??? ????????????? ????? ?????????????? ???????????? ????? ?????????

ഓളപ്പരപ്പിലെ പാല്‍വഞ്ചി

കിഴക്ക് വെള്ള കീറും മുമ്പ് കുട്ടനാടി​​​െൻറ ഓളപ്പരപ്പിലൂടെ ആവേശത്തോടെ തുഴയെറിഞ്ഞെത്തുന്ന കാഴ്ച കായലോരത്തുള്ളവർക്ക് ഇപ്പോഴും കൗതുകമാണ്. എ​ഴു​പ​ത്​ പിന്നിട്ട ചേ​ന്ന​ങ്ക​രി കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി.​പി. രാ​മ​ച​​ന്ദ്ര​നും ഭാ​ര്യ വ​സു​മ​തി​യുമാണ് ഒാളപ്പരപ്പിൽ വ​ള്ളം തു​ഴ​ഞ്ഞ്​ പുലർകാലത്തുതന്നെ നിറക്കാഴ്ചയൊരുക്കുന്നത്. ചുമ്മാ സമയം കളയാൻ വഞ്ചിയുമെടുത്ത് ഇറങ്ങിയതാണ് ദമ്പതികളെന്ന് കരുതിയെങ്കിൽ തെറ്റി, പ്രവൃത്തിക്കു മുന്നിൽ പ്രായത്തെ പോലും പടികടത്തി, ജീവിതസായാഹ്നത്തിലും സംതൃപ്തി കണ്ടെത്താനുള്ള തിരക്കിലായിരിക്കും പുലർകാലം മുതൽ ഇരുവരും. വർഷങ്ങളായി കുട്ടനാട് നിവാസികൾക്ക് കടവുകളിൽ പാൽ എത്തിച്ചു കൊടുക്കുന്ന കുട്ടനാടിന്‍റെ സ്വന്തം പാൽക്കാരനാണ് രാമചന്ദ്രൻ. ഒരു കൈ സഹായത്തിന് ഒപ്പം കൂടിയ വസുമതിക്കും പാൽ വിതരണം ഇപ്പോൾ നിത്യജോലിയാണ്. 

വഞ്ചിയിൽ പാൽ വിതരണം നടത്തുന്ന രാമചന്ദ്രനും ഭാര്യയും
 


ഒരുദിവസം പോലും മുടങ്ങാതെ ആ​വ​ശ്യ​ക്കാ​ര​െ​ൻ​റ ക​ട​വു​ക​ളി​ൽ എ​ത്തു​ന്ന കു​ട്ട​നാ​ടി​െ​ൻ​റ പാ​ൽ​ക്കാ​ര​ന്​ പ്രായം കൂടുമ്പോഴും വി​ശ്ര​മിക്കാൻ നേരമില്ല. 750 ലി​റ്റ​ർ പാ​ലാ​ണ്​ ചേ​ന്ന​ങ്ക​രി കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി.​പി. രാ​മ​ച​​ന്ദ്ര​നും ഭാ​ര്യയും പ​തി​വു​തെ​റ്റാ​തെ കാ​യ​ൽ മേ​ഖ​ല​യി​ല​ട​ക്കം ആ​വ​ശ്യ​ക്കാ​ർ​ക്ക്​ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. കോരിച്ചൊരിയുന്ന മ​ഴ​യും ആഞ്ഞുവീശുന്ന കാ​റ്റു​മൊ​ന്നും പാൽ നിറച്ച പെട്ടിയുമായി വ​ള്ള​ത്തി​ലേറിയുള്ള വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ യാ​ത്ര​ക്ക്​ ഒരു പ്രശ്നമേയല്ല. കാലുകൊണ്ട് ഒരു ചുവട് വെക്കാൻ കഴിയുമെങ്കിൽ കർത്തവ്യം നിറവേറ്റണമെന്ന പക്ഷക്കാരനാണ് രാമചന്ദ്രൻ. ജോ​ലി​യി​ൽ പു​ല​ർ​ത്തു​ന്ന കൃ​ത്യ​നി​ഷ്​​ഠ​തന്നെയാണ് കേവലം 20 പാക്കറ്റിൽ തുടങ്ങിയ ത​െ​ൻ​റ ക​ച്ച​വ​ടം വ​ള​ർ​ന്ന്​ വ​ലു​താ​കാ​ൻ ഇ​ട​യാ​ക്കി​യ​തെന്നും ഇദ്ദേഹം പറയുന്നു. ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​ൽ മ​ഹ​ത്ത്വം ക​ണ്ടെ​ത്തു​ന്ന രാ​മ​ച​ന്ദ്ര​ന്​​ തി​ക​ഞ്ഞ സം​തൃ​പ്​​തി. ആ​രോ​ഗ്യ​മു​ള്ളി​ട​ത്തോ​ളം തൊ​ഴി​ലെ​ടു​ത്ത്​ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ പ​റ​യു​ന്ന ഇൗ ​കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​െ​ൻ​റ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ പ്രാ​യം തോ​ൽ​ക്കു​ക​യാ​ണ്.


ചെ​റു​കി​ട ക​ർ​ഷ​ക​നാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ൻ. ഒ​പ്പം കൃ​ഷി​പ്പ​ണി​ക​ൾ​ക്കും പോ​യി​രു​ന്നു. ഒ​രു​കാ​ല​ത്ത്​ സി.​പി.​എ​മ്മി​െ​ൻ​റ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​യാ​യും  പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​തൊ​ക്കെ വി​ട്ട്​ അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ്​ രാ​മ​ച​ന്ദ്ര​ൻ മി​ൽ​മ​യു​ടെ ഏ​ജ​ൻ​സി എ​ടു​ത്ത​ത്. വ​ള​രെ ചെ​റി​യ നി​ല​യി​ലാ​യി​രു​ന്നു തു​ട​ക്കം. പു​ന്ന​​പ്ര​യി​ലെ മി​ൽ​മ ​െഡ​യ​റി​യി​ൽ​നി​ന്ന്​ ക​വ​ർ പാ​ൽ റോ​ഡു​മാ​ർ​ഗം രാ​വി​ലെ 8.30ഒാ​ടെ നെ​ടു​മു​ടി​ക്ക്​ അ​ടു​ത്ത ച​തു​ർ​ഥ്യാ​ക​രി ക​ട​വി​ൽ എ​ത്തും. അ​പ്പോ​ൾ അ​വി​ടെ രാ​മ​ച​ന്ദ്ര​നും ഭാ​ര്യ​യും വ​ള്ള​മ​ടു​പ്പി​ച്ച്​ കാ​ത്തു​നി​ൽപു​ണ്ടാ​കും. പാ​ൽ മു​ഴു​വ​ൻ വ​ള്ള​ത്തി​ൽ ക​യ​റ്റി പി​ന്നെ കു​ട്ട​നാ​ടി​െ​ൻ​റ ഒാ​ള​പ്പ​ര​പ്പി​ലൂ​ടെ യാ​ത്ര തു​ട​ങ്ങും. തു​ട​ക്ക​ത്തി​ൽ ​ചേ​ന്ന​ങ്ക​രി​യി​ലും കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​െ​ൻ​റ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മാ​ത്ര​മാ​ണ്​ പാ​ൽ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. പി​ന്നീ​ട്​ പു​ളി​ങ്കു​ന്ന്, കാ​വാ​ലം പ​ഞ്ചാ​യ​ത്ത്​ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ക​ച്ച​വ​ടം വ്യാ​പി​പ്പി​ച്ചു. ഇ​പ്പോ​ൾ കു​ട്ട​മം​ഗ​ലം, ചെ​റു​കാ​ലി​ക്കാ​യ​ൽ, സി ​ബ്ലോ​ക്ക്, ആ​ർ ബ്ലോ​ക്ക്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലെ​ല്ലാം വൃ​ദ്ധ​ദ​മ്പ​തി​ക​ൾ പാ​ലു​മാ​യി വരുന്നത് കാത്തിരിക്കുന്നവരേറെയാണ്.

വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും മാത്രമല്ല, വി​വാ​ഹം തു​ട​ങ്ങി​യ വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും കു​ട്ട​നാ​ട്ടി​ലെ പാ​ലി​െ​ൻ​റ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​ത്​ രാ​മ​ച​ന്ദ്ര​നാ​ണ്. പു​ന്ന​പ്ര ​െഡ​യ​റി​യി​ൽ​ നി​ന്ന്​ പാ​ൽ വാ​ങ്ങു​ന്ന ഏ​ജ​ൻ​റു​മാ​രി​ൽ ര​ണ്ടാ​മ​നാ​ണ്​ രാമചന്ദ്രൻ. നി​ത്യ​വും 1500 ക​വ​ർ പാ​ലാണ് രാ​മ​ച​​ന്ദ്ര​ൻ വിറ്റഴിക്കുന്നത്. മി​ൽ​മ സം​സ്​​ഥാ​ന​ത​ല​ത്തി​ൽ​ത​ന്നെ പ​ല​ത​വ​ണ രാ​മ​ച​ന്ദ്ര​നെ​യും വ​സു​മ​തി​യെ​യും ആ​ദ​രി​ച്ചി​ട്ടു​മു​ണ്ട്. ക​ച്ച​വ​ടം കൂ​ടു​ത​ൽ വി​പു​ല​മാ​യ​തോ​ടെ എ​ല്ലാ സ്​​ഥ​ല​ത്തും കൃ​ത്യ​സ​മ​യ​ത്ത്​ പാ​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തായിരുന്നു നേരത്തേയുണ്ടായിരുന്ന പ്രശ്നം. ഇത് പ​രി​ഹരിക്കാൻ ഇ​പ്പോ​ൾ യ​മ​ഹ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ളമാണ് രാമചന്ദ്രൻ ഉപയോഗിക്കുന്നത്. കച്ചവടത്തിൽനിന്ന് മിച്ചംപിടിച്ച പണം ഉപയോഗിച്ചാണ് യമഹ എൻജിൻ ഘടിപ്പിച്ച വള്ളം വാങ്ങിയതെന്ന് പറയുന്നതിൽ രാമചന്ദ്രനും അഭിമാനമേറെ. രാ​വി​ലെ ആ​റി​ന്​ വീ​ട്ടി​ൽ ​നി​ന്ന്​ ഇ​റ​ങ്ങി​യാ​ൽ ക​ച്ച​വ​ടം ക​ഴി​ഞ്ഞ്​ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താൻ വൈ​കീ​ട്ട്​ നാ​ലു​മ​ണി​യെ​ങ്കി​ലു​മാ​കു​മെ​ന്ന്​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. പെ​യി​ൻ​റി​ങ് തൊ​ഴി​ലാ​ളി​യാ​യ മ​ക​ൻ പ്ര​ദീ​പും മാ​താ​പി​താ​ക്ക​ളെ ജോ​ലി​യി​ൽ സ​ഹാ​യി​ക്കും. വി​വാ​ഹി​ത​യാ​യ ഇ​ള​യ മ​ക​ൾ പ്രീ​തി​യും അ​ടു​ത്ത സ്​​ഥ​ല​ത്തു​ത​ന്നെ​യാ​ണ്​ താ​മ​സം.

Tags:    
News Summary - Milk Merchant T.P Ramachandran & Vasumathi in Kuttanadu -Lifestyle news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.