പെൻസിൽ വരയിലൂടെ വർണങ്ങൾ തീർത്ത കെ. ബാലകൃഷ്ണന്റെ ചിത്രപ്രദർശനം ‘സ്റ്റോറീസ് ഇ ൻ ഗ്രാവിറ്റി’ ശ്രദ്ധേയമാകുന്നു. നെടുങ്ങാടി ബാങ്കിൽ നിന്ന് എ.ജി.എം ആയി വിരമിച്ച ബാലകൃഷ ്ണൻ വിശ്രമജീവിതം ചിത്രരചനക്കായി മാറ്റിെവച്ചപ്പോൾ തെളിഞ്ഞത് ചരിത്ര പുരുഷന്മാരുടെയും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നായകരുടെയും മനോഹരമായ ഛായാചിത്രങ്ങൾ.
കഴിഞ്ഞ 20 വർഷത്തിനിടയിൽ വരച്ച പെൻസിൽ സ്കെച്ചുകളുടെ പ്രദർശനമാണ് എൺപതുകാരനായ ഇദ്ദേഹം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സിനിമയിലെയുമെല്ലാം പ്രമുഖരുടെ പോർട്രെയിറ്റുകളാണ് പ്രദർശനത്തിലുള്ളത്.
ജോൺ എഫ് കെന്നഡി, ഭീംസെൻ ജോഷി, എ.ബി. വാജ്പേയി, ഉമ്മൻ ചാണ്ടി, പ്രേംനസീർ, എ.ആർ. റഹ്മാൻ, കമൽഹാസൻ തുടങ്ങിയവരുൾപ്പെടെ 50ഓളം സാംസ്കാരിക നായകരുടെ വരകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം 24 ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.