????????? ?????????????? ???????????? ???????????? ?????????????? ?????????

ഫ്രെയിമുകൾ ഭേദിച്ച പെൺ ജീവിതങ്ങൾ

‘നാല് ചുവരുകൾക്കിടയിലെന്നപോലെ ഫ്രെയിമിനുള്ളിൽ ഒതുങ്ങി കൂടിയതാവും ഈ ചിത്രങ്ങളുമെന്ന് പ്രതീക്ഷിച്ച് കയറി ചെല്ലുമ്പോൾ തന്നെ അകത്തളങ്ങൾ ഭേദിച്ച് പൂത്ത ഒരു കൂട്ടം പെൺപൂക്കളുടെ നറുമണം അവിടമാകെ പരന്നിരിക്കുന്നു’ - ‘പെണ്ണടയാളം’ ഫോ​േട്ടാ പ്രദ​ർശനം കണ്ട ഒരാൾ ഫേസ്​ബുക്കിൽ കുറിച്ച വാക്കുകളാണിവ.

രാജ്യത്തി​നകത്തും പുറത്തുനിന്നുമായി അഞ്ച്​ കാമറകൾ പകർത്തിയ പെൺചിത്രങ്ങളാണ്​ ലോക വനിത ദിനം ഉൾപ്പെടെയുള്ള ദിവസങ്ങളിൽ കോഴിക്കോട്​ ലളിത കല അക്കാദമി ആർട്ട്​ ഗാലറിയിൽ ആസ്വാദകർക്ക്​ കാഴ്​ച വിരുന്നൊരുക്കിയത്​. അഞ്ച്​ ഫോ​േട്ടാഗ്രാഫർമാർ ചേർന്ന്​ പകർത്തിയ പെൺജീവിതങ്ങളിൽ നിറഞ്ഞത്​ കാലം ആവശ്യപ്പെടുന്ന ചുവരെഴുത്തുകൾ തന്നെയാണ്​.

സുബീഷ്​ യുവ, സുഭാഷ്​ കൊടുവള്ളി, ഷിറാസ്​ സിതാര, ദേവരാജ്​ ദേവൻ, സുഭാഷ്​ നീലാംബരി എന്നീ സുഹൃത്തുക്കൾ ചേർന്നുള്ള ‘ക്യാമറീസ്’​ കൂട്ടായ്​മയുടെ ആദ്യ പ്രദർശനമായിരുന്നു ​‘പെണ്ണടയാളം’. ആർത്തവം വിഷയമായ സുഭാഷ്​ നീലാംബരിയുടെ ‘ഉടൽ പൂക്കുന്ന ഇടം’ ആണ്​ പ്രദർശനത്തിലെത്തുന്നവരുടെ കണ്ണിലുടക്കുന്ന ആദ്യ ചിത്രം.

പ്രദർശനത്തിലൂടെ ഇൗ ചെറുപ്പക്കാർ ഉയർത്തിക്കാണിക്കാൻ ആഗ്രഹിക്കുന്ന സ്​​ത്രീപക്ഷ രാഷ്​ട്രീയം വ്യക്​തമായി പറയുന്ന ചിത്രമാണിത്​. നേപ്പാളിലെ തെരുവിൽ നിന്ന്​ ഷിറാസ്​ പകർത്തിയ ഇടിഞ്ഞു​െപാളിഞ്ഞ കെട്ടിടത്തിന്​ മുകളിലെ ഏകാകിയായ സ്​ത്രീ, ദേവരാജ്​ പൊന്നാനി തുറമുഖത്ത്​ നിന്നെടുത്ത മീൻ സഞ്ചിയുമായി നിൽക്കുന്ന വയോധിക തുടങ്ങിയ എല്ലാ ചിത്രങ്ങളും ശ്രദ്ധേയമാണ്​.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും അതിനെതിരെ സ്ത്രീ സമൂഹം നടത്തുന്ന പോരാട്ടങ്ങളും ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്​. ഇൗ പ്രദർശനത്തിലൂടെ സ്വന്തം ആയുധമായ കാമറ ഉപയോഗിച്ച് അവരുടെ പോരാട്ടങ്ങൾക്കൊപ്പം ചേർന്നുനിൽക്കുകയാണ് ഞങ്ങൾ -ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിലിൽ ഫോ​േട്ടാഗ്രാഫറായ ഷിറാസ്​ സിതാര പറയുന്നു. അഞ്ചു വർഷത്തെ അന്വേഷണത്തി​​​​െൻറ അനുഭവങ്ങളുടെ സാക്ഷ്യങ്ങളാണ്​ ഇൗ ചിത്രങ്ങളെന്ന്​ കെ.എസ്​.ഇ.ബിയിൽ ലൈൻമാനായി ജോലി ചെയ്യുന്ന സുഭാഷ്​ നീലാംബരി പറയുന്നു.

ക്യാമറീസി​​​​െൻറ ആദ്യ പ്രദർശനത്തി​ന്​ വിഷയം തേടിയപ്പോൾ സ്​ത്രീകളോടുള്ള വിവേചനങ്ങൾക്കെതിരായ കാഴ്​ചയുടെ പ്രതിഷേധമല്ലാ​െത മറ്റൊന്നും മനസ്സിൽ വന്നില്ല -അഞ്ചു വർഷമായി ഫോ​േട്ടാഗ്രഫിയിൽ സജീവമായ അദ്ദേഹം പറഞ്ഞു.

ഷിറാസ്​ സിതാര നേപ്പാളിൽ നിന്ന്​ പകർത്തിയ ചിത്രം


എക്സിബിഷനെക്കുറിച്ച് ആലോചനകൾ നടക്കു​േമ്പാഴാണ്​ കേരളത്തിൽ ശബരിമല സ്ത്രീപ്രവേശനവും ആർത്തവവും ഉറക്കെ ചർച്ച ചെയ്​തുകൊണ്ടിരുന്നത്​. ആ ഒരു അന്തരീക്ഷത്തിൽ മറ്റൊരു വിഷയത്തിന് ഞങ്ങൾക്കിടയിൽ സ്​പേസ്​ ഉണ്ടായില്ല എന്നതാണ് സത്യം -നല്ലൊരു യാത്രികൻ കൂടിയായ ദേവരാജ്​ ദേവൻ പറഞ്ഞു. പെണ്ണടയാളം എന്ന പ്രമേയത്തിന് കാരണം ഉള്ളിലെ രാഷ്​ട്രീയം തന്നെയാണെന്ന് സുഭാഷ്​ കൊടുവള്ളിയും സുബീഷ്​ യുവയും പറയുന്നു. സ്ത്രീ മുന്നേറ്റത്തിനൊപ്പം കാമറയുമായി ചേർന്ന് നിൽക്കുക എന്ന ചിന്ത തന്നെയാണത്​ -യുവ വിഷ്വൽസ്​ എന്ന സ്​ഥാപനം നടത്തുന്ന സുബീഷ്​ യുവ കൂട്ടിച്ചേർത്തു.

ഫോ​േട്ടാ ക്ലബ്​ എന്ന സ്​ഥാപനം നടത്തുകയാണ്​ സുഭാഷ്​. ലൈഫ്, സാക്ഷി എന്നീ സോളോ എക്​സിബിഷനുകൾ പല​ വേദികളിലായി നടത്തിയിട്ടുണ്ട്​.
ഏറ്റവും സമകാലികമായ രാഷ്​ട്രീയം പറയുന്ന വിഷയം ആസ്പദമാക്കിയതിനാൽ തന്നെ കാഴ്ചക്കാർ ചിത്രങ്ങൾ ചർച്ച ചെയ്​തു. നല്ല അഭിപ്രായങ്ങളും പ്രതികരണങ്ങളും ഒരുപാട്​ ലഭിച്ചു. നേരിട്ടും സോഷ്യൽ മീഡിയ വഴിയും പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവെന്ന്​ അഞ്ചു പേരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

സുബീഷ്​ യുവ, സുഭാഷ്​ കൊടുവള്ളി, സുഭാഷ്​ നീലാംബരി, ദേവരാജ്​ ദേവൻ, ഷിറാസ്​ സിതാര എന്നിവർ


ഖത്തറിലായിരുന്ന ഷിറാസിന്​ പ്രദർശനത്തി​​​​െൻറ നാലാം ദിവസമാണ്​ നാട്ടിലെത്താനായത്​. നേരത്തേ പ്രദർശനത്തിനെത്തിയ വിദ്യാർഥികളടക്കം വീണ്ടുമെത്തി ചിത്രങ്ങളെക്കുറിച്ച്​ ഏറെ നേരം സംസാരിച്ചത്​ മറക്കാനാവില്ലെന്ന്​ ഷിറാസ്​ പറയുന്നു. പയ്യോളി സ്വദേശികളാണ്​ സുബീഷും സുഭാഷ്​ നീലാംബരിയും ഷിറാസും. ഒരു വൈകുന്നേരം ഇവരുടെ ചർച്ചകൾക്കിടയിലാണ്​ ഫോ​േട്ടാഗ്രഫി ഗ്രൂപ്​ എന്ന ആശയം ഉദിച്ചത്​. സോഷ്യൽ മീഡിയ വഴി ലഭിച്ച സൗഹൃദങ്ങളായ പാലക്കാട്​ സ്വദേശി ദേവരാജ്​ ദേവനെയും സുഭാഷ്​ കൊടുവള്ളിയേയും കൂടെക്കൂട്ടാൻ രണ്ടാമതൊന്ന്​​ ആലോചിക്കേണ്ടി വന്നില്ല.

കാരണം കാഴ്​ചപ്പാടുകളിലും ചിന്താഗതിയിലും അഞ്ചുപേരിലും സമാനതകൾ ഉണ്ടായിരുന്നു. സമകാലികമായതും അധികമാരും കാണാത്തതും പറയാത്തതുമായ കാഴ്ചയുടെ ഇടങ്ങൾ ഇനിയും സമൂഹത്തിന് പരിചയപ്പെടുത്തണമെന്നാണ് ക്യാമറീസ് ആഗ്രഹിക്കുന്നത്. സമൂഹത്തോട്​ കലഹിക്കുന്ന ചിത്രങ്ങളുമായി വർഷത്തിൽ ഒരു പ്രദർശനമെങ്കിലും നടത്തണമെന്നാണ്​ കാമറയെ സ്​നേഹിക്കുന്ന കൂട്ടുകാരുടെ ആഗ്രഹം.

Tags:    
News Summary - Pennadayalam Photography Exhibition Shiraz Sithara -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.