????? ??. ??????

ആകാശവാണി കോഴിക്കോട് റമദാൻ മാസപ്പിറവി കണ്ടതായി...

കോഴിക്കോട്​ വെള്ളയിൽ പ്ര​േദശത്തായിരുന്നു എ​​െൻറ കുട്ടിക്കാലം. കൂട്ടുകാരധികവും മുസ്​ലിം സുഹൃത്തുക്കൾ. അച്ഛ​​െൻറ കൈപിടിച്ച് അയല്‍ക്കാരോടൊപ്പം വെള്ളയില്‍ കടപ്പുറത്ത് മാസം കാണാന്‍ പോയതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നോ​േമ്പാർമ.​  മാസം കാണുന്ന ദിവസം അറിയിപ്പു ലഭിക്കാനായി ആകാശവാണിയുടെ മുൻവശം ആകാംക്ഷാപൂര്‍വം കാത്തുനില്‍ക്കുന്ന മുഖങ്ങളും. മാസം കണ്ടെന്നറിയുന്ന നിമിഷം അവരുടെ മുഖത്ത് വിരിയുന്ന ശവ്വാല്‍ ചിരിയും. 

ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമൊന്നും സജീവമല്ലാതിരുന്ന കാലത്ത് റേഡിയോ തന്നെയായിരുന്നു ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് അറിയാനുള്ള ഉപാധി. മാസം കണ്ടോ എന്നറിയാൻ നാട്ടിൻപുറത്തും പട്ടണങ്ങളിലുമൊക്കെ ആളുകൾ റേഡിയോക്കു മുന്നിൽ കാത്തിരിക്കും. ആകാശവാണി റമദാൻ  പെരുന്നാൾ  അറിയിപ്പിനായി പ്രത്യേക സമയം ക്രമീകരിച്ചുണ്ടാകും. 6.30, 7.35, 8.40, 9.16, 11.00 എന്നിങ്ങനെ ഇടവിട്ടായിരിക്കും സമയം. വാര്‍ത്തകള്‍ക്കു ശേഷമായിരിക്കും സാധാരണ അറിയിപ്പ്​ നൽകാറുള്ളതെങ്കിലും ചിലപ്പോള്‍ പെട്ടെന്നുള്ള അറിയിപ്പായും മാസപ്പിറവിയെ കുറിച്ചുള്ള വിവരം നൽകും. റമദാൻ മാസാരംഭം കുറിക്കുന്ന ദിവസം നേര​േത്ത തന്നെ അറിയിപ്പു നൽകാനായാൽ ആളുകൾക്ക്​  തറാവീഹ്​ നമസ്​കാരം സംഘടിപ്പിക്കാൻ എളുപ്പമാകും.

ഇന്നത്തെപ്പോലെ ഫോൺ സൗകര്യം വിപുലമായി  ലഭ്യമല്ലാത്ത  കാലത്ത്​ ഖാദിമാരിൽനിന്നും മറ്റും ആകാശവാണിക്ക്​ വിവരം ലഭിക്കാനും ​ൈവകും. ഒരിക്കൽ അവസാന നിമിഷം ലഭിച്ച മാസം കണ്ട അറിയിപ്പ്​  കൊടുക്കാൻ വിട്ടുപോയി.  രാത്രി 11.05ന്​ പ്രക്ഷേപണം അവസാനിപ്പിക്കുന്നു എന്ന അറിയിപ്പിനിടയിലാണ്​ ഇക്കാര്യം ​ ഒാർമ വന്നത്​. ഉടനെ തിരുത്തി വീണ്ടും അറിയിപ്പു നൽകി. ഒരിക്കലും പതിവില്ലാത്തതാണ്. ഒരുപാടാളുകള്‍ റേഡിയോ ട്യൂണ്‍ ചെയ്ത് ആ ഒരു അറിയിപ്പിനായി കാത്തിരിക്കുന്നുണ്ടാവും.  ആകാശവാണിയുടെ കൊച്ചി നിലയത്തിലും ജോലിചെയ്​തിട്ടുണ്ട്. കൊല്ലത്തെ ആകാശവാണി ജീവിതം സമ്മാനിച്ച സന്തോഷ നിമിഷങ്ങള്‍ ഏറെയാണ്. ഇടപ്പള്ളിയിലെ പുതിയ പള്ളിയിലെ പെരുന്നാള്‍ നമസ്​കാരം ഒരിക്കലും മറക്കില്ല. ഒരു ചെറിയ പെരുന്നാളിനായിരുന്നു പള്ളിയി​െല  ആദ്യത്തെ പെരുന്നാള്‍ നമസ്‌കാരം. അന്ന് അവിട​െത്ത ഖാദിയുടെ പെരുന്നാള്‍ സന്ദേശമടക്കമുള്ള മനോഹരമായ പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്തു. നല്ല പ്രതികരണമാണ്​  ലഭിച്ചത്​.

കോഴിക്കോട് ആകാശ വാണിയില്‍ പ്രക്ഷേപണം ചെയ്തിരുന്ന കല്ലായിക്കടവത്ത് ഏറെ ആളുകളെ ആകര്‍ഷിച്ച പരിപാടിയായിരുന്നു.  ചായക്കടയും അതുമായി ബന്ധപ്പെട്ട കുറച്ചാളുകളുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍. ചായക്കടക്കാരന്‍ ആലസ്സന്‍ക്ക വിവരക്കേടില്‍ നിന്നുള്ള തമാശാ കഥാപാത്രമായിരുന്നില്ല. പതിവു ശൈലികളില്‍നിന്ന് ഭിന്നമായുള്ള കഥാപാത്രാവിഷ്‌കാരമായിരുന്നു അത്. മുസ്​ലിം ശൈലി സുഗമമായി കൈകാര്യം ചെയ്തിരുന്നതിനാല്‍ ഞാന്‍ തന്നെയായിരുന്നു ആലസ്സന്‍. പിന്നീട് അത് ഒരു ഫോണ്‍ ഇന്‍ പ്രോഗ്രാമാക്കി. ആലസ്സന്‍ക്ക തന്നെയായിരുന്നു അപ്പോഴും കഥാപാത്രം. 

പെരുന്നാളുമായി ബന്ധപ്പെട്ട ലൈവ് ചാറ്റുകളും ആകാശവാണി നടത്താറുണ്ട്. നോമ്പിനും പ്രത്യേക പരിപാടികള്‍ നടത്തും. എന്ത് അവതരിപ്പിക്കുന്നതിനു മുമ്പും അതേക്കുറിച്ച വായിച്ചു പഠിക്കാറുണ്ട്. ഉദാഹരണത്തിന് ലൈലത്തുല്‍ ഖദ്​ര്‍ ആണെങ്കില്‍ അതേക്കുറിച്ച് മനസ്സിലാക്കും. സി.പി. രാജശേഖരന്‍ സാറുള്ളപ്പോൾ നോമ്പിന്​ പ്രകാശം എന്ന പരിപാടി നടത്തിയിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ വിശദീകരണം. ശ്രോതാക്കള്‍ക്ക് ഏറെ ഇഷ്​ടമായിരുന്നു ഈ പരിപാടി. 

സ്ഥിരം ശ്രോതാക്കള്‍ ഏറെയാണ് ഞങ്ങള്‍ക്ക്. പലരും അവരുടെ കുടുംബാംഗങ്ങളെയെന്ന പോലെയാണ് ഞങ്ങളെ സ്‌നേഹിക്കുന്നത്. അവരുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടു പോവുന്നതാവാം കാരണം. നോമ്പു തുറക്കാനും പെരുന്നാളിനും അവര്‍ വിളിക്കും. സ്‌നേഹപൂര്‍വം നിരസിക്കാറാണ് പതിവ്. എല്ലാവരുടെ അടുത്തും പോവാന്‍ കഴിയില്ലല്ലോ. മനുഷ്യര്‍ തമ്മിലുള്ള ഹൃദയക്കൈമാറ്റത്തിനപ്പുറം ഈ വിളിയിലും സ്‌നേഹത്തിലും മറ്റൊന്നുമില്ല. സ്വാര്‍ഥതയുടെ ഒരു അംശം പോലും.

തയാറാക്കിയത്​: കെ. ഫർസാന

Tags:    
News Summary - KOZHIKODE AKASHVANI RAMADAN SPECIAL NEWS BOBBY C MATHEW -lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.