കൊച്ചി: ഒരു തരി പോലും പൊന്ന് ധരിക്കാതെ വിവാഹ ചടങ്ങിനത്തെിയ നടി റിമ കല്ലിങ്കല്‍ മലയാളിക്ക് നല്‍കുന്നത് ഉദാത്തമായ ജീവിത മാതൃക. മക്കളുടെ വിവാഹത്തിനായി ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും ചെലവിടേണ്ടി വന്ന മാതാപിതാക്കള്‍ക്ക് തന്‍െറ വിവാഹ ചടങ്ങ് സമര്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കി വിവാഹ ദിവസം റിമ ഫേസ് ബുക്കിലെ തന്‍െറ പേജില്‍ കുറിപ്പ് ഇട്ടിരുന്നു. സമൂഹം ഇപ്പോഴും നാണംകെട്ട സ്ത്രീധന സമ്പ്രദായം തുടരുന്നു എന്നാണു റിമയുടെ പക്ഷം. തന്‍്റെ അമ്മൂമ്മ ജീവിച്ചിരുന്നെങ്കില്‍ താന്‍ കല്യാണ പെണ്ണായി നില്‍ക്കുന്നത് കണ്ടു സന്തോഷിച്ചേനെ. എന്നാല്‍ അടിമുടി സ്വര്‍ണാഭരണം ധരിക്കാതെ കണ്ടാല്‍ വിഷമിക്കുകയും ചെയ്യമായിരുന്നു. വിവാഹത്തിന് സ്വര്‍ണം അധികം വേണ്ട എന്ന തോന്നല്‍ ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. വലുതാകുമ്പോള്‍ പല സമയത്തും ആ തോന്നല്‍ ശക്തമായി. സിനിമയുടെ വിസ്മയവേദി നല്‍കിയ മനോഹര മുഹൂര്‍ത്തത്തെ സ്ത്രീധനത്തിനെതിരെ ഉറക്കെ ശബ്ദിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നും റീമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.