‘വിധി എന്ന വില്ലനെ തട്ടിത്തെറിപ്പിച്ചു
ഒരിക്കല്‍ ഞാനത്തെും ലക്ഷ്യമതില്‍
അന്നു ഞാനെന്‍െറ മാതാപിതാക്കള്‍ക്ക്
സ്നേഹത്തിന്‍ വീട് പണിയും’
തന്‍സീറ എന്ന പത്താംക്ളാസുകാരി വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ ‘സ്വപ്നം’ എന്ന കവിതയാണിത്. കല്‍പറ്റ പുല്‍പാറ പട്ടിക്കാടന്‍ വീട്ടില്‍ മജീദിന്‍െറയും റംലയുടെയും ഇരട്ട മക്കളില്‍ മൂത്തവള്‍. തന്‍സീറയും സഹോദരി തബ്ഷീറയും മാതാവിന്‍െറ ഗര്‍ഭപാത്രത്തിന്‍െറ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തുവന്നത് ശാരീരികപ്രശ്നങ്ങളുമായാണ്. അന്ന് തൊട്ട് കാണുന്നതും കേള്‍ക്കുന്നതും ചുറ്റിലുമുള്ളവരുടെ ദയനീയ നോട്ടങ്ങളും ‘അയ്യോ പാവം’ എന്ന സങ്കടപ്പെടലുകളുമാണ്. ആറ്റുനോറ്റ കാത്തിരിപ്പിനൊടുവില്‍ ദൈവം സമ്മാനിച്ച ഓമനകള്‍ക്ക് ‘സെറിബ്രള്‍ പാള്‍സി’ എന്ന മാരകരോഗമാണെന്ന് ഉപ്പയും ഉമ്മയും തിരിച്ചറിഞ്ഞത് ഏറെ വൈകി. ആ കുഞ്ഞുശരീരങ്ങളെ രോഗം പതിയെ കീഴ്പ്പെടുത്തി. ഇരുവരുടെയും അരക്കുതാഴെ തളര്‍ന്നു. നിലത്തുറക്കാത്ത കാലുകളാല്‍ തന്‍സീറ ഇഴഞ്ഞുനീങ്ങി. പരുക്കന്‍ ഭൂമി അവളുടെ കാല്‍മുട്ടിന്‍െറ തൊലികള്‍ ഇല്ലാതാക്കി. തബ്ഷീറക്ക് കസേരയില്‍ ഇരിക്കാന്‍ പോലുമാകില്ല. കയറുകൊണ്ട് കസേരയില്‍ ശരീരം ചേര്‍ത്തുകെട്ടി ആ താങ്ങിന്‍െറ ബലത്തില്‍ അവള്‍ ഇരുന്നു. കളിചിരികളില്ലാത്ത ബാല്യം. കരച്ചിലുകളും വേദനകളും മാത്രം കൂട്ട്.
മക്കള്‍ക്ക് സ്കൂള്‍ പ്രായമായപ്പോള്‍ മാതാപിതാക്കളുടെ തൊണ്ടക്കുഴിയിലെ സങ്കടം കൂടിവന്നു. വഴിയും വെളിച്ചവുമില്ലാത്ത പ്രദേശത്തെ നാല് സെന്‍റിലെ വീട്ടില്‍ നിന്ന് അവരെ സ്കൂളിലത്തെിക്കുക അസാധ്യം തന്നെയായിരുന്നു. ഉപ്പയുടെയും ഉമ്മയുടെയും കരളുറപ്പിനൊപ്പം നാട്ടുകാരുടെ കൈത്താങ്ങുകൂടിയായപ്പോള്‍ പക്ഷേ അത് സാധ്യമായി. ഒമ്പതുമാസം വയറ്റില്‍ ചുമന്ന് നൊന്തുപ്രസവിച്ച മക്കളെ റംലത്ത് വീണ്ടും ചുമന്നു. മക്കളെ താങ്ങിയെടുത്ത് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മുണ്ടേരിയിലെ പള്ളിക്കൂടത്തിലത്തെിച്ചു. ഒന്നും രണ്ടും തവണയല്ല. നീണ്ട ഒമ്പതുവര്‍ഷങ്ങള്‍. അവസാന ബെല്ലടിക്കും വരെയും പള്ളിക്കൂടമുറ്റത്ത് ഉമ്മ മക്കള്‍ക്ക് കാവലിരുന്നു. മുട്ടില്‍ ടൗണ്‍ മദ്റസയില്‍ അധ്യാപകനായ ഉപ്പ മജീദ് മദ്രസക്ക് ശേഷം കല്‍പറ്റ നഗരത്തില്‍ ഓട്ടോ ഓടിച്ചു. മുച്ചക്രവണ്ടി രാത്രിയോളം ഓടിച്ചാല്‍ കിട്ടുന്നതുകൊണ്ട് കുടുംബം അരിഷ്ടിച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ ചിലവുവരുന്ന ശസ്ത്രക്രിയകള്‍ നടത്തിയാല്‍ ഇരട്ടകള്‍ക്ക് നടക്കാനാകുമെന്ന് ഡോക്ടര്‍മാര്‍. ഭീമമായ ചികില്‍സാചെലവുകള്‍ക്കുമുന്നില്‍ അവര്‍ പകച്ചുനിന്നു.
കഥകള്‍ മാറുന്നു...
അങ്ങിനെയാണ് കുടുംബത്തിന്‍െറ നോവിന്‍െറ ആഴം 2012 ഫെബ്രുവരി നാലിന് ‘മാധ്യമ’ത്തിലൂടെ പുറംലോകമറിഞ്ഞത്. വേദനകളെ അരികിലേക്ക് തള്ളി മാറ്റി തന്‍സീറ കവിതയെഴുതുന്നതും ആ എഴുത്തിന് സൗന്ദര്യമുണ്ടെന്നും ലോകം അറിഞ്ഞു. ‘ഗള്‍ഫ് മാധ്യമ’ത്തിലൂടെയും വെബ്സൈറ്റിലൂടെയും വാര്‍ത്ത കടല്‍ കടന്നുമത്തെി.
കഥകള്‍ മാറിമറിഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സുമനസുകള്‍ മല്‍സരിച്ചു. സഹായഹസ്തങ്ങള്‍ ലോകത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നും ആ കുഞ്ഞുവീട്ടിലേക്ക് നീണ്ടുവന്നു. മണല്‍കാട്ടില്‍ ചോര നീരാക്കി സ്വരുക്കൂട്ടി പ്രവാസികള്‍ നല്‍കിയത് ഒന്നര ലക്ഷത്തോളം രൂപ. മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ അനുവദിച്ചു. നാട്ടിലെ പലരില്‍ നിന്നുമായി ഒരുലക്ഷത്തോളം വേറെയും. മലപ്പുറം വളാഞ്ചേരിയിലെ വി.കെ.എം സ്പെഷ്യല്‍ സ്കൂള്‍ അധികൃതരും സഹായവുമായത്തെി. സ്കൂള്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുവഴി തന്‍സീറയും തബ്ഷീറയും പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരായി. ഇരുവരുടെയും അരക്കുതാഴെ 23 ഇടങ്ങളിലായി എല്ലുകള്‍ മാറ്റിവച്ചു.
അവര്‍ നടന്നുതുടങ്ങി...
ഇരട്ടകളെ സ്വന്തം മക്കളായി കണ്ട് സഹായിച്ചവരേ, ഇപ്പോള്‍ ഇരുവരും ഊന്നുവടിയുടെ സഹായത്തോടെ നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചുമരില്‍ പിടിച്ച് തന്‍സീറ പതുക്കെ ചുവടുകള്‍ വെക്കും. അവളുടെ കാല്‍മുട്ടുകളുടെ തൊലി ഉരഞ്ഞുതീരുന്നില്ല. തബ്ഷീറ കസേരയില്‍ താങ്ങില്ലാതെ ഇരുന്നു മുഖമുയര്‍ത്തി നോക്കും.
പ്രതിസന്ധികള്‍ക്കിടയിലും തളരാതെ സധൈര്യം ജീവിക്കുന്ന തന്‍െറ മാതാപിതാക്കളെ കുറിച്ചുള്ള ശുഭചിന്ത തന്‍സീറയുടെ കവിതകളില്‍ വായിക്കാം. ചുറ്റുമുള്ള പ്രകൃതിയെ നിഷ്കളങ്കമായി നോക്കുന്ന ഒരുപെണ്‍കുട്ടിയുടെ വരികളാണ് ‘ഇടവപ്പാതി’, ‘പക്ഷികള്‍’, ‘തുമ്പിയുടെ വിരഹം’ തുടങ്ങിയ കവിതകളിലുള്ളത്. നിലത്തുറക്കാത്ത കാലുകളുള്ള പോയ കാലത്തെ ശുഭപ്രതീക്ഷകളാണ് ‘സ്വപ്നമല്ലിക’യില്‍.
വിധിയെ തോല്‍പിച്ച് മാതാപിതാക്കള്‍ക്ക് തണലായി മാറുമെന്നും ദൈവമാണ് തന്‍െറ ശക്തിയെന്നും ‘സ്വപ്നം’ എന്ന കവിതയില്‍ തന്‍സീറ കുറിക്കുന്നു.
‘സന്തോഷത്തിന്‍ രുചി മധുരമാണേ,
ദുഖത്തിന്‍ രുചി കയ്പുമാണേ,
എല്ലാം ചേരും ജീവിതത്തില്‍,
നടുവില്‍ ജീവിക്കും നമ്മളാണേ..... (‘ജീവിതം’ എന്ന തന്‍സീറയുടെ കവിത)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.