???? ?????? ????? ??????????????????

കുത്തുകൾ പൂരിപ്പിച്ചാൽ മനോഹരചിത്രമാകുമെന്ന് കണ്ട് ബാലപുസ്തകത്താളുകളിൽ എത്രയെത്ര സമയമാണ് നമ്മളൊക്കെ ചെലവഴിച്ചത്. ഒരുപാട് കുത്തുകളെ പെൻസിൽ കൊണ്ട് യോജിപ്പിക്കുന്നതിനൊടുവിൽ പൂച്ചയും മുയലും സിംഹവുമൊക്കെ രൂപം പ്രാപിക്കും. പക്ഷേ ഇങ്ങ് ഖത്തറിൽ ഒരു മലയാളിയുണ്ട്. പേര് നദീം മുസ്തഫ. തൃശൂർ ജില്ലയിലെ പെരിഞ്ഞനം ഗ്രാമമാണ് സ്വദേശം. ആൾ ഒരു പെൻസിലെടുത്ത് വെള്ളക്കടലാസിൽ കുത്തുകളുടെ സമുദ്രം തന്നെ തീർക്കും. ലക്ഷക്കണക്കിന് കുത്തുകൾ ഇടാൻ ചിലപ്പോൾ ദിവസങ്ങളും ആഴ്ചകളുമെടുക്കും. പക്ഷേ, ഒടുവിൽ കുത്തുകൾ നടൻ മമ്മൂട്ടിയും മോഹൻലാലും മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമും ഒക്കെയാവും. കുത്തുകൾ മാത്രം... കുത്തുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന സൂത്രവിദ്യയൊന്നുമല്ല, കുത്തുകളിടുേമ്പാൾ ഇതെന്ത് കുട്ടിക്കളിയെന്ന് തോന്നും. പതുക്കെ പതുക്കെ അതിന് പ്രശസ്തരുടെ രൂപം വരും.

കുത്തുകളാലുള്ള ചിത്രങ്ങൾ അഥവാ പോയൻറിലിസം
പണ്ടുകാലത്ത് ഫ്രഞ്ച്–സ്പാനിഷ് ചിത്രകാരൻമാർ കുത്തുകൾ മാത്രം ഇട്ട് ചിത്രം വരക്കുന്ന രീതി അവലംബിച്ചിരുന്നു. പോയൻറിലിസം അഥവാ സ്റ്റീപ്ലിങ് എന്നൊക്കെയാണ് ഇതിന് പേര്. ഇതിൽ നിന്നാണ് പോയിൻറിസ്റ്റിക് ആർട്ട് അഥവാ ഡോട്ട്സ് ചിത്രരചന ഉണ്ടാകുന്നത്. ഇൗ രീതിയാണ് ചില മാറ്റങ്ങൾ വരുത്തി താനും ചെയ്യുന്നതെന്ന് നദീം മുസ്തഫ പറയുന്നു. പഠിക്കുന്ന സമയത്തുതന്നെ ചിത്രരചനയിൽ തൽപരനായിരുന്നു. സ്ക്രീൻ പ്രിൻറിങ് പഠിക്കുന്നതിനായി പണ്ട് വീടിനടുത്ത ഒരു സ്ഥാപനത്തിൽ പോയിരുന്നു. അവിെട വിസിറ്റിങ് കാർഡും കല്ല്യാണക്കത്തുമൊക്കെ ഡിസൈൻ ചെയ്യാൻ ഒരു പയ്യൻ എത്തുമായിരുന്നു. രണ്ടുകണ്ണും ഒരു പൊട്ടും മാത്രം വരച്ച് അതിനുള്ളിൽ കുത്തുകൾ കൊണ്ട് നിറച്ച് ഒരു സ്ത്രീ രൂപം അവൻ തീർത്തു. അത് ഒെട്ടാരത്ഭുതത്തോടെയാണ് നദീം മുസ്തഫ നോക്കി നിന്നത്. എന്തിന് കണ്ണും പൊട്ടും മാത്രമാക്കണം. മൂക്കും ചുണ്ടുകളുമൊക്കെ കുത്തുകളാൽ വരച്ചുകൂടേ എന്ന ചിന്തയായി പിന്നീട്. ആദ്യം പൂർണ പരാജയമായിരുന്നു ഫലം. ഭാര്യയുടേയും മാതാപിതാക്കളുടേയും പ്രോൽസാഹനമുണ്ടായപ്പോൾ പിെന്ന തിരിഞ്ഞുനോക്കിയില്ല.


വളരെ നേരിയ മൈക്രോ പേന കൊണ്ട് എ ഫോർ പേപ്പറിലാണ് നജീം കുത്തുകൾ ഇടുക. നജീം പ്രവാസിയായിട്ട് 22 വർഷം കഴിഞ്ഞു. ഖത്തറിൽ എത്തിയിട്ട് ഒരു വർഷം. ഇപ്പോൾ ഇവിടെ സ്വകാര്യസ്ഥാപനത്തിൽ ഇൻഫ്രാ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്നു. െസക്കൻഡുകൾക്കുള്ളിൽ അഞ്ചുമുതൽ ഏഴ് കുത്തുകൾ വരെ പേപ്പറിൽ വീഴും. കണ്ണിനും കൈകൾക്കും ഏറെ ശ്രമകരമായ രീതിയായതിനാൽ ഒറ്റ ഇരിപ്പിൽ തന്നെ ഒരു ചിത്രവും പൂർത്തീകരിക്കാൻ കഴിയില്ല. ഒഴിവുള്ള ദിവസങ്ങളിലാണ് വരക്കുക എന്നതിനാൽ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും പിന്നിട്ടാലാണ് ഒരു ചിത്രം പൂർണമാകുന്നത്.
ഒാരോ ചിത്രങ്ങളും തുടങ്ങുന്നത് കണ്ണിൽ നിന്നാണ്. കണ്ണ് വരച്ചത് ശരിയാകുന്നിെല്ലങ്കിൽ ചിത്രം തെന്ന ഉപേക്ഷിക്കും. കണ്ണും പല്ലുകളുമാണ് ഒരാളുടെ ചിത്രത്തി​​​​​​​​െൻറ മൊത്തം രൂപം നിർണയിക്കുന്നത് എന്നതിനാൽ ഇവ വരക്കാനാണ് ഏറെ പ്രയാസം. തെറ്റുകൾ തിരുത്താൻ വെള്ള മഷി ഉപയോഗിക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വിവിധ ചിത്രങ്ങൾ വരക്കുന്ന തിരക്കിലാണിപ്പോൾ നദീം. ശൈഖ് തമീമി​​​​​​​​െൻറ ആദ്യചിത്രം അഞ്ചുലക്ഷത്തിലധികം കുത്തുകൾ ഉപയോഗിച്ച് 22 മണിക്കൂർ എടുത്താണ് പൂർത്തിയാക്കിയത്.
വരച്ച ചിത്രങ്ങൾ സമ്മാനിക്കും, ഒപ്പുവാങ്ങും
ഇതിനകം നിരവധി പ്രമുഖരുെട ചിത്രങ്ങൾക്കാണ് നദീം കുത്തുകളാൽ രൂപം നൽകിയത്. ചിത്രങ്ങൾഅവർക്ക് സമ്മാനിച്ച് അതി​​​​​​​​െൻറ കോപ്പിയിൽ ഒപ്പുവാങ്ങി സൂക്ഷിക്കുകയാണ് പതിവ്. പറ്റുമെങ്കിൽ കൂടെ നിന്ന് ഫോേട്ടായുമെടുക്കും. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, മധു, എം.എ യൂസഫലി, ബി.ആർ. ഷെട്ടി, ദിലീപ്, മാമുക്കോയ, മാള അരവിന്ദൻ, ഗോപിനാഥ് മുതുകാട്, ഒ.എൻ.വി കുറുപ്പ്, ശ്രീകുമാരൻ തമ്പി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, സംവിധായകൻ സിദ്ദീഖ്, ഗിന്നസ് പക്രു, യേശുദാസ്, പി. ജയചന്ദ്രൻ, സംവിധായകൻ ലാൽജോസ്, യൂസുഫലി കേച്ചേരി, ജയസൂര്യ, കൃഷി മന്ത്രി വി.എസ് സുനിൽകുമാർ, നടൻ സലീംകുമാർ, സംവിധായകൻ സത്യൻ അന്തിക്കാട്, കമൽ, അറ്റ്ലസ് രാമചന്ദ്രൻ, എം.ടി വാസുദേവൻ നായർ എന്നിവരുടെയൊക്കെ ചിത്രങ്ങൾ ഇതിനകം വരച്ച് അവർക്ക് കൈമാറി. 2011ലെ പതിനഞ്ചാമത് കമുകറ അവാർഡിന് പി. ജയചന്ദ്രനെ തെരെഞ്ഞടുത്തപ്പോൾ നദീം വരച്ച ജയചന്ദ്ര​​​​​​​​​െൻറ ചിത്രമാണ് പുരസ്കാരത്തിൽ ഉൾപ്പെടുത്തിയത്. ഒ.എൻ.വി കുറുപ്പാണ് ആ പുരസ്കാരം ജയചന്ദ്രന് ൈകമാറിയത്. 2017ൽ പത്താമത് പി. ഭാസ്കരൻ പുരസ്കാരം ശ്രീകുമാരൻ തമ്പിക്കായിരുന്നു. അപ്പോഴും ഉപയോഗിച്ചത് നജീം വരച്ച ചിത്രം.
തിരുത്തിയും പ്രോൽസാഹിപ്പിച്ചും പ്രമുഖർ
ഒരുനാൾ എ.പി.ജെ അബ്ദുൽകലാമി​​​​​​​​െൻറ ചിത്രം പുർത്തിയാക്കി ഇ-മെയിൽ വഴി അയച്ചുകൊടുത്തു. അടുത്ത ദിവസം തന്നെ മറുപടിയെത്തി. ചിത്രം ഏറെ നന്നായെന്നും ഇനിയും വരക്കണമെന്നുമായിരുന്നു സ്നേഹത്തിൽ ചാലിച്ച ആ മറുപടി. നേരിട്ട് ചിത്രം നൽകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. യേശുദാസി​​​​​​​​െൻറ ക്ഷണപ്രകാരം ദുബൈയിലുള്ള താമസസ്ഥലത്ത് പോയി കണ്ടു. കലാപരമായി ഏറെ കാര്യങ്ങൾ പറഞ്ഞുകൊടുത്ത യേശുദാസ്, നദീം വരച്ച ഒമാൻ സുൽത്താ​​​​​​​​െൻറ ചിത്രത്തിലെ പോരായ്മകൾ പറഞ്ഞുകൊടുത്തു. ത​​​​​​​​െൻറ മരണംവരെ നദീം വരച്ച സ്വന്തം ചിത്രം സൂക്ഷിച്ചുെവക്കുമെന്നായിരുന്നു പി.ജയചന്ദ്രൻ സ്വന്തം ചിത്രം സ്വീകരിച്ചുനൽകിയ മറുപടി. നദീം വരച്ചതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലോഹിതദാസിനെയെന്ന് പറഞ്ഞത് സാക്ഷാൽ സൂപ്പർ സ്റ്റാർ മോഹൻലാൽ.
കുത്തുകൾക്കിടയിൽ വരകൾ കൂടിയുണ്ടെന്ന് തിരുത്തിയത് മെഗാസ്റ്റാർ മമ്മൂട്ടി. വരച്ച സ്വന്തം ചിത്രങ്ങൾ ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നുപറഞ്ഞത് ഒ.എൻ.വി കുറുപ്പും യൂസുഫലി കേച്ചേരിയും. യു.എ.ഇയിലും കേരളത്തിലുമായി നദീം നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. പയ്യന്നൂരിലും കൊടുങ്ങല്ലൂരിലും നടന്ന എക്സോട്ടിക് ഡ്രീംസ് എക്സിബിഷനിൽ പ​െങ്കടുത്തു. തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ ഗോപിനാഥ് മുതുകാടി​​​​​​​​െൻറ സാന്നിധ്യത്തിൽ ചിത്രപ്രദർശനം നടത്തി. ഖത്തറിൽ ചിത്രപ്രദർശനം നടത്താനുള്ള ആഗ്രഹത്തിന് പിന്നാലെയാണിപ്പോൾ. ആബിദയാണ് ഭാര്യ. ഫാത്തിമ നൗറിൻ, മുഹമ്മദ് സുഹൈദ്, ആയിഷ നസ്നീൻ എന്നിവർ മക്കൾ.
Tags:    
News Summary - Pointillism or Stippling Artist Nadeem Mustafa -Lifestyle New

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.