Posted On
date_range Updated On
date_range ദീപക് സൈനി ഹാപ്പിയാണ്
സന്തോഷ പൂർണമായ മറ്റൊരു കാമ്പസ് ദിനം പ്രതീക്ഷിച്ചാണ് അന്നും ദീപക് സൈനി വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തുക്കേളാടൊപ്പമുള്ള ട്രെയിൻയാത്ര നഷ്ടപ്പെടുത്താൻ വയ്യാത്തതു കൊണ്ടാണ് ഹോസ്റ്റലിൽ നിൽക്കാതെ ദിവസവും മൂന്ന് മണിക്കൂർ യാത്ര ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ, അങ്ങനെയുള്ള ഒരു യാത്രക്കിടയിൽ വിധി കുറുകെച്ചാടി ജീവിതത്തിന്റെ റൂട്ട് തന്നെ മാറ്റുമെന്ന് ദീപക് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.
മേയ് 28ന് രാവിലെ പതിവുേപാലെ ട്രെയിനിൽ കയറിയ ദീപകിനോടു ഒരു സ്ത്രീ വെള്ളം കൊണ്ടുതരാമോ എന്ന് ചോദിച്ചപ്പോൾ അതെടുക്കാൻ അടുത്ത സ്റ്റേഷനിലിറങ്ങി. വെള്ളവുമായി തിരിച്ചെത്തുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. രണ്ട് കൈയിലും കുപ്പികളുമായി ചാടിക്കയറിയപ്പോൾ സ്റ്റെപ്പിൽ നിന്ന് തെന്നി പ്ലാറ്റ്ഫോമിൽ വീണു. പക്ഷേ, ദീപകിന്റെ ബാഗ് ഒരു ബോഗിയിൽ കുടുങ്ങി. ട്രെയിൻ ദീപകിനെയും വലിച്ച് പ്ലാറ്റ്േഫാമിലൂടെ നീങ്ങി. ദീപക് പ്ലാറ്റ്േഫാമിനും ട്രെയിനിനും ഇടയിൽ കുടുങ്ങി. ചോരയിൽ മുങ്ങിയ ദീപകിെന സുഹൃത്ത് പുറത്തേക്ക് വലിച്ചു കിടത്തി.
പിന്നീട് കണ്ണ് തുറക്കുമ്പോഴേക്കും ദീപകിന് ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. യൗവനത്തിന്റെ എല്ലാ രസങ്ങളും ആസ്വദിച്ചു തുടങ്ങുമ്പോഴേക്കും വന്നുപെട്ട ഇൗ ആപത്ത് ദീപകിന്റെ മനം മടുപ്പിച്ചു. ക്രച്ചസുവെച്ച് നടന്നു പോവുന്നതിൽ അപമാനമായിരുന്നു. കൃത്രിമക്കാലുകൾ പരീക്ഷിച്ചെങ്കിലും ഏറെനാൾ അതും ഉപയോഗിക്കാൻ കഴിഞ്ഞില്ല. പഠനം നിർത്തി ഒരു മുറിക്കുളിൽ ഒതുങ്ങിക്കൂടി. മരണത്തെക്കുറിച്ച് വരെ ചിന്തിച്ച ദിനങ്ങളിലൊന്നിൽ ഇൻസ്റ്റഗ്രാമിൽ ഒരു ആംപ്യൂട്ടി (കൈയോ കാലോ മുറിച്ചു മാറ്റപ്പെട്ടവരോ നഷ്ടപ്പെട്ടവരോ) മോഡലിന്റെ ഫോേട്ടാ കണ്ട നിമിഷം ദീപക് പ്രതീക്ഷകൾ ഉദിച്ചു വരുന്നത് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.