????? ??????

കാമ്പസുകളിൽ ശ്വേത മാസാണ്...

കോളജ് കാമ്പസുകളുടെ ഇഷ്ടതാരമായി വാഴുകയാണ് പ്രശസ്ത റാപ് ഡാൻസർ ശ്വേത വാര്യർ. രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥി നിയായ ഇൗ കൊടുങ്ങല്ലൂർ സ്വദേശിനി ഡാൻസറും കൊറിയോഗ്രാഫറും സിനിമകളുടെ നൃത്ത സംവിധാന സഹായിയുമൊക്കെയായി അരങ്ങു ത കർക്കുകയാണ്.

മൂന്നു വയസ്സു മുതൽ മാതാവായ അംബിക വാരസ്യാരിൽ നിന്ന് ശാസ്ത്രീയ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ശ്വ േത കൊടുങ്ങല്ലൂരിൽ നിന്ന് മുംബൈയിലേക്ക് മാറിയതോടെ ഭരതനാട്യത്തോടൊപ്പം വെസ്റ്റേൺ ഡാൻസും പരിശീലിച്ചു. 15 വയസ്സിന ുള്ളിൽ 30ലധികം പുരസ്കാരങ്ങളും നാട്യമയൂരി, നൃത്തശ്രേഷ്ഠ, നൃത്ത്യശ്രീ ദേശീയ ബഹുമതികളും നേടി. പല കലക്ഷൻസ് കമ്പനികളുടെയും കാമ്പയിൻ പാർട്ണർ ആണ് ശ്വേത ഇന്ന്.

പുതുതലമുറയുടെ ഹരമായ അമേരിക്കൻ -ഇന്ത്യൻ റാപ്പ് ഗായിക രാജകുമാരി ശ്വേതയുടെ ഇന്നൊവേറ്റിവ് ഡാൻസായ ‘സ്ട്രീറ്റ് ഒ ക്ലാസിക്കലി’നെക്കുറിച്ച് അഭിപ്രായം പറഞ്ഞതോടെ നൃത്തകലയിലെ മറ്റൊരു സംസ്കാരമായി തിരയടിക്കുകയാണ് അതിന്ന്. ഒരേ ട്രെൻഡ് പിന്തുടരാതെ ഭരതനാട്യവും ഹിപ് ഹോപ് ഡാൻസും സമന്വയിപ്പിച്ച, േശ്വതയുടെ ‘സ്ട്രീറ്റ് ഓഫ് ക്ലാസിക്കൽ’ എന്ന ശൈലിക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്.

ഹിമാചൽ പ്രദേശ് മുതൽ കന്യാകുമാരി വരെ വിവിധ സ്ഥലങ്ങളിൽ സ്ട്രീറ്റ് ഓഫ് ക്ലാസിക്കൽ അവതരിപ്പിച്ച് ആരും ചെയ്യാത്ത കലാ സാംസ്കാരിക തീർഥയാത്രയും നടത്തി യുവനർത്തകിയായ ശ്വേത വാര്യർ. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. ഷാരൂഖ് ഖാൻ, സൽമാൻഖാൻ, അക്ഷയ്കുമാർ, അല്ലു അർജുൻ, ഐശ്വര്യ റായ്, കങ്കണ രണാവത്, സാക്ഷാൽ ബിഗ് ബി എന്ന അമിതാഭ് ബച്ചൻ എന്നിവരോടൊപ്പമൊക്കെ ചുവടുവെച്ചിട്ടുണ്ട് ശ്വേത. കാമ്പസ് മനസ്സുകളിൽ ശ്വേത മാസാവാൻ മറ്റു കാരണങ്ങൾ പിന്നെ തിരക്കേണ്ടതില്ലല്ലോ.

പിതാവ് സി.ജി. ചന്ദ്രശേഖരനും ഭരതനാട്യം അധ്യാപികയായ അമ്മ അംബിക വാരസ്യാരുമാണ് കരുത്ത്. ഏക സഹോദരൻ ശരത് വാര്യർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നാലാം സെമസ്റ്റർ എഡിറ്റിങ് വിദ്യാർഥിയാണ്.


Tags:    
News Summary - Rap Dancer Swetha Warrier Choreographer Street Of Classicals -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.