ഇവിടെ പ്രപഞ്ചം നൃത്തമാകുന്നു

നൃത്തലോകത്തെന്നും പരീക്ഷണവഴിയിലാണ് ലിസി മുരളീധരന്‍. സാഹിത്യവും ചരിത്രവും നൃത്തത്തിലേക്ക് സന്നിവേശിപ്പിച്ച് ശാസ്ത്രീയ നൃത്തത്തില്‍ നിരവധിപരീക്ഷണങ്ങള്‍ നടത്തുന്ന പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍െറ പുതിയ നൃത്തരൂപമാണ് പ്രപഞ്ചം. പ്രക്യതി സംരക്ഷണത്തിന്‍െറ സന്ദേശം നല്‍കികൊണ്ടാണ് പ്രപഞ്ചം  അരങ്ങേറുന്നത്. ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നിവയുടെ സംരക്ഷണമാണ് പ്രധാനമെന്നും. ഈ പ്രക്യതി വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുമാണ് ലിസി മുരളീധരന്‍ തന്‍െറ നൃത്തത്തിലൂടെ ചെയ്യുന്നത്. പഞ്ചഭൂതങ്ങള്‍ ഒരോന്നായി ചടുലമായ ചുവടുകളുമായി അരങ്ങിലത്തെുന്നു. ഏറെക്കാലമായി മനസില്‍ സൂക്ഷിച്ച വിഷയമാണ് പ്രപഞ്ചമെന്ന് ലിസി പറയുന്നു. ‘ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ളചര്‍ച്ചകള്‍ ചൂടുപിടിച്ച ഈ കാലത്ത് ഇത്തരമൊരു വിഷയത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രകൃതിയുടെ ചൂഷണം വരുത്തിവെക്കുന്ന ദുരന്തങ്ങള്‍ വരികളിലുടെയും  ഭാവങ്ങളിലൂടെയും പകര്‍ന്നു നല്‍കുമ്പോള്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ലിസിയുടെ അനുഭവം.
ഭൂമിയുടെ സംരക്ഷണകവചമായ ഓസോണ്‍ പാളിയുടെ തകര്‍ച്ച വലിയ ഭീതിയാണ് ജനിപ്പിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് പതിക്കുമ്പോള്‍ സൂര്യതാപമേല്‍ക്കുകയും കാഴ്ചനഷ്ടപ്പെടുകയും ജനിതവൈകല്യങ്ങളും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം വിഷയങ്ങള്‍ കൂട്ടിയിണക്കിയാണ് നൃത്തം അരങ്ങിലത്തെുന്നത്. ഇതിന്‍െറ സ്ക്രപ്പ്റ്റും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ലിസി മുരളീധരന്‍ തന്നെയാണ്. ‘നമുക്ക് വേണ്ടത് പ്രകൃതിയുടെ പഴയകാല സൗന്ദര്യമാണ്. മലിനമാകാത്ത വായു, ജലം, ആകാശം, ഭൂമി എന്നിവയാണ് മാനവരാശിയുടെ നിലനില്‍പ്പിന് ആധാരം. ഈ ഒരു ഓര്‍മ്മപ്പെടുത്തലാണ് ആത്യന്തികമായി പ്രപഞ്ചം നിര്‍വഹിക്കുന്നത്. ലിസിയടക്കം പന്ത്രണ്ടുപേരാണ് പ്രപഞ്ചത്തില്‍ അണിനിരന്നത്.  45 മിനിട്ടു നീണ്ടുനില്‍ക്കുന്ന നൃത്തത്തിന്‍െറ ഒടുവില്‍ പ്രേക്ഷകരുടെ കൈകളില്‍ ചെടികള്‍ സമ്മാനിച്ചുകൊണ്ടാണ് നൃത്തം അവസാനിക്കുന്നത്.

പ്രപഞ്ച സംരക്ഷണം ഓരോ മനുഷ്യന്‍െറയും ബാധ്യതയാണെന്ന് ഓര്‍മ്മപ്പെടുത്തലാണീ നൃത്തരൂപം നല്‍കുന്നത്. കഴിഞ്ഞ ദിവസം ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ളേജില്‍ നടന്ന സര്‍ഗോല്‍സവത്തിന്‍െറ ഉദ്ഘാടന വേദിയില്‍ പ്രപഞ്ചം അരങ്ങേറി. ലിസി നേരത്തെ വിക്ടര്‍ഹ്യൂഗോവിന്‍െറ ഫ്രഞ്ച് കവിതകള്‍, എം. മുകുന്ദന്‍െറ മയ്യഴി പുഴയുടെ തീരങ്ങള്‍ എന്ന നോവല്‍, കടത്തനാട്ട് മാധവി അമ്മയുടെ കവിതകള്‍, പുരാണകഥകള്‍, ബൈബിള്‍ എന്നിവ ന്യത്തത്തില്‍ ചിട്ടപ്പെടുത്തി ആസ്വാദക മനസില്‍ ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് ,വടകര, മാഹി എന്നിവിടങ്ങളില്‍ നാട്യകലാക്ഷേത്രം നടത്തുന്ന ലിസി പുതിയ തലമുറയേയും തന്‍െറ നൃത്ത പരീക്ഷണങ്ങളില്‍ പങ്കാളിയാക്കുന്നു.

അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ കലാമണ്ഡലം ശോഭന ടീച്ചറില്‍ നിന്ന് നൃത്തത്തിന്‍െറ ബാലപാഠങ്ങള്‍ ഗ്രഹിക്കുന്നത്. ആ പഠനം ഒരു വര്‍ഷം മാത്രമേ നിലനിന്നുള്ളു. പിന്നീട് പിതാവില്‍ നിന്നാണ് നൃത്തത്തെ കുറിച്ചറിയുന്നത്. കഥകളിയില്‍ നല്ല അവഗാഹമുള്ളയാളായിരുന്നു പിതാവ് രാഘവന്‍. കലാമണ്ഡലത്തില്‍ പഠിച്ച അദ്ദേഹത്തിന് പലകാരണങ്ങള്‍കൊണ്ടും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്‍െറ അറിവ് മുഴുവന്‍ ലിസി പകര്‍ന്നുനല്‍കി. മാഹി കലാഗ്രാമത്തില്‍നിന്നാണ് നൃത്തലോകത്തിന്‍െറആഴങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് ലിസി പറയുന്നു. പ്രഫ. എന്‍.എസ്. ജയലക്ഷ്മി, കലൈമാമണി കാമേശ്വരന്‍, ശാന്ത ധനജ്ജയന്‍ എന്നിങ്ങനെ നീളുന്ന വലിയനിര ഗുരുനിര തന്നെ തന്നിലെ കലാകാരിക്കു പിന്നിലുണ്ടെന്ന് ലിസി പറഞ്ഞു.

ലിസിയുടെ മനസില്‍ നൃത്തത്തിനായി പുതുമയുള്ള വിഷയങ്ങള്‍ ഏറെയുണ്ട്. പലപ്പോഴും ഇത്തരം മോഹങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് സാമ്പത്തികപ്രയാസമാണ്. ശ്രീനാരായണഗുരുവിന്‍െറ ദൈവദശകം നൃത്ത രൂപത്തില്‍ അവതരിപ്പിക്കുക എന്ന മോഹമാണിപ്പോഴുള്ളത്. ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞതായി ലിസി പറഞ്ഞു. വിവാഹത്തോടെ തന്‍െറ നൃത്തജീവിതം അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ വിവാഹ നിശ്ചയിച്ചശേഷം ഭര്‍ത്താവ് മുരളീധരനെ വിളിച്ച് ചിത്രകാരന്‍ എം.വി. ദേവന്‍ പറഞ്ഞു ‘നൃത്തത്തില്‍ നല്ല ഭാവിയുള്ള കുട്ടിയാണ് അവസരം നഷ്ടപ്പെടുത്തരുത്'. ഇത് അക്ഷരംപ്രതി അനുസരിച്ച ഭര്‍ത്താവ് മുരളീധരനാണ് തന്‍െറ നൃത്ത ജീവിതതിന്‍െറ പിന്നിലെന്ന് ലിസി പറയുന്നു. നാലുമാസം ഗര്‍ഭിണിയായ സമയത്തുപോലുംന്യത്തം അവതരിപ്പിച്ചതിന്‍െറഅനുഭവവും ലിസിയുടെ  ജീവിതത്തിലുണ്ട്. അങ്ങനെ  നൃത്തത്തിന്‍്റെ ഭൂമികയില്‍ തന്‍്റേതായ കൈായൊപ്പു പതിപ്പിക്കുകയാണ് ലിസി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.