ബാലപീഡനത്തിനെതിരെ ‘കോമള്‍’

സമൂഹത്തില്‍ കൊച്ചുകുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ലൈംഗികാത്രികമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന പ്രത്യേകനിയമം പ്രാബല്യത്തില്‍ വന്ന് വര്‍ഷം പിന്നിടുമ്പോഴും കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവു വന്നിട്ടില്ല.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2012 ല്‍ 455 കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. 2013 ഒക്ടോബര്‍ വരെ 493 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ സ്കൂളില്‍ വിടാന്‍ പോലും മാതാപിതാക്കള്‍ പേടിക്കുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ഏതു തരം സ്പര്‍ശനമാണ് നല്ലത് അല്ലങ്കില്‍ ചീത്ത എന്ന് വേര്‍തിരിച്ചറിയാന്‍ കുഞ്ഞുങ്ങള്‍ക്ക് സാധിക്കാറില്ല. അരുത് എന്ന് പറയേണ്ട അവസ്ഥ ഏതാണ് എന്ന് ശരിയായ വിധത്തില്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ക്കും പലപ്പോഴും കഴിയാറില്ല. ദുരുപയോഗം ചെയ്യപ്പെടുന്ന  അവസ്ഥ ഏറ്റവും വിശ്വസ്തരായവരെ അറിയിക്കാന്‍ കുട്ടികള്‍ക്കും സാധിക്കാറില്ല. ഈ വിഷയത്തില്‍ കോമള്‍ എന്ന പെണ്‍കുട്ടിയുടെ കഥ അനിമേഷന്‍ ചിത്രമാക്കി സമര്‍പ്പിക്കുകയാണ് ചൈല്‍ഡ് ലൈന്‍. ഈ അനിമേഷന്‍ വീഡിയോ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഒരേ പോലെ ഉപയോഗ പ്രദമാണ്.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.