?????? ???????? ?????? ??????? ?????

ഒരു കലാപ കാലത്തിന്‍റെ ഒാർമക്ക്

2002 ഫെബ്രുവരി 29 ബുധനാഴ്ച. സെയ്ദ് മുഹമ്മദി​​​​​െൻറ മനസ്സില്‍ നിന്ന് ഇന്നും ആ ദിനം മാഞ്ഞുപോയിട്ടില്ല. നേട്ടങ ്ങളുടെ കൊടുമുടിയില്‍ നിന്ന് ഇറങ്ങിത്തുടങ്ങിയത് അന്നുമുതലാണ്. വല്ലാത്തൊരു പതനമായിരുന്നു അത്. അവസാനം ജീവിതം തുടങ്ങിയ തെരുവില്‍തന്നെ വന്ന് നില്‍ക്കുകയാണീ എണ്‍പതുകാരന്‍. കഥകളെക്കാള്‍ വിചിത്രവും ഉദ്വേഗഭരിതവുമാണീ മനുഷ് യ​​​​​െൻറ ജീവിതം. അതില്‍ ഒളിച്ചോട്ടവും തെരുവു ജീവിതവുമുണ്ട്. കരുണയും തീവ്രഭാവങ്ങളുമുണ്ട്. കോടികളുടെ പണക്കി ലുക്കവും നഷ്​ടസ്വപ്നങ്ങളുടെ നോവുമുണ്ട്. ഭരണകൂട ഭീകരതയുടെയും പക്ഷപാതിത്വത്തി​​​​​െൻറയും ഇരകളായി ജീവിക്കു ന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതിനിധി കൂടിയാണീ മെല്ലിച്ച മനുഷ്യന്‍

അധ്യായം ഒന്ന്​
വാക്കുക ള്‍ പാലിക്കാനുള്ളതാണ്

തിരുവനന്തപുരത്തെ കല്ലാട്ട്മുക്കില്‍ അബ്​ദുല്‍ റസാഖി​​​​​െൻറയും ഫാത്തിമബീവിയു ടെയും മകനായി 1942ലാണ് സെയ്ദ് മുഹമ്മദ് ജനിച്ചത്. ചെറുപ്പംമുതലേ കച്ചവടക്കാരനായിരുന്നു. വലിയ മേല്‍ഗതിയൊന്നുമില്ല ാത്ത കച്ചവടമെന്ന് സെയ്ദ് മുഹമ്മദ് പറയും. വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളായിട്ടും കച്ചവടം കരകയറുന്ന ലക്ഷണ മൊന്നും കണ്ടില്ല. ഇതിനിടെ പലരില്‍ നിന്നായി ചെറിയ തുകകള്‍ കടം വാങ്ങിയിരുന്നു. പറഞ്ഞ സമയത്തൊന്നും പണം തിരികെ ന ല്‍കാന്‍ കഴിഞ്ഞില്ല. വാക്ക് പാലിക്കുന്നതിന് ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്ന സെയ്ദ് മുഹമ്മദ് നാടു വിടാന്‍ തീരുമാനിക്കുന്നു. എങ്ങനെയും പണമുണ്ടാക്കണം, കടംവീട്ടണം അതായിരുന്നു ജീവിതലക്ഷ്യം.

ആദ്യം പോയത് കശ് മീരിലേക്ക്. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയരുതെന്ന് കരുതിയാണ് ഇത്രയും ദൂരേക്ക് പോയത്. ശരാശരി ഇന്ത്യന്‍ മുസ് ​ലിമി​​​​​െൻറ രീതിയനുസരിച്ച് പ്രാദേശിക ഭാഷയും പിന്നെ ഉര്‍ദുവുമാണവര്‍ക്ക് അറിയുക. കശ്മീരിയും ഉർദുവും മാത്രമ ാണ് താഴ്വരയിലെ ജനങ്ങള്‍ക്ക് അറിയാമായിരുന്നത്. സെയ്ദ് മുഹമ്മദിനാണെങ്കില്‍ ഇതുരണ്ടും വലിയ പിടിയില്ല. ആകെയറിയാ വുന്നത് കുറച്ച് ഹിന്ദിയും പിന്നെ ഇംഗ്ലീഷും. ഭാഷ വലിയ കീറാമുട്ടി തന്നെയായിരുന്നു. കുറേനാള്‍ അവിടൊരു ഹോട്ടലി ല്‍ ജോലിചെയ്തു. സാധനം വാങ്ങാന്‍ പോയാല്‍ ഒന്നി​​​​​െൻറയും പേര് പറഞ്ഞുകൊടുക്കാന്‍ അറിയില്ല. ഈയവസ്ഥയില്‍ കശ് മീരില്‍ നിന്നിട്ട് കാര്യമില്ലെന്ന് സെയ്ദ് മുഹമ്മദിന് മനസ്സിലായി.

ഇനിയെങ്ങോട്ട് പോകും​? തമിഴ്നാട്ടിലേക്ക് പോയ ാലോ എന്ന ചിന്ത അങ്ങനെയാണ് വരുന്നത്. അതാവു​േമ്പാൾ ഭാഷാപരമായി വലിയ പ്രശ്നങ്ങളില്ല. തമിഴ്നാട്ടിലെ പള്ളപ്പട്ടിയി​ലെത്തുന്നത് അങ്ങനെയാണ്. അന്ന് വട്ടിപ്പലിശക്കാരുടെ കേന്ദ്രമാണ് പള്ളിപ്പട്ടി. വലിയ സമ്പന്നരുടെ നാടായിരുന്നു അത്. മഴ മേഘങ്ങള്‍ കാണണമെങ്കില്‍ കൊതിയോടെ കാത്തിരിക്കണമവിടെ. അവിടൊരു പലിശക്കാരന്‍ തമിഴ​​​​​െൻറ കൂടെക്കൂടി. ഗുജറാത്തിലെ സൂറത്തിലൊക്കെ ശാഖകളുള്ള വലിയൊരു പലിശക്കാരനായിരുന്നു അയാള്‍.

പലിശക്ക് പണം വാങ്ങിയവരുടെ കൈയിൽനിന്ന് പണം പിരിക്കലൊക്കെ തന്നെയായിരുന്നു പണി. കുറേ കഴിഞ്ഞപ്പോള്‍ വലിയൊരു മടുപ്പ് ബാധിക്കാന്‍ തുടങ്ങി. മുതലാളിയോട് സംസാരിച്ചപ്പോള്‍ സൂറത്തിലേക്ക് പോകാമോ എന്നായി ചോദ്യം. അവിടത്തെ ബ്രാഞ്ചി​​​​​െൻറ നടത്തിപ്പും മറ്റുമായിരുന്നു ജോലി. അപ്പോഴൊരു മാറ്റം സെയ്ദ് മുഹമ്മദിന് അനിവാര്യമായിരുന്നു. അങ്ങനെയാണ് വഴിത്തിരിവായ സൂറത്ത് യാത്ര സംഭവിക്കുന്നത്.

അധ്യായം രണ്ട്
നിധിയൊളിപ്പിച്ച സൂറത്ത്

സെയ്ദ് മുഹമ്മദി​​​​​െൻറ ജീവിതം മാറ്റിമറിച്ചത് സൂറത്താണ്. എല്ലാം നല്‍കിയതും തിരിച്ചെടുത്തതും ഇന്ത്യയുടെ ഈ സില്‍ക്ക് തലസ്ഥാനം തന്നെ. തപ്തി നദി സ്വച്ഛമായൊഴുകുന്നുണ്ട് സൂറത്തിലൂടെ. തപ്തിയുടെ കരകള്‍ക്ക് വജ്രത്തിളക്കമാണ്. ലോകത്തി​​​​​െൻറ പലഭാഗങ്ങളില്‍നിന്ന് കുഴിച്ചെടുക്കുന്ന രത്നങ്ങളെ മുറിച്ചെടുക്കുന്നതും തേച്ചുമിനുക്കി തിളക്കമേറ്റുന്നതും സൂറത്തിലാണ്. 1974 ലാണ് സെയ്ദ് മുഹമ്മദ് സൂറത്തി​െലത്തുന്നത്. പലിശക്കാരുടെ കൂടെയാണ് ഇവിടെയെത്തിയതെങ്കിലും സെയ്ദ് മുഹമ്മദിനെ മനഃസാക്ഷി വേട്ടയാടിക്കൊണ്ടിരുന്നു.

മറ്റെന്തെങ്കിലും കച്ചവടം ചെയ്യണം എന്നതായിരുന്നു എപ്പോഴുമുള്ള മോഹം. വട്ടിപ്പലിശക്കായി നടത്തുന്ന ക്രൂരതകള്‍ മനസ്സ്​ മടുപ്പിക്കുന്നതായിരുന്നു. അദ്ദേഹം ത​​​​​െൻറ തമിഴന്‍ മുതലാളിയെയും ഇതിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവസാനം മുതലാളിയെ വിട്ട് സ്വന്തം നിലക്ക് കച്ചവടം തുടങ്ങി സെയ്ദ് മുഹമ്മദ്. അന്ന് ട്യൂബ് ലൈറ്റുകള്‍ വ്യാപകമായിരുന്നില്ല. ഇൻസ്​റ്റാള്‍മ​​​​െൻറിന് ട്യൂബ് വിറ്റായിരുന്നു കച്ചവടത്തി​​​​​െൻറ തുടക്കം. സൈക്കിളിന് പിന്നില്‍ ട്യൂബുകള്‍ ​െവച്ചുകെട്ടി വീടുകളിലും കടകളിലും കൊണ്ടുക്കൊടുക്കും.

സൂറത്തിലെ ചുവന്ന തെരുവിലായിരുന്നു സെയ്ദ് മുഹമ്മദി​​​​​െൻറ കച്ചവടത്തിലധികവും. ദിവസവും ഒരുരൂപ വീതമാണ് ട്യൂബ് വാങ്ങുന്നവര്‍ നല്‍കേണ്ടിയിരുന്നത്. ഈ കച്ചവടം ഗുജറാത്തികള്‍ക്കും ഏറെ ഇഷ്​ടപ്പെട്ടു. പണം ഒരുമിച്ചെടുക്കാന്‍ ഇല്ലാത്തവരും സാധനം വാങ്ങാന്‍ തുടങ്ങി. ആദ്യമൊക്കെ ഒരുരൂപ പിരിക്കാന്‍ സൈക്കിള്‍ ചവിട്ടി നടക്കുന്ന സെയ്ദിനെ മറ്റ് കച്ചവടക്കാര്‍ പരിഹസിച്ചെങ്കിലും പിന്നെയാണതി​​​​​െൻറ സാധ്യത അവര്‍ക്ക് ബോധ്യമായത്.

അധ്യായം മൂന്ന്
കവിത എൻറര്‍പ്രൈസസ്

വര്‍ഷം 1979. സെയ്ദ് മുഹമ്മദ് ഗുജറാത്തിലെത്തിയിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. ഇന്നദ്ദേഹം സാമാന്യം ഭേദപ്പെട്ട കച്ചവടക്കാരനാണ്. കച്ചവടം കുറേക്കൂടി വിപുലമാക്കാനായുള്ള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം. അങ്ങനെയാണ് കവിത എൻറര്‍പ്രൈസസ് ആരംഭിക്കുന്നത്. ഈ കാലങ്ങളിലൊന്നും അദ്ദേഹം നാടുമായി ബന്ധപ്പെട്ടിരുന്നില്ല. പരാജയപ്പെട്ടവനായി നാട്ടിലേക്ക് വരാന്‍ അദ്ദേഹത്തി​​​​​െൻറ അഭിമാനം അനുവദിച്ചിരുന്നില്ല. കവിത എൻറര്‍പ്രൈസസ് തുടങ്ങാന്‍ തീരുമാനിച്ചതോടെ നാടുമായി ബന്ധപ്പെടാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായി. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കാട്ടി അദ്ദേഹം നാട്ടിലേക്ക് കത്തെഴുതി. ത​​​​​െൻറ ഡ്രൈവിങ് ലൈസന്‍സും മറ്റ് രേഖകളും നാട്ടില്‍നിന്ന് വരുത്തി രജിസ്ട്രേഷനോടെ ഒൗദ്യോഗിക കച്ചവടക്കാരനായി സൂറത്തിലെ ഭാഗത്തലാവില്‍ കവിത എൻറര്‍പ്രൈസസ് ആരംഭിച്ചു. ത​​​​​െൻറ പഴയ കച്ചവടത്തി​​​​​െൻറ വിപുല പതിപ്പായിരുന്നു കവിത.

ഇലക്ട്രോണിക് സാധനങ്ങള്‍ ഇൻസ്​റ്റാള്‍മ​​​​െൻറിന് നല്‍കിയായിരുന്നു കച്ചവടം. പതിയെപ്പതിയെ കവിത വളരാന്‍ തുടങ്ങി. കച്ചവടം വിപുലപ്പെട്ടു. സൂറത്തില്‍ സാധാരണക്കാര്‍ക്കിടയിലെ ഏറ്റവും വലിയ കച്ചവടക്കാരനായി സെയ്ദ് മുഹമ്മദ് വളര്‍ന്നു. ത​​​​​െൻറ നിലവിലെ കസ്​റ്റമറുടെ പരിചയം മാത്രംവച്ച് പുതിയ ആളുകള്‍ക്ക് സാധനങ്ങള്‍ നല്‍കി. വിശ്വാസമായിരുന്നു എല്ലാത്തി​​​​​െൻറയും മൂലധനം. നാട്ടില്‍നിന്ന് കുറേ ബന്ധുക്കളെ കൊണ്ടുപോയെങ്കിലും ഗുജറാത്തികളായിരുന്നു അദ്ദേഹത്തി​​​​​െൻറ കച്ചവടത്തി​​​​​െൻറ നട്ടെല്ല്. സൗഹൃദം പൂത്തുനിന്ന കാലങ്ങളായിരുന്നു അതെന്ന് സെയ്ദ് മുഹമ്മദ് ഓര്‍മിക്കുന്നു. വിദ്വേഷത്തി​​​​​െൻറയോ സംശയത്തി​​​​​െൻറയോ ലാഞ്​ഛന പോലും ആര്‍ക്കും പരസ്പരം ഇല്ലായിരുന്നു.

ജൈനനായ ത​​​​​െൻറ ലീഗല്‍ അഡ്വൈസര്‍ ജയന്തിലാലും മുസ്​ലിമായ താനും ഹിന്ദു ബ്രാഹ്മണനായ സുഹൃത്തും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന കാലമായിരുന്നു അത്. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കവിത വളര്‍ന്നു. കവിത റേഡിയോസ്, കവിത ഫര്‍ണിച്ചര്‍, ഓഡിയോ കാസറ്റ് കടയായ ലൗലിപെന്‍സ് എന്നിങ്ങനെ കച്ചവടം വിപുലമായി. നൂറുകണക്കിന് ജീവനക്കാര്‍ അദ്ദേഹത്തിനായി ജോലി ചെയ്യുന്നുണ്ടായിരുന്നു. സൂറത്തിലെ പല പ്രമുഖ ബാങ്കുകളിലും ഡയറക്ടര്‍ ബോര്‍ഡ് അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഐ.പി.എസുകാരും മന്ത്രിമാരുമുൾപ്പെടെ കൂട്ടുകാരായി. ലൗലിപെന്‍സ് എന്ന കാസറ്റ് കട ഗുജറാത്തിലെ തന്നെ ഏറ്റവും വലിയ വില്‍പന കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നു.

അധ്യായം നാല്
മിയ കൊ ഭഗാവൊ

വര്‍ഗീയ കലാപങ്ങള്‍ ഗുജറാത്തിന് അത്ര പുതുമയൊന്നുമായിരുന്നില്ല. എങ്കിലും സൂറത്തിനെ ഇതൊന്നും കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍, എല്ലാത്തിനും പതിയെ മാറ്റങ്ങള്‍ വന്നു. നരേന്ദ്ര മോദി ബി.ജെ.പിയില്‍ ശക്തനായതോടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചെറിയ സംഘങ്ങളായായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ആദ്യമൊക്കെ പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് ആശയപ്രചാരണമായിരുന്നു. ഭൂരിപക്ഷ വിഭാഗങ്ങളില്‍ ഭീതി വളര്‍ത്തിയായിരുന്നു തുടക്കം. മിയ (മുസ്​ലിംകളെ ഗുജറാത്തില്‍ വിളിച്ചിരുന്ന പേര്) കൊ ഭഗാവൊ (മുസ്​ലിങ്ങളെ ഓടിക്കുക) എന്നതായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

ഞങ്ങള്‍ നിങ്ങളെ രക്ഷിക്കാം എന്നായിരുന്നു വാഗ്ദാനം. ഇതിനായവര്‍ ചെറിയ ചെറിയ സംഘട്ടനങ്ങളുണ്ടാക്കി വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്​ടിച്ചുകൊണ്ടേയിരുന്നു. പൊതുവെ മുസ്​ലിംകൾ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലൊന്നും ഇല്ലായിരുന്നു. പൊലീസിലും പ്രാതിനിധ്യം കുറവായിരുന്നു. ഇതും വിദ്വേഷ പ്രചാരണത്തെ തുണച്ചു. എന്നാല്‍, ആദ്യകാലത്ത് ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. എല്ലാവരും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായിരുന്നു. പ​േക്ഷ, കലാപം വന്നതോടെ എല്ലാം തകിടംമറിഞ്ഞു.

അധ്യായം അഞ്ച്
സാജിദയുടെ മരണം

എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു സാജിദ. ചിത്രശലഭം പോലെ പാറിനടന്നവള്‍. അവള്‍ നന്നായി നൃത്തം ചെയ്തിരുന്നു. നവരാത്രി ഉത്സവകാലത്ത് അവളും ഗര്‍ബ കളിക്കാന്‍ കൂടുമായിരുന്നു. നവരാത്രിക്കായി ചിട്ടപ്പെടുത്തിയ പ്രത്യേക നൃത്തമാണ് ഗര്‍ബ. നിറക്കൂട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് സ്ത്രീ പുരുഷന്മാര്‍ മനോഹരമായ ചുവടുകളുമായി വട്ടത്തില്‍ അണിനിരന്നാണ് ഗര്‍ബ കളിക്കുക. സാധാരണ മുസ്​ലിം വിഭാഗത്തിലുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, സാജിദക്ക് ഇതേറെ ഇഷ്​ടമായിരുന്നു. എല്ലാ കൊല്ലവും ഗര്‍ബയുടെ മുന്‍നിരയില്‍ സാജിദയുമുണ്ടാകും. ഗോധ്രാനന്തര കലാപത്തിലാണ് ആ ദാരുണ സംഭവം ഉണ്ടായത്.

കലാപം നടത്താന്‍ സൂറത്തിലെത്തിയത് മറ്റേതോ നാട്ടിലുള്ളവരായിരുന്നു. കലാപത്തിലുടനീളം സംഘ്​പരിവാര്‍ സംഘടനകള്‍ സ്വീകരിച്ച തന്ത്രവും അതുതന്നെയായിരുന്നു. ഒരു സ്ഥലത്ത്നിന്നും കലാപകാരികളെ അപരിചിതമായ മറ്റൊരിടത്ത് എത്തിക്കുക. മനഃസാക്ഷിക്കുത്തില്ലാതെ കൊള്ളയും കൊലയും നടത്താന്‍ അക്രമികള്‍ക്കായതും അതുകൊണ്ടുതന്നെ. ഈ കലാപത്തിലാണ് സാജിദ കൊല്ലപ്പെട്ടത്. കൂട്ട ബലാത്സംഗത്തിനുശേഷം ചുട്ടുകരിക്കപ്പെട്ട മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെടുത്തത്.

അധ്യായം ആറ്
കവിതയുടെ തകര്‍ച്ച

വര്‍ഷം 2002, ഫെബ്രുവരി അവസാനം. വളര്‍ച്ചയുടെ ഉത്തുംഗതയിലായിരുന്നു സെയ്ദ് മുഹമ്മദും കവിത എൻറര്‍പ്രൈസസും. ഗുജറാത്തി​​​​​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് കലാപവാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടായിരുന്നു. അപ്പോഴും സൂറത്ത് സുരക്ഷിതമായിരിക്കുമെന്ന് അവിടെയുള്ളവരെല്ലാം വിശ്വസിച്ചു. എന്നാല്‍, ഒന്നും പഴയതുപോലെയായിരുന്നില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പുറത്തുനിന്നുള്ള അക്രമികള്‍ ആദ്യം ഭാഗത്തലാവിലേക്കും പിന്നെ ആളുകള്‍ താമസിക്കുന്ന റാണിത്തലാവിലേക്കും എത്തി.

കൊള്ളയും കൊലയും കൊള്ളിവെപ്പുമുണ്ടായി. കച്ചവട സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് അഗ്​നിക്കിരയാക്കി. കവിത എന്ന പേര് സെയ്ദ് മുഹമ്മദിനെ രക്ഷിച്ചു. കടകള്‍ അക്രമികള്‍ തകര്‍ത്തില്ല. പ​േക്ഷ, സെയ്ദി​​​​​െൻറ കച്ചവടം വീടുകളിലായിരുന്ന​ല്ലോ. ഒരുപാട് സാധനങ്ങള്‍ കടകളില്‍ സൂക്ഷിക്കുന്ന പതിവും ഇവര്‍ക്കില്ലായിരുന്നു. കലാപാനന്തരം മുസ്​ലിമും ഹിന്ദുവും തമ്മില്‍ അപരിഹാര്യമായ വിടവ് സംഭവിച്ചു. ഒരുമിച്ച് താമസിച്ചിരുന്നവര്‍ വിവിധ ഗല്ലികളില്‍ കൂട്ടത്തോടെ ജീവിക്കാനാരംഭിച്ചു. കൊടുക്കല്‍ വാങ്ങലുകള്‍ കുറഞ്ഞു. ഇൻസ്​റ്റാള്‍മ​​​​െൻറിന് നല്‍കിയിരുന്നയിടങ്ങളിലേക്ക് പണം പിരിക്കാന്‍ പോകാനോ സാധനങ്ങള്‍ തിരികെ വാങ്ങാനോ നിവൃത്തിയില്ലാതായി.

മുസ്​ലിം കച്ചവടക്കാരനെന്ന പ്രചാരണം തിരിച്ചടിയായി. പതിയെ സാധനങ്ങള്‍ നല്‍കിയ കമ്പനികള്‍ പണം ചോദിക്കാനാരംഭിച്ചു. കടംകയറിയപ്പോള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി ബാധ്യതകള്‍ തീര്‍ത്തു. കലാപാനന്തരം സര്‍ക്കാര്‍ കുറേ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ചില്ലിക്കാശ്പോലും നല്‍കിയില്ല. പി​ന്നെയും കുറേനാള്‍ സെയ്ദ് മുഹമ്മദ് ഗുജറാത്തില്‍ തുടര്‍ന്നു. ഇതിനിടെ തപ്തിയുടെ കോപത്താലുള്ള പ്രളയം കണ്ടു. ഭൂകമ്പം കണ്ടു. കളിപ്പാട്ടങ്ങളുമായി വീണ്ടും തെരുവുകച്ചവടം നടത്തി. പ​േക്ഷ, പ്രതാപകാലം അകന്നകന്നു പോയി.

അധ്യായം ഏഴ്
നാനാജി ജ്യൂസ് സെന്‍റര്‍

തെരുവില്‍നിന്ന് തുടങ്ങി തെരുവില്‍തന്നെ എത്തിനില്‍ക്കുകയാണ് സെയ്ദ് മുഹമ്മദ്. ഇതിനിടെ കാണാത്ത ജീവിതക്കാഴ്​ചക​ളോ ഉയര്‍ച്ച താഴ്ചകളോ ഇല്ല. ഇ​േപ്പാഴദ്ദേഹം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നാനാജി ജ്യൂസ് സെന്‍റര്‍ എന്നപേരിലൊരു കട നടത്തുകയാണ്. ഭാര്യ മരിച്ചു. ഒപ്പമുള്ളത് ഭിന്നശേഷിക്കാരിയായ മകളും കുട്ടികളും. പ്രിയപ്പെട്ടവരുടെ നിര്‍ബന്ധം കാരണമാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. കല്ലാട്ടുമുക്കിലെ ജനിച്ചുവളര്‍ന്നിടത്തേക്ക് പ്രിയപ്പെട്ടവരെല്ലാം ഉള്ളിടത്തേക്ക് വാടകക്കാരനായി അദ്ദേഹം എത്തിയിരിക്കുന്നു. തിരിച്ചെത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന ചിന്തയായിരുന്നു ആദ്യം. അദ്ദേഹം കൊണ്ടു പോയി സമ്പന്നരാക്കിയവര്‍ നാട്ടിലിപ്പേഴും ധാരാളമുണ്ട്.

അവിടെ എവിടെയെങ്കിലും ജോലി ചെയ്യാന്‍ എല്ലാവരും പറഞ്ഞു. പ​േക്ഷ, സെയ്ദ് മുഹമ്മദിന് അതിന് മനസ്സു വന്നില്ല. സ്വന്തമായി എന്തെകിലും തുടങ്ങാനായിരുന്നു തീരുമാനം. ആദ്യം കുറച്ച് ദിവസം ബിരിയാണിയുണ്ടാക്കി റോഡിൽവെച്ച് വിറ്റു. പിന്നീടാണ് ജ്യൂസ് സെന്‍റർ തുടങ്ങിയത്. എണ്‍പതാം വയസ്സിലും പോരാട്ടവീര്യം നഷ്​ടപ്പെടുത്താന്‍ അദ്ദേഹം തയാറല്ല. സംസാരത്തിനിടയിലെല്ലാം അദ്ദേഹം മുന്നറിയിപ്പെന്നോണം പറഞ്ഞുകൊണ്ടിരുന്നു. ഭയമാണവരുടെ ആയുധം. വിദ്വേഷമാണവരുടെ മൂലധനം. ഒരിക്കലും ഭയം നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.