?????????? ?????? ??????

അറിവിന്‍റെ പൂന്തോപ്പിലെ നോമ്പ്

തി​രു​വ​ന​ന്ത​പു​രം നേ​മ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് റൗദത്തുൽ ഉലൂം അറബിക്​ കോ​ള​ജി​ലേ​ക്ക് അ​ഞ്ചു​വ​ർ​ഷംമു​മ്പ് വ​ണ്ടിക​യ​റു​മ്പോ​ൾ റെ​യ്ച്ച​ൽ ശി​ൽ​പ ആ​ൻ​റോക്ക്​ റ​മ​ദാനെ​ക്കു​റി​ച്ച് കാര്യമായി ഒന്നുമ​റി​യി​ല്ലാ​യി​രു​ന്നു; കുട്ടിക്കാലത്ത്​ കൂടെ പഠിച്ചവരിൽനിന്ന്​ ലഭിച്ച ​േനാമ്പറിവല്ലാതെ. എ​ന്നാ​ൽ കോളജിലെ അ​ഫ്ദ​ലു​ൽ ഉ​ല​മ പ​ഠനത്തിനിടക്ക്​ വിശുദ്ധ ഖുർആനിലൂ​െടയും ഹദീസിലൂടെയും ​േനാമ്പിനെ കുറിച്ച്​ ആധികാരികമായി തന്നെ ഇവർ മനസ്സിലാക്കിക്കഴിഞ്ഞു. വ്രതത്തി​​​​​​​​െൻറ കർമശാസ്​ത്രപരവും  സൈദ്ധാന്തികവുമായ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് നന്നായി അറിയാമെന്നു മാ​ത്ര​മ​ല്ല, ചി​ല​ദി​വ​സം നോ​മ്പെ​ടു​ത്ത്  അ​തി​​െൻ​റ പ്രാ​യോ​ഗി​ക വശം കൂ​ടി മ​നസ്സി​ലാ​ക്കി​യി​ട്ടു​ണ്ട് റെ​യ്ച്ച​ൽ. 

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​ഫ്ദ​ലു​ൽ ഉ​ല​മ കോ​ഴ്സ്  പൂ​ർ​ത്തി​യാ​ക്കി​യ ക്രി​സ്ത്യ​ൻ  പെ​ൺ​കു​ട്ടി​യെ​ന്ന ച​രി​ത്ര നേ​ട്ടം  റെ​യ്ച്ച​ൽ സ്വ​ന്ത​മാ​ക്കി​യത്​ ഇപ്രാവശ്യത്തെ റമദാനു തൊട്ടുമുമ്പാണ്​. നേ​മം മ​ച്ചേ​ൽ സു​രേ​ന്ദ്ര​െ​ൻ​റ​യും മോ​ളി ചാ​ക്കോ​യു​ടെ​യും മ​ക​ളാ​യ റെ​യ്ച്ച​ൽ ചെ​റു​പ്പം മു​ത​ൽ അ​റ​ബി ഒ​ന്നാം​ഭാ​ഷ​യാ​യി പ​ഠി​ച്ചി​രു​ന്നു. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​യു​ട​ൻ  അ​റ​ബി​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ച്ചു. ഫാറൂഖിലെ അ​ഞ്ചുവ​ർ​ഷ​ത്തെ ഹോ​സ്​റ്റ​ൽ  ജീ​വി​ത​ത്തി​നി​ട​യി​ലാ​ണ്  റ​മ​ദാ​നെകു​റി​ച്ച്  അ​റി​യാ​നും നോമ്പുനോൽക്കാ​നും റെ​യ്ച്ച​ലി​ന്  അ​വ​സ​രം കി​ട്ടി​യ​ത്. 2014ൽ അഫ്​ദലുൽ ഉലമ പ്രി​ലി​മി​ന​റി​ കോഴ്​സിന്​ ​കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​ത്  നോ​മ്പു​കാ​ല​ത്തിെ​ൻ​റ ര​ണ്ടാഴ്ച  മു​മ്പാ​യി​രു​ന്നു. അ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ.പി.​മു​സ്ത​ഫ  ഫാ​റൂ​ഖി അ​വ​ളോ​ട് ചോ​ദി​ച്ചു; ‘‘നോ​മ്പു​കാ​ല​മാ​ണ്  വ​രാ​ൻ പോ​വു​ന്ന​ത്, ഭ​ക്ഷ​ണ​ത്തിെ​ൻ​റ കാ​ര്യ​ത്തി​ൽ  ചെ​റി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​വും. എ​ന്തുചെ​യ്യും റെ​യ്ച്ച​ൽ?’’ കു​ഴ​പ്പ​മി​ല്ല, അ​ഡ്ജ​സ്​റ്റ്​ ചെ​യ്തോ​ളാം എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ  അ​ന്നു​മു​ത​ലി​ന്നു​വ​രെ ഒ​രു നോ​മ്പു​കാ​ല​ത്തും അ​ഡ്ജ​സ്​റ്റ്​  ചെ​യ്യേ​ണ്ടിവ​ന്നി​ട്ടി​ല്ലെ​ന്ന് റെ​യ്ച്ച​ൽ ഉ​റ​പ്പി​ച്ചുപ​റ​യും. കാ​ര​ണം ഇ​താ​ണ്; ഹോ​സ്​റ്റ​ലി​ലെ മെ​സ്സി​ൽ  ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന​ത് ര​ണ്ട് ഇ​ത്ത​മാ​രാ​ണ്. ബാ​ക്കി​യെ​ല്ലാ പെ​ൺ​കു​ട്ടി​ക​ളും നോ​മ്പു​കാ​രാ​ണെ​ങ്കി​ലും റെ​യ്ച്ച​ലി​ന് അ​വ​ർ പ്ര​ത്യേ​ക പ​രി​ഗ​ണ​ന  ന​ൽ​കി​യി​രു​ന്നു. അ​വ​ൾ​ക്ക് പ​ക​ൽ ക​ഴി​ക്കാ​നു​ള്ള​തും  ഉ​ണ്ടാ​ക്കി​വെ​ക്കും. ക​ഴി​ക്കു​ന്നി​ല്ല എ​ന്നു തീ​രു​മാ​നി​ച്ചാ​ൽ  പോ​ലും സ​മ്മ​തി​ക്കാ​തെ നി​ർ​ബ​ന്ധി​ച്ച് ക​ഴി​പ്പി​ക്കും.  നോ​മ്പു​കാ​ല​ത്ത് പ്രി​ൻ​സി​പ്പ​ലും ത​​െൻ​റ  ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കശ്ര​ദ്ധ  ചെ​ലു​ത്തി​യി​രു​ന്നെ​ന്ന് റെ​യ്ച്ച​ൽ പ​റ​യു​ന്നു. ഓ​രോ ദി​വ​സ​വും ക​ഴി​ച്ചോ എ​ന്ന് അ​ന്വേ​ഷി​ക്കും. ത​ങ്ങ​ൾ നോ​മ്പു​കാ​രാ​ണെ​ങ്കി​ലും നോ​മ്പെ​ടു​ക്കാ​ത്ത ഒ​രാ​ൾ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ പ​ട്ടി​ണി​യി​രി​ക്ക​രു​തെ​ന്ന നി​ർ​ബ​ന്ധ​മാ​യി​രു​ന്നു അ​വ​ർ​ക്ക്. 

ആ​ദ്യ​ത്തെ നോ​മ്പ്
ആ​ദ്യ​ത്തെ നോ​മ്പ് ക​ടു​ക​ട്ടി  അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നാ​ണ് റെ​യ്ച്ച​ലിെ​ൻ​റ സാ​ക്ഷ്യം.   ‘‘ കോ​ള​ജി​ലെ​ത്തി​യ ആ​ദ്യ​വ​ർ​ഷം ഒരു നോമ്പ്​ നോറ്റ്​ നോക്കാൻ തീരുമാനിച്ചു. ​പുല​ർ​ച്ച അ​ത്താ​ഴ​ത്തി​ന് എ​ഴു​ന്നേ​റ്റെ​ങ്കി​ലും അ​ങ്ങ​നെ പ​തി​വി​ല്ലാ​ത്ത​തി​നാ​ൽ കാ​ര്യ​മാ​യൊ​ന്നും ക​ഴി​ക്കാ​നാ​യി​ല്ല. ക്രിസ്​തീയ ഉ​പ​വാ​സം എ​ടു​ക്കു​മ്പോ​ൾ  ഭ​ക്ഷ​ണ​മൊ​ന്നും ക​ഴി​ക്കി​ല്ലെ​ങ്കി​ലും വെ​ള്ളം  കു​ടി​ക്കു​ന്ന​തി​നു പ്ര​ശ്ന​മി​ല്ല. എ​ട്ടു​നോ​മ്പാ​ണെ​ങ്കി​ൽ, ല​ഘു​വാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാം. എ​ന്നാ​ൽ റ​മ​ദാ​ൻ വ്ര​തം അ​ങ്ങ​നെ​യ​ല്ല​ല്ലോ. പ​ക​ലു മു​ഴു​വ​ൻ തി​ന്നാ​തെ​യും കു​ടി​ക്കാ​തെ​യും ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​ണ്. അ​തി​െ​ൻ​റ​താ​യ ബു​ദ്ധി​മു​ട്ട് ആ​ദ്യ നോ​മ്പുദി​വ​സം  അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കൂട്ടുകാരെല്ലാം പറഞ്ഞിരുന്നു ആദ്യ ദിവസം ചെറിയ പ്രയാസമുണ്ടാകുമെന്ന്. അത്​ ശരിയാണെന്ന് മനസ്സിലായി. എ​ന്നാ​ൽ അ​ടു​ത്ത  ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും മ​നസ്സും ശ​രീ​ര​വും ഇ​തു​മാ​യി  പൊ​രു​ത്ത​പ്പെ​ട്ടു’’ ^റെ​യ്ച്ച​ൽ പ​റ​യു​ന്നു.
 

ഹോസ്​റ്റ​ലി​ലെ പത്തിരിയും താളിപ്പും...
കോ​ഴി​ക്കോ​ട്ടെ​ത്തി​യ ശേ​ഷം ക​ഴി​ക്കു​ക​യും പ​രി​ച​യ​പ്പെ​ടു​ക​യുംചെ​യ്ത ര​ണ്ടു വി​ഭ​വ​ങ്ങ​ളാ​ണ് പ​ത്തി​രി​യും താ​ളി​പ്പും (ഇ​ല​ക്ക​റി​ക​ളും  ചി​ല  പ​ച്ച​ക്ക​റി​ക​ളും ക​ഞ്ഞി​വെ​ള്ള​ത്തി​ൽ  ക​റി​വെ​ക്കു​ന്ന​താ​ണ് ഇ​ത്). ഇ​വ ര​ണ്ടും നോ​മ്പു​കാ​ല​ത്ത് മ​ല​ബാ​റു​കാ​ർ​ക്ക് ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ്. ഹോസ്​റ്റ​ലിൽ നോ​മ്പു​തു​റ​ക്കു​ന്ന വേ​ള​യി​ലാ​ണ് പ​ത്തി​രി​ക്ക് പ്രി​യ​മെ​ങ്കി​ൽ പു​ല​ർ​ച്ച അ​ത്താ​ഴ​ത്തി​ൽ  ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​ണ് താ​ളി​പ്പ്. ഇ​തു​ര​ണ്ടും  ഉ​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​തും നോ​മ്പു​കാ​ല​ത്താ​ണ്. നോമ്പുകാലത്ത് ഉച്ചവരെയാണ് ക്ലാസുണ്ടാവുക. അതിനുശേഷം ഹോസ്​റ്റലിൽ ചെന്നാൽ പത്തിരിപരത്തലും ചുടലുമൊക്കെയായി മെസ്സിലെ അടുക്കളയിൽ സജീവമാകും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ  ക്ലാ​സി​െ​ൻ​റയും വ​ക നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ക്കും. അ​തി​നു​ള്ള വി​ഭ​വ​ങ്ങ​ൾ തയാ​റാ​ക്കു​ന്ന​തെ​ല്ലാം അ​താ​ത്  ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാണ്.

സമോസ, കട്​ലറ്റ് തുടങ്ങിയ പലഹാരങ്ങളും നാരങ്ങാവെള്ളം, പഴം തുടങ്ങിയവയുമെല്ലാം ഒരുക്കിവെക്കും. നോമ്പെടുത്തില്ലെങ്കിലും ബാക്കിയുള്ളവരെ കഴിപ്പിക്കാൻ ഏറെ ഉത്സാഹം കാണിച്ചിരുന്നു റെയ്ച്ചൽ. നോമ്പുതുറന്ന് മഗ്്രിബ് നമസ്കാരത്തിനായി കൂട്ടുകാരികൾ നീങ്ങുമ്പോൾ, മെസ്സിലെ താത്തമാരുടെ കൂടെ നിന്ന് ഭക്ഷ്യവിഭവങ്ങൾ വിളമ്പി മേശയിൽ നിരത്തിത്തുടങ്ങും. എല്ലാ ദിവസവും ഭക്ഷണം വിളമ്പാൻ മുന്നിലുണ്ടാകും. ഹോസ്​റ്റലിൽ തന്നെ ആയതിനാൽ കൂട്ടുകാരുടെ വീടുകളിലൊന്നും നോമ്പുതുറക്കാൻ പോകാനൊന്നും സാധിച്ചില്ല. എന്നാൽ, രണ്ടാം വർഷം കൊല്ലത്തെ സജ്നയെന്ന കൂട്ടുകാരിയുടെ വീട്ടിൽ പെരുന്നാളാഘോഷിക്കാൻ പോയിരുന്നു. അന്നത്തെ ആതിഥേയത്വവും വിരുന്നും ഒരിക്കലും മറക്കാനാവില്ല. 

ഭൂമിത്രസേനയും നോമ്പും പച്ചക്കറി കൃഷിയും
കഴിഞ്ഞ നോമ്പുകാലത്താണ് റെയ്ച്ചലി​​​​​​​െൻറ േനതൃത്വത്തിൽ ഹോസ്​റ്റലിൽ ഭൂമിത്രസേന എന്ന പരിസ്ഥിതി ക്ലബിനു കീഴിൽ പച്ചക്കറി കൃഷി തുടങ്ങിയത്. ഫാത്തിമ എന്ന അധ്യാപികയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. നോമ്പുകാലമല്ലേ, അധ്വാനിക്കുന്നതെങ്ങനെ എന്ന് ഒരു നിമിഷം ശങ്കിച്ചുനിന്ന ആ പെൺകുട്ടിയോട് ടീച്ചർ പറഞ്ഞത് നോമ്പുകാലത്ത് ശരീരത്തിന് പ്രത്യേക ഉണർവും ഊർജവും ലഭിക്കുമെന്നായിരുന്നു. ഇത്തരം സേവനപ്രവർത്തനങ്ങളിലൂടെ കൂടുതൽ പുണ്യം നേടാനാവുമെന്നും തിരിച്ചറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.

റെ​യ്ച്ച​ൽ ശി​ൽ​പ ആ​ൻ​റോ പിതാവ്​ സു​രേ​ന്ദ്ര​നെപ്പം
 


അപ്പോഴും നോമ്പിന് ആരെങ്കിലും കൃഷിപ്പണിക്ക് കൂടുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതും അസ്ഥാനത്തായിരുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ മനസ്സിലായി. എല്ലാവരും ഒത്തൊരുമിച്ചാണ് കാടുവെട്ടി വൃത്തിയാക്കിയും വിത്തിറക്കിയും കൃഷി തുടങ്ങിയത്. നോമ്പി​​​​​​​െൻറ ക്ഷീണത്തെയെല്ലാം മാറ്റി നിർത്തി അന്ന് ആ പെൺകുട്ടികൾ വിത്തും കൈക്കോട്ടുമായി ഇറങ്ങിയതി​​​​​​​െൻറ ഫലം ഇക്കഴിഞ്ഞ മാർച്ചിലാണ് വിളവെടുത്തത്. വിളവെടുപ്പുകാലത്തുണ്ടായ സന്തോഷവും നിർവൃതിയും ഏറെ വലുതായിരുന്നുവെന്ന് റെയ്ച്ചൽ പറയുന്നു. 

'നോമ്പിെനക്കുറിച്ച് അടിസ്ഥാനപരമായി പഠിച്ചത് മനസ്സിെനയും ശരീരത്തെയും സംസ്കരിക്കുന്ന പ്രക്രിയയെന്നാണ്. ഇതു ശരിയാണെന്ന് അനുഭവത്തിലൂടെ പഠിച്ചു. ഭക്ഷണവും വെള്ളവും മറ്റു പല കാര്യങ്ങളും നിയന്ത്രിച്ച് 30 ദിവസം നോമ്പെടുക്കുന്നതിലൂടെ നമുക്ക് ഒരു പ്രത്യേക ഊർജമാണ് ലഭിക്കുന്നത്. സ്വയം നിയന്ത്രിക്കുമ്പോൾ നമുക്ക് വേറെ നല്ല കാര്യങ്ങൾ ചെയ്യാനാവും. ഒരു നവോന്മേഷം പകരുന്ന അനുഭവമാണ് മൊത്തത്തിൽ വ്രതാനുഷ്ഠാനം പകരുക. പഠിച്ചതും അനുഭവിച്ചതുമായ നോമ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ റെയ്ച്ചലിനു പറയാനുള്ളത് ഇതാണ്. അറബിക്​ പി.ജിക്ക്​ ചേരാനുള്ള തയാറെടുപ്പിലാണ്​ ഇവരിപ്പോൾ. 

Tags:    
News Summary - Ramadan memories of Afzal Ul Ulama Student Raichal Shilpa Anto -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.