?????? ????????????

ഇഷ്​ടങ്ങളോട് കൂട്ടുകൂടിയാൽപിന്നെ, നിങ്ങളെ സഞ്ജുന മഡോണക്കണ്ടിയെന്നു വിളിക്കാം. ഫാഷൻ ടെക്നോളജി പഠിച്ച് സ്വപ്നനാടുകളിലേക്ക് യാത്രചെയ്ത് ഇപ്പോൾ സ്വന്തമായി വിമാനം പറത്താനും തുടങ്ങി ഈ കണ്ണൂർ പാനൂർ അണിയാരത്തുകാരി. കുഞ്ഞിക്കണ്ണ​​​​​െൻറയും സരോജത്തി​​​​െൻറയും മകൾ പ്ലസ്ടു വരെ തനി അണിയാരത്തുകാരിയായിരുന്നു. പിന്നെ തിരുപ്പൂരിൽ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽനിന്ന് അപ്പാരൽ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം. ഇൻറർനാഷനൽ ബിസിനസിലും ബ്രിട്ടീഷ് സ്കൂൾ ഓഫ് ഫാഷനിൽ നിന്ന് ലക്​ഷ്വറി ബ്രാൻഡ്​ മാനേജ്മ​​​​െൻറിലും എം.ബി.എ. 2015ൽ മിസ് ഇന്ത്യ ഇലഗൻറ് മത്സരത്തിൽ ആദ്യ അഞ്ചുപേരിൽ ഒരാൾ.

സൗത്ത് ഇന്ത്യ ക്വീൻ മത്സരത്തിൽ മിസ് കേരള. ഉയരവും നിറവും പോരെന്നു പറയുന്നവർക്കു മുന്നിൽ തന്നോളം പോരുന്നവർ ആരുണ്ടെന്ന നിശ്ചയദാർഢ്യത്തി​​​​െൻറ തിരിച്ചുചോദ്യമായി നിന്നവൾ. ലണ്ടനിലെ എം.ബി.എ പഠനത്തിനുശേഷം സുസ്ഥിര ഫാഷൻ എന്ന സങ്കൽപം മുന്നോട്ടുവെക്കുന്ന നോബഡീസ് ചൈൽഡിലാണ് ജോലി തുടങ്ങിയത്. യു.എസ് ആസ്ഥാനമായ ഹെയർ കെയർ പ്രോജക്ടി​​​​െൻറ യു.കെ അംബാസഡറായി. ഇതിനിടയിലാണ് ഒന്നുപറക്കാനും മോഹം ചിറകുമുളച്ചത്.

ലോക്ഡൗൺ നാളുകളിൽ ലണ്ടനിൽ നിന്ന് സഞ്ജുന മഡോണക്കണ്ടിയുടെ സ്വപ്നങ്ങളും വർത്തമാനവും കേൾക്കാം...

പൈലറ്റാകാൻ മോഹം പിറന്നതെങ്ങനെ?
െപ്ലയിനിനോട് എപ്പോഴും ഇഷ്​ടമാണ്. കൽപന ചൗള ബഹിരാകാശത്ത് പോയതൊക്കെ കണ്ടത് ഏറെ ആരാധനയോടെ. എ​​​​െൻറ റോൾമോഡലായിരുന്നു അവർ. പറക്കാൻ വല്ലാത്ത ഒരു കൗതുകം കൂടി. പ​േക്ഷ, എേൻറത് ഒരു സാധാരണ കുടുംബമാണ്. പഠിച്ചത് പുറത്താണെങ്കിലും സൂപ്പർ റിച്ചൊന്നുമല്ല. പൈലറ്റ് കോഴ്സാണെങ്കിൽ വളരെ ചെലവേറിയതും; നാട്ടിലായാലും ഇവിടെ യു.കെയിലും. ഇവിെട ജോലിയായി സേവിങ്സ് കൈയിൽ വന്ന
തോടെയാണ് കോഴ്സിനുവേണ്ടി സീരിയസാകുന്നത്. ഒരു െപ്ലയിൻ ഒറ്റക്ക് പറത്താമെന്ന ധൈര്യമൊക്കെ നേടി. 
ഇപ്പോഴും എയർക്രാഫ്റ്റി​​​​െൻറ വിറയൽ എന്നെ പേടിപ്പെടുത്തുന്നുണ്ട്. പ​േക്ഷ, മറികടന്നേ പറ്റൂ. 

എന്തൊക്കെയാണ് തയാറെടുപ്പുകൾ?
പൈലറ്റ് കോഴ്സിനായി നമ്മൾ ഫിസിക്കലി ഫിറ്റാകണം. നല്ല കാഴ്ച വേണം. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ലഭിക്കാൻ 45 മണിക്കൂർ എയർക്രാഫ്റ്റ് പറത്തണം. യു.കെയിൽ 10,000 പൗണ്ടാണ് അതിനുള്ള കുറഞ്ഞ ഫീസ്. ടൂസീറ്റഡ് അല്ലെങ്കിൽ ഫോർ സീറ്റഡ് എയർക്രാഫ്റ്റ് തെരഞ്ഞെടുക്കാം. ടൂസീറ്റഡ് ജെറ്റിന് എട്ടുമുതൽ പത്തുലക്ഷം വരെ ഇന്ത്യൻ രൂപയാണ് ഫീസ് വരുക. ഒരുവർഷമാണ് കോഴ്സ് കാലാവധി. ആദ്യം ക്യാപ്​റ്റ​​​​​െൻറ കൂടെയാണ് ൈഫ്ല ചെയ്യേണ്ടത്. അതിനുമുമ്പ് ഗ്രൗണ്ട് ലെവൽ തിയറികൾ പഠിക്കണം.

ആ ടെസ്​റ്റ്​ പൂർത്തിയാക്കിയാണ് പറക്കാൻ തുടങ്ങുക. പിന്നീട് പി.പി.എൽ മെംബർഷിപ്​ എടുത്ത് ക്ലബിൽ അംഗമായാൽ മാത്രമേ പ്രൈവറ്റ് ജെറ്റ് വാടകക്ക് എടുക്കാൻ പറ്റൂ. അതിന് 2000 പൗണ്ട്സാണ് പ്രതിമാസത്തെ ഇവിടത്തെ ഫീസ്. ഇത് വളരെ ചെലവേറിയതാ​െണങ്കിലും ബിസിനസ് ലെവലിൽ ചിന്തിക്കുേമ്പാൾ വളരെ സഹായകമാണ്. കാരണം ഇവിടെ സ്വകാര്യ ജെറ്റുകൾ വാടകക്ക് കിട്ടും. അതിൽ ലണ്ടനിൽനിന്ന് പാരിസ് വരെ യാത്രക്ക് ഒരുമണിക്കൂർ മാത്രമേ എടുക്കൂ. ഒരുദിവസത്തെ റ​​​​െൻറിന് എടുത്താൽ പോയി തിരിച്ചുവരാം.

കണ്ട ദേശങ്ങൾ, കാഴ്ചകൾ?
ഇറ്റലിയാണ് എ​​​​െൻറ ഫേവറിറ്റ്. ജോലിക്കായി ഇടക്ക് അവിടെ പോകാറുണ്ട്. ലണ്ടനിലും പാരിസിലും ജീവിതം എപ്പോഴും ഫാസ്​റ്റാണ്. ഇറ്റലിയിൽ ഒരു കോഫി ഷോപ്പിൽ കയറി കോഫി കുടിച്ച് ചിലപ്പോൾ ആ ദിവസംതന്നെ അങ്ങനെ ചെലവഴിച്ചുപോകും. പിന്നെ, ഏറെ മനോഹരമായ സ്ഥലങ്ങൾ അവിടെയുണ്ട്. ഫാഷ​​​​​െൻറ ഒരു കാപ്പിറ്റൽ സിറ്റിയാണ് മിലാൻ. ഇതുവരെ 17 രാജ്യങ്ങളിൽ പോയിട്ടുണ്ട്. പറ്റുന്നിടത്തെല്ലാം പോകണം.

ലോക്ഡൗണിൽ ഡൗണായോ?
വളരെ ഡിപ്രഷനായ സമയമാണ് ലോക്ഡൗൺ. ഈ കാലത്ത് പോസിറ്റിവായിരിക്കുകയാണ് പ്രധാനം. കേംബ്രിജ്​ സർവകലാശാലയിൽ ഒരു ഓൺലൈൻ കോഴ്സ് ചെയ്യുന്നുണ്ട്. ലീഡർഷിപ്​ ഇൻ സസ്​റ്റൈനബ്​ൾ ബിസിനസാണ് മെയിൻ സബ്ജക്ട്. കോവിഡ് നാളുകൾക്കുശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകാം എന്നാണ് അതിൽ പഠിക്കുന്നത്. ലോക്ഡൗൺ കാലത്തും പ്രൊഡക്ടീവാകുകയാണ് വേണ്ടത്. ഓൺലൈനിൽ ജോലികൾ നടക്കുന്നുണ്ട്. യു.കെയിൽ ഒഫീഷ്യലായി എന്തു ജോലിചെയ്യുന്നവർക്കും 80 ശതമാനം ശമ്പളം സർക്കാർ തന്നെ തരുന്നു. അതുകൊണ്ട് ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ രാജ്യം വന്നിട്ടില്ല.

കോവിഡ്കാലത്തെ മോഡലിങ്?
കോവിഡ് ലോക്ഡൗൺ കാലത്ത് മോ ഡലിങ് പ്രഫഷൻ ചലിക്കുന്നില്ല. എങ്കിലും ഓൺലൈൻ ഓഡിഷൻ ഇപ്പോഴുമുണ്ട്. സെൽഫി പിക്ചേഴ്സ് ഓഡിഷന് അയക്കാം. യു.കെയിൽ ലേറ്റസ്​റ്റായി ഫോട്ടോഗ്രാഫർമാർ വീട്ടിൽ വന്ന് ഷൂട്ട് ചെയ്യുന്ന തരത്തിൽ സിസ്​റ്റം മാറി. അടുത്തിടെ എനിക്ക് കാഡ്ബറീസി​​​​െൻറ ഒരു ഷൂട്ട് ലഭിച്ചു. നിങ്ങളുെട സ്ഥലത്ത് ഷൂട്ട് ചെയ്യാൻ സൗകര്യമുണ്ടോ എന്നാണ് അവർ ആദ്യം ചോദിച്ചത്.

കോവിഡ് കാലം കൊണ്ടുവരുന്ന മാറ്റങ്ങളാണ് ഇവ.സാമ്പത്തികമായും ആരോഗ്യപരമായും ഏറെ വെല്ലുവിളികൾ നിറഞ്ഞ നാളുകളാണ്. അതെങ്ങനെ മറികടക്കണമെന്ന വഴികൾ കണ്ടെത്തുകയാണ് ലോകം. ഓൺലൈൻ ബിസിനസിലേക്ക് ലോകം മാറുമെന്നാണ് യു.കെയിലെ പറച്ചിൽ. ജൂലൈ ആദ്യത്തോടെ എല്ലാം സാധാരണ നിലയിലാകുമെന്നാണ് ഇവിടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രത്യാശ നൽകുന്നത്. 

Tags:    
News Summary - Fashion Model and Pilot Sanjuna MadonaKendi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.