നിറങ്ങള്‍ കൊണ്ട് തന്‍്റെ കാന്‍വാസില്‍ സ്വപ്നങ്ങള്‍ വിരിയിക്കുന്ന കാഴ്ചകളുമായി നമ്മുക്ക് മുന്നിലത്തെുകയാണ് നിര്‍മ്മല കുര്യാക്കോസ് എന്ന വീട്ടമ്മ. നിര്‍മ്മല ചിത്ര രചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അഞ്ചു വര്‍ഷമേ ആയിട്ടുള്ളു. മ്യൂറല്‍ പെയ്ന്‍്റിംഗ് കുറച്ച് പഠിച്ചുവെതാണ് ചിത്രരചനാ വിദ്യാഭ്യാസം. എന്നാല്‍ കലയിലുള്ള താല്‍പര്യം അഭിനിവേശവും നിര്‍മ്മലക്ക് ചിത്രകലയിലെ പുതുവഴികളും പാഠങ്ങളും തുറന്നു നല്‍കി. ജലച്ചായം, എണ്ണച്ചായം, അക്രലിക് എന്നീ മാധ്യമങ്ങളും അവര്‍ സയത്തമാക്കി.
ചിത്രകലയിലെ സാമ്പ്രദായിക രീതികള്‍ മാത്രമല്ല, കുറച്ച് ‘കിച്ചണ്‍ പെയിന്‍്റിംങ്’ രീതികളും നിര്‍മ്മല പരീക്ഷിക്കുന്നുണ്ട്.
ബ്രൂ കോഫി പൊടി ചാലിച്ച് വരച്ച മരക്കുറ്റിയിലിരിക്കുന്ന പരുന്ത്, കട്ടന്‍ ചായ കൊണ്ട് വരച്ച മുള്‍ക്കിരീടം ചൂടിയ ക്രിസ്തു, പാക്കിംഗ് റബ്ബര്‍ ഷീറ്റു കൊണ്ട് തീര്‍ത്ത സ്ത്രീ-പുരുഷ മുഖങ്ങള്‍, കല്‍ക്കരിപ്പൊടി കൊണ്ട് നിറം കൊടുത്ത പെണ്‍കുട്ടി എന്നിങ്ങനെ പോകുന്നു ഈ വീട്ടമ്മയുടെ പുതുചായ കൂട്ടുകള്‍. നിറക്കൂട്ടുകളിലെ വൈവിധ്യം പോലെ തന്നെ രചനാ രീതിയിലും നിര്‍മ്മല വേറിട്ടു നില്‍ക്കുന്നു.
ഗ്ളാസിനു പിറകില്‍ ചായം നല്‍കി ചെയ്യുന്ന റിവേഴ്സ് പെയ്ന്‍്റിംഗ് രീതിയും, ക്രിസ്റ്റലുകൊണ്ടുള്ള ജാല്‍ പെയ്ന്‍്റിംഗ് രീതിയും ഹാന്‍്റ് മെയ്ഡ് പേപ്പര്‍ ക്രാഫ്റ്റിലുള്ള വര്‍ക്കുകളും അവയില്‍ ചിലതാണ്.
ടിന്‍ ഷീറ്റില്‍ ആണി കൊണ്ട് കൊത്തി നിര്‍മിച്ച ശകുന്തള പ്രേമലേഖനമെഴുതുന്ന ചിത്രം അതിമനോഹരമാണ്. മെറ്റല്‍ എംപോസിംഗ് എന്നാണ് ഈ ചിത്രമെഴുത്തു രീതി അറിയപ്പെടുതെന്ന് നിര്‍മല പരിചയപ്പെട്ടുത്തി. അക്രിലിക്- സെറാമിക് എംപോസിംഗ് , ആഫ്രിക്കന്‍-ഈജിപ്ഷ്യന്‍ പെയ്ന്‍്റിംഗ് എന്നീ രചനാ രീതികളും കലയുടെ പ്രണയിക്കുന്ന നിര്‍മ്മലയുടെ കാന്‍വാസില്‍ വിടരുന്നു. ചെയ്തെടുത്ത പടത്തില്‍ കടുംനിറങ്ങള്‍ നല്‍കി മുത്തുവെച്ച് അലങ്കരിച്ച ചിത്രം ആരെയും ആകര്‍ഷിക്കും. ശിങ്കാര്‍ പെയിന്‍്റിംഗ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. സാധാരണ കരകൗശലവസ്തുക്കളില്‍ ചെയ്യുന്ന പെയിന്‍്റിംഗ് രീതികളാണിവ.
ന്യൂ വുഡില്‍ തീര്‍ത്ത ചൈനീസ് പെണ്‍കുട്ടി, ജെല്‍ പേനകൊണ്ട് വരച്ച ശകുന്തള, നൃത്തം വെക്കുന്ന യുവതീയുവാക്കള്‍ എന്നിങ്ങനെ പല മാധ്യമങ്ങളില്‍ തീര്‍ത്ത മുപ്പതോളം ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ട് കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ നിര്‍മ്മല ഒരുക്കിയ പ്രദര്‍ശനം ജനശ്രദ്ധ നേടി.‘മൈ കാന്‍വാസ് മൈ വിഷന്‍’ എന്ന പേരില്‍ ഒരാഴ്ച നീണ്ട ചിത്രപ്രദര്‍ശനത്തില്‍ നിരവധി ചിത്രങ്ങള്‍ വിറ്റഴിക്കാനും ഇവര്‍ക്കായി. 750 രൂപ മുതല്‍ 10,000 രൂപവരെയാണ് വിലയിലാണ് ചിത്രങ്ങള്‍ പലതും വിറ്റുപോയത്. ചിത്രങ്ങള്‍ വിറ്റു കിട്ടുന്നു തുകയില്‍ ഒരു ഭാഗം ചികിത്സാ സഹായം ആവശ്യപ്പെട്ട ഒരു കുട്ടിക്ക് നല്‍കാനാണെന്ന് സാമൂഹ്യപ്രതിബന്ധതയുള്ള ഈ വീട്ടമ്മ പുഞ്ചിരിയോടെ അറിയിച്ചു.
ഒരു സ്വകാര്യ കമ്പനിയില്‍ സോണല്‍ മാനേജരായി ജോലി ചെയ്യുന്ന ഭര്‍ത്താവ് കുര്യാക്കോസും മക്കളായ ശ്രീനാഥും സുപര്‍ണയും അമ്മക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. മക്കള്‍ക്കും ചിത്രകലയില്‍ താത്പര്യമുണ്ടെന്ന് നിര്‍മല പറയുന്നു. ചിത്ര രചന തുടങ്ങിയപ്പോള്‍ ഇതു തുടരാന്‍ താത്പര്യമുണ്ടെന്നും അക്രലിക്കിലും ചാര്‍ക്കോള്‍ പെയിന്‍്റിംഗിലും കൂടുതല്‍ ശ്രദ്ധകൊടുത്ത് ചിത്രരചനയില്‍ മുന്നോട്ടുപോകുമെന്നും അവര്‍ ഉറപ്പിക്കുന്നു. വയലിന്‍ വായനയും പുസ്തക വായനയും ചിത്രരചന പോലെ തന്നെ ഇഷ്ടമാണെന്നും നിര്‍മ്മല പറയുന്നു.
ചിത്രകലയിലെ പുതുവഴികളിലൂടെ നടന്ന് കാഴ്ചക്കാരെ നിറങ്ങളിലേക്ക് ആഴ്ത്തുന്ന ഈ വീട്ടമ്മയുടെ കഠിനാധ്വാനം അവര്‍ തീര്‍ത്ത ചിത്രങ്ങളേക്കാള്‍ മനോഹരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.