??????? ????? ????????????????

സാറാമ്മ എന്ന മലയാളി, സൗദി ഡ്രൈവിങ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി

ജുബൈൽ: സൗദിയിൽ വാഹനമോടിക്കാൻ ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി സാറാമ്മ തോമസ് ( സോമി ജിജി ) സ്വന്തമാക്കി. വനിതകൾക്ക് ലൈസൻസ് അനുവദിച്ചു സൗദി അറേബ്യ ചരിത്രത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അത് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് കിങ്​ അബ്​ദുൽ അസീസ് നേവൽ ബേസ് മിലിറ്ററി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്ന സാറാമ്മയുടെ പേരിലായത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ പുതുപ്പറമ്പിൽ മേലേതിൽ മാത്യു പി. തോമസി​​​​​​​െൻറ ഭാര്യയും, ആങ്ങമൂഴി വലിയത്തുപറമ്പിൽ  വി. കെ തോമസി​​​​​​​െൻറയും ലീലാമ്മയുടെയും മകളുമായ സാറാമ്മക്ക് ഡ്രൈവിങ്​  ഇഷ്​ട വിനോദമാണ്​. 

അവധിക്ക് നാട്ടിലെത്തിയാൽ  യാത്രകളിലെല്ലാം സാറാമ്മ തന്നെയാണ്​ ഡ്രൈവർ. സൗദിയിൽ വനിതകൾക്ക്  ലൈസൻസ് കൊടുക്കാൻ രാജവിജ്​ഞാപനമുണ്ടായപ്പോൾ  ഏറെ ആഹ്ലാദിക്കുകയും അത് നേടിയെടുക്കാൻ തുടക്കം മുതൽ പരിശ്രമിക്കുകയും ചെയ്തു. അപേക്ഷ വാങ്ങി അറബിയിൽ തയാറാക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്​തു, ഓൺലൈനിൽ പൂരിപ്പിക്കേണ്ട ഭാഗങ്ങളിൽ വസ്തുതകൾ രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ലഭിച്ച അപ്പോയ്‌മെ​​​​​​​െൻറ്​ അനുസരിച്ച് ജുബൈൽ ഡ്രൈവിങ്​ സ്കൂളിൽ വനിതകൾക്കായി പ്രത്യേകം ഒരുക്കിയ ഓഫീസിലെത്തി ലൈസൻസ് കരസ്ഥമാക്കുകയായിരുന്നു. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ അസൽ പതിപ്പും, നാട്ടിലെ ലൈസൻസ് തർജ്ജമ ചെയ്തതും  ഓൺലൈനിലെ അപേക്ഷയുമായി തട്ടിച്ചുനോക്കിയ ശേഷം കമ്പ്യൂട്ടർ ടെസ്​റ്റ്​ നൽകി. ആദ്യ അവസരത്തിൽ തന്നെ സിഗ്‌നൽ ടെസ്​റ്റ്​ പൂർത്തിയാക്കി. തുടർന്ന്​  ഗ്രൗണ്ടിൽ  വാഹനം ഓടിച്ച്  ടെസ്​റ്റ്​. 

പിഴവൊന്നും കൂടാതെ അതിലും വിജയിച്ചതോടെ  ഫീസ് അടച്ച്  പത്ത് വർഷത്തേക്കുള്ള ലൈസൻസ് സ്വന്തമാക്കി. വീട്ടിൽ മടങ്ങിയെത്തിയ  ശേഷം ഭർത്താവി​​​​​​​െൻറ വാഹനം കുറച്ചുനേരം ഓടിച്ച് സൗദിയിലെ സവാരിക്ക് തുടക്കമിട്ടു. ലൈസൻസ് എടുക്കാൻ ഇന്ത്യൻ വനിതകൾ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന്  മറിയാമ്മ  പറഞ്ഞു. ബ്രിട്ടീഷ്​ വനിതകളും, തദ്ദേശീയരുമാണ് ഭൂരിപക്ഷവും. വനിതാ ഡ്രൈവിംഗ്​ സ്കൂൾ നിലവിൽ വരാത്തതിനാൽ  വിദേശ ലൈസൻസ് ഉള്ളവർക്ക് മാത്രമേ തുടക്കത്തിൽ ജുബൈലിൽ ലൈസൻസ് നൽകുന്നുള്ളൂ.   

Tags:    
News Summary - First Indian Malayali saramma thomas get saudi driving licence -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.