെറുപ്പത്തില്‍ വല്ലാത്ത നാണംകുണുങ്ങിയും അപകര്‍ഷ ബോധവുമുള്ള കുട്ടിയായിരുന്നു ശ്രേയസി വസിഷ്ഠ്. പഠനത്തിന്‍െറ ആരവങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നവള്‍. തോല്‍വിയൊന്നും അറിഞ്ഞിരുന്നില്ല. പുറത്ത് ചങ്ങാതിക്കൂട്ടം കലപില കൂട്ടുമ്പോഴും വിദ്യാലയത്തിലെ വേദിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറുമ്പോഴും ശ്രേയസി മറ്റേതോ ലോകത്തായിരുന്നു. പിന്നീട് പതുക്കെ പതുക്കെ പുറംലോകത്തേക്ക് വന്നുതുടങ്ങി. ഡോക്ടര്‍ ആവണമെന്ന മോഹത്തില്‍ എന്‍ട്രന്‍സ് എഴുതിയെങ്കിലും ലഭിച്ചില്ല. ചെറുപ്പത്തിലേ ഉണ്ടായിരുന്ന അന്തര്‍മുഖ സ്വഭാവം പതുക്കെ തലപൊക്കിത്തുടങ്ങി. വീണ്ടും പഴയ ബാല്യകാലത്തേക്ക്. ഒന്നിനുമില്ലാതെ വെറുതെ ഇരുന്നുപോയി. തന്‍െറ നിഴലിനോട് പോലും ഒന്നും മിണ്ടാതെ ഇരുന്ന ദിവസങ്ങള്‍.
ശ്രേയസിക്ക് ഇപ്പോഴും ഓര്‍മയില്ല. ആരാണ് തന്നെ അരങ്ങിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന്. അരങ്ങില്‍ നിറയെ വേഷങ്ങള്‍. താന്‍ പുറത്തുനോക്കി കാണാതെ പോയവര്‍, തനിക്ക് പരിചയമുണ്ടെന്ന് തോന്നുന്നവര്‍ എല്ലാം ഒരു വേദിയില്‍. പിന്നീട് അരങ്ങ് ശ്രേയസിയെ ദത്തെടുക്കുകയായിരുന്നു. നാളുകള്‍ കഴിയുന്തോറും അരങ്ങും നാടകവും പരിചയമായി തുടങ്ങി. ദൈവം തന്‍െറ മൂര്‍ധാവില്‍ കൈവെച്ചനുഗ്രഹിച്ച പോലെ. സദസ്സില്‍നിന്ന് അരങ്ങിലേക്ക് ഒരു ദിവസം ചെന്നു. തുടര്‍ന്ന് ജീവിതം നാടകീയമായിത്തന്നെ മാറിമറിഞ്ഞു.
അരങ്ങ് കാണുകയും അഭിനയം പഠിക്കുകയും ചെയ്തപ്പോഴാണ് ഡ്രാമതെറപ്പി പോലുള്ള ആശയത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ഗവേഷണ വിദ്യാര്‍ഥിയായി തീര്‍ന്നതും. സാധാരണ മനുഷ്യരെ പോലെ നാടകാഭിനയത്തിന് വഴങ്ങുന്നവരല്ല ഭിന്ന ശേഷിയുള്ളവര്‍. സംഭാഷണത്തിന്‍െറ കാര്യത്തില്‍ ഇവര്‍ക്ക് പരിമിതികളുണ്ട്. സാധാരണ രീതിയില്‍ എവിടെ നിര്‍ത്തണം, തുടങ്ങണം എന്നൊക്കെ നമ്മള്‍ക്ക് അറിയാം. അതേസമയം, ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് അത് പ്രയാസമാണ്. അങ്ങനെ നിരവധി കാര്യങ്ങളില്‍ അവര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവരുടെ ജീവിതത്തിന്‍െറ പുതിയ പച്ചപ്പുകള്‍ അന്വേഷിക്കുന്നതാണ് ഡ്രാമതെറപ്പി.
ഒരുപക്ഷേ, ഇന്ത്യയിലെ ഡ്രാമതെറപ്പിയുടെ ആദ്യത്തെ ഗവേഷണ വിദ്യാര്‍ഥിയും പ്രചാരകയും ശ്രേയസിയായിരിക്കും. ദൈവാനുഗ്രഹം കൊണ്ടാണ് തനിക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്ന് വിശ്വസിക്കാനാണ് ശ്രേയസിക്ക് താല്‍പര്യം. ബിരുദ പഠന കാലത്തുതന്നെ നാടകാഭിനയം ആരംഭിച്ചിരുന്നു. രണ്ട് നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്ന് ചായ, ഒരു പാര്‍വതിയുണ്ടായിരുന്നു എന്നിവയാണ് നാടകങ്ങള്‍. ഇതിനകം ഉത്തരേന്ത്യയിലെ വിവിധ വേദികളില്‍ 20ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ ഉമേഷ് വസിഷ്ഠും അമ്മ സുധയും സഹോദരങ്ങള്‍ ഷോണക്കും മഹതിയും എന്നും പ്രോത്സാഹനം നല്‍കി കൂടത്തെന്നെയുണ്ട്.
വിദേശത്ത് യു.എസില്‍ മാത്രമാണ് ഡ്രാമതെറപ്പി പഠനം ഉള്ളത്. ലഖ്നോ യൂനിവേഴ്സിറ്റിയില്‍നിന്ന് എം.എ സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയ ശ്രേയസി എം. എ ഡ്രാമതെറപ്പി പഠിക്കാന്‍ യു.എസില്‍ പോവാന്‍ ഒരുങ്ങുകയാണ്. പഠനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചത്തെി ഡ്രാമതെറപ്പിയില്‍ കൂടുതല്‍ പഠനം നടത്താനും ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ മന$ശാസ്ത്ര പഠന കോഴ്സിന് ചേര്‍ന്നിരിക്കുകയാണ് ഇവര്‍. പാലക്കാട് രവി തൈക്കാട്ടിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന ഡ്രാമതെറപ്പി കോഴ്സിലും ഇവര്‍ പങ്കാളിത്തം വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.