കളരിപ്പയറ്റില്‍ ഒരു കൈ നോക്കാന്‍ കടത്തനാട്ടില്‍ എത്തിയ റഷ്യന്‍ യുവതി നാട്ടിലേക്ക് പോകുന്നു. റഷ്യയില്‍ പെയ്ന്‍റിങ് ആര്‍ട്ടിസ്റ്റായ ജൂലിയ ആണ് പുതുപ്പണം കടത്തനാട് കെ. പി.സി.ജി കളരിസംഘത്തില്‍ നിന്ന് കളരിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കുന്നത്.
ഈ നാടും കളരിപ്പയറ്റും ഏറെ ഇഷ്ടപ്പെട്ട അവര്‍ വേഗം കടത്തനാട്ടില്‍ തിരികെയത്തൊനാണ് പരിപാടി. ഡിസംബര്‍ 21നാണ് ജൂലിയ കളരി പഠിക്കാന്‍ എത്തിയത്. രാവിലെയും വൈകീട്ടുമായി ആറുമണിക്കൂറാണ് പരിശീലനം. കളരിപ്പയറ്റിന്‍െറ നാല് ഭാഗങ്ങളായ മെയ് തൊഴില്‍, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നിവയാണ് അഭ്യസിച്ചത്. കത്തിയും കഠാരയും എടുത്തുള്ള അഭ്യാസം അവര്‍ നടത്തി. വളരെ പെട്ടെന്ന് അഭ്യാസങ്ങള്‍ മനസ്സിലാക്കാന്‍ ജൂലിയക്ക് കഴിയുന്നുണ്ട്.
ഇവിടെ എത്തിയത് മുതല്‍ കളരിയില്‍ തന്നെയാണ് ഈ കലാകാരി. പുറത്തുപോയി ചുറ്റിയടിക്കാനൊന്നും താല്‍പര്യമില്ല. എന്നാല്‍, ക്ഷേത്രങ്ങളില്‍ പോകുകയും ഉത്സവങ്ങള്‍ കാണുകയും ചെയ്തതോടെ ഈ നാട് വളരെ ഇഷ്ടമായി.
ഈ കല വളരെ ഇഷ്ടപ്പെട്ടെന്നും മുഴുവനായും ഇത് സ്വായത്തമാക്കണമെന്നാണ് ആഗ്രഹമെന്നും ജൂലിയ പറഞ്ഞു. അതിന് അടുത്ത തവണ കൂടുതല്‍ സമയം ചെലവഴിക്കാനാണ് പരിപാടിയെന്നും ഏപ്രില്‍ വരെ വിസ കാലാവധിയുള്ള അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.