???????? ?? ????????

ചിറകുണ്ടായിട്ടും പിറന്ന നാടി​​​​​​​െൻറ ആകാശങ്ങളിലൂടെ പറക്കാൻ അവസരം കിട്ടാത്തതി​​​​​​െൻറ സങ്കടങ്ങൾ ഒടുവിൽ യാസ്​മി​​​​​​െൻറ മനസ്സിൽ നിന്ന്​ പറന്നകലുന്നു. കഴിഞ്ഞ ദിവസം അഞ്ചു സൗദി വനിതകൾക്ക്​ സിവിൽ ഏവിയേഷൻ വിമാനം പറത്താൻ ലൈസൻസ്​ നൽകിയ കൂട്ടത്തിൽ യാസ്​മിൻ അൽ മയ്​മാനിയും ഉണ്ട്​. കമേഴ്​സ്യൽ വിമാനം പറത്തുന്നതിനുള്ള ലൈസൻസാണ്​ ഇവർക്ക്​ ലഭിച്ചത്​.  ഇതോടെ  രാജ്യത്ത്​ വ്യോമയാന മേഖലയിലും സ്​ത്രീശാക്​തീകരണത്തിന്​ ‘ടേക്​ ഒാഫ്’​ ലഭിച്ചിരിക്കയാണ്​. 

യാസ്​മി​ൻ ഇൗ അവസരം കാത്തിരിക്കാൻ തുടങ്ങിയിട്ട്​ വർഷങ്ങളായി. ജോർഡനിൽ നിന്ന്​  വിനോദത്തി​​​​​​െൻറ ഭാഗമായി വിമാനം പറത്താനുള്ള പി.പി.എൽ  ലൈസൻസ്​ എടുത്തിട്ടുണ്ട് ഇൗ യുവതി​​. ആ ലൈസൻസ്​ വെച്ച്​ സൗദിയിൽ അനുമതി തേടിയിരുന്നു. അന്നു പക്ഷെ അങ്ങനെ ഒരു ലൈസൻസ്​ ഇവിടെ ഇല്ലാത്തതിനാൽ അവൾ അമേരിക്കയിലേക്കു പറന്നു. അമേരിക്കയിൽ 300 മണിക്കൂർ വിമാനം പറത്തൽ പരിശീലനം കഴിഞ്ഞ്​ അവിടുത്തെ ലൈസൻസുമെടുത്തു.

കമേഴ്​സ്യൽ ലൈസൻസ്​ മാത്രമല്ല, വിനോദത്തി​​​​​​െൻറ ഭാഗമായി വിമാനം പറത്താനുള്ള പി.പി.എൽ  ലൈസൻസും യാസ്​മിന്​ ലഭിച്ചു. പക്ഷെ അതുകൊ​ണ്ടൊന്നും സൗദിയിൽ പ്രയോജനമുണ്ടായില്ല. അധികൃതരുമായി ബന്ധപ്പെട്ട്​ ഇൗ ലൈസൻസ്​ സൗദിയിലേക്ക്​ 2013ൽ ട്രാൻസ്​ഫർ ചെയ്​തു. സൗദി സിവിൽ ഏവിയേഷ​​​​​​െൻറ ലൈസൻസ്​ സ്വന്തമാക്കി.

എന്നിട്ടും ഇവിട​ുത്തെ വിമാനക്കമ്പനികളിലൊന്നിലും അവസരം ലഭിച്ചില്ലെന്ന്​ യാസ്​മിൻ പറയുന്നു. പല വാതിലുകളിലും മുട്ടി. തൊഴിൽ പരിചയം ചോദിച്ച്​ കമ്പനികൾ ഒഴിവ്​ കഴിവ്​ പറഞ്ഞു. തൊഴിൽ തരാതെ എങ്ങനെ തൊഴിൽ പരിചയം ഉണ്ടാവുമെന്ന ചോദ്യമായിരുന്നു യാസ്​മി​​​​​​െൻറ മനസിൽ. പെണ്ണായതി​​​​​​െൻറ പേരിലാവാം അവസരം ലഭിക്കാത്തത്. അതേസമയം, ലബനോനിലും ജോർഡനിലും യു.എ.ഇയിലും ബഹ്​റൈനിലുമെല്ലാം വനിതകൾ വിമാനം പറത്തുന്നുണ്ട്​.

പുറം രാജ്യത്ത്​ തനിക്കും അവസരമുണ്ടായിരുന്നു. പക്ഷെ സൗദിയിൽ അവസരം ലഭിക്കുന്ന കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ. ഇവിടെ കൂടുതൽ വനിതകൾ ഇൗ മേഖലയിൽ വരാനും സ്വദേശത്ത്​ അവസരം വരാനും കാത്തിരുന്നു. വിമാനം പറത്താനുള്ള സർക്കാർ അനുമതിയുണ്ടായിട്ടും എയർലൈൻ കമ്പനിയുടെ സുരക്ഷ വിഭാഗത്തിലാണ്​ നിലവിൽ ജോലി ചെയ്യുന്നത്​. സിവിൽ ഏവിയേഷൻ വകുപ്പ്​ ഇൗ മേഖലയിൽ വനിതകളെ പ്രോൽസാഹിപ്പിക്കുന്നതി​​​​​​െൻറ ഭാഗമാണ്​ അഞ്ച്​ വനിതകൾക്ക്​ പരിശീലനം കഴിഞ്ഞ്​ ലൈസൻസ്​ അനുവദിച്ചിരിക്കുന്നത്​. ഇത്​ വലിയ പ്രതീക്ഷയുടെ ചിറകുകളാണ്​ യാസ്​മിന്​ നൽകിയിരിക്കുന്നത്​.

Tags:    
News Summary - Yasmine al Mayman, First Saudi woman to get pilot license -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.