?????? ???????? ???????????

വരയുടെ വ്യത്യസ്തത തേടി ജുനൈദ് മമ്പാട്

ദമ്മാം: വ്യത്യസ്തതകൾ തേടിയുള്ള വരകളിലൂടെ പ്രവാസ ജീവിതത്തിൽ വർണവസന്തങ്ങൾ വിരിയിക്കുകയാണ് മലപ്പുറം മമ്പാട് സ്വദേശി ജുനൈദ്. എളുപ്പം പ്രശസ്തി കിട്ടാൻ സിനിമാതാരങ്ങളുടെയും പ്രമുഖരുടെയും ചിത്രങ്ങൾ വരക്കുന്നതിൽ നിന്ന് മാറി സാധാരണക്കാരുടെയും അരികുവൽക്കരിക്കപ്പെടുന്നവരുടെയും ചിത്രങ്ങൾ തനിമയോടെ ആവിഷ്ക്കരിക്കുകയാണ് ജുനൈദ്. നൻമ പെയ്യുന്ന നാട്ടിൻപുറവും, ദൈന്യത തുടിക്കുന്ന തെരുവു ജീവിതങ്ങളും, സ്നേഹം തേടുന്ന വാർധക്യങ്ങളും, നിഷകളങ്കത വിരിയുന്ന ബാല്യങ്ങളും അവയിൽ ചിലതു മാത്രം.

അട്ടപ്പാടിയിൽ ആൾകൂട്ടം മധു എന്ന ആദിവാസി യുവാവിനെ അതിദാരുണമായി അടിച്ചു കൊന്നപ്പോൾ അതിനെതിരായ പ്രതിഷേധം ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചു. ഇതുപോലെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ സൃഷ്​ടികൾ കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ജുനൈദ് പ്രതികരിക്കാറുണ്ട്.

പ്രത്യേക ദിനങ്ങളുടെ പശ്ചാതലത്തിൽ അതി​​​​​​െൻറ പ്രാധാന്യങ്ങളിലേക്ക് വെളിച്ചം വീശുന്ന രചനകളുമുണ്ട്. റിപബ്ലിക്ക് ദിനത്തിൽ ത​​​​​​െൻറ ഭരതീയ ചിത്രങ്ങൾ വെച്ച് സ്വന്തമായി കവിത ആലപിച്ച് വീഡിയോ ഇറക്കിയിരുന്നു. കാലിഗ്രാഫിയിലും ഒത്തിരി രചനകളുണ്ട്. വ്യക്തികളുടെ പേരുകൾ വെച്ചുകൊണ്ടുള്ള ചിത്രങ്ങൾ വേറിട്ടു നിൽക്കുന്നവയാണ്​. പെൻസിൽ, ജലച്​ഛായം, ചാർട്ട് കോൾ പെൻസിൽ എന്നിവയാണ് ജുനൈദ് രചനക്കുപയോഗിക്കുന്നത്.

വരകൾക്കപ്പുറത്ത് ഫോട്ടോഗ്രഫിയും ജുനൈദി​​​​​​െൻറ ഇഷ്​ടമേഖലയാണ്. അവധിക്ക് നാട്ടിൽ പോകുമ്പോൾ ഇതിനായി പ്രത്യേക സമയം കണ്ടെത്തും. ഏഴ് വർഷമായ പ്രവാസ ജീവിതത്തിലിപ്പോഴാണ് ത​​​​​​െൻറ ‘പാഷനാ’യ ചിത്രകലയെ തിരിച്ചു കൊണ്ടുവരാനായതെന്ന് ജുനൈദ് പറയുന്നു. ചിത്രകാരനായ ജ്യേഷ്​ഠ​​​​​​െൻറ വരകളാണ് ജുനൈദിനെ വരകളുടെ വഴികളിലെത്തിച്ചത്. ബി കോം ഡിഗ്രിക്ക് ചേർന്നെങ്കിലും പാതിവഴിക്ക് നിർത്തി രണ്ട് വർഷത്തെ ഫൈൻ ആർട് കോഴ്സ് ചെയ്തു.

ഇപ്പോൾ അൽഖോബാറിലെ ഡാനിയലോ ഡെക്കോർ എന്ന കമ്പനിയിൽ മ്യൂറൽ ആർടിസ്​റ്റായി ജോലി ചെയ്യുന്നു. മമ്പാട് സ്വദേശി അസ്​ലം പൈക്കാട​​​​​​െൻറയും സക്കീനയുടെയും മകനാണ് ജുനൈദ്. ഭാര്യ ആഷിഫയും മകൻ നാദിർ മുഹമ്മദും ജുനൈദി​​​​​​െൻറ കൂടെയുണ്ട്​. ത​​​​​​െൻറ ചിത്രങ്ങളുടെ പ്രദർശനം ദമ്മാമിൽ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് യുവ കലാകാരൻ.

Tags:    
News Summary - Artist Junaid Miandad -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.