ചീഞ്ഞു നാറുന്ന ചെമ്മീൻ തൊണ്ടുകൾ കണ്ട് മൂക്കു പൊത്തുമ്പോൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് വിഷം പരത്തുന്ന പ്ലാസ്റ്റിക്കിനു പകരമാകുമെന്ന്. സിഡ്നിയിലെ ആഞ്ജലീന അറോറ എന്ന പതിനഞ്ചുകാരിക്ക് അങ്ങനെ തോന്നി എന്നു മാത്രമല്ല ഇന്ന് ലോക പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ ആഞ്ജലീനയുടെ ഇൗ കണ്ടുപിടിത്തത്തെ കുറിച്ച് പഠനം നടത്തുകയാണ്.
വളരെ മുമ്പു തന്നെ വീട്ടിലുള്ള പല സാധനങ്ങളും ഉപയോഗിച്ച് ബയോ പ്ലാസ്റ്റിക് നിർമിച്ച് പരീക്ഷണം നടത്തുകയും വിജയിക്കുകയും ചെയ്തതാണ് ആഞ്ജലീനക്ക് ധൈര്യം നൽകിയത്. കടലിനടിയിലെ പ്ലാസ്റ്റിക് മാലിന്യം കാരണം ജലജീവികൾ നശിച്ചു കൊണ്ടിരിക്കുന്ന ഇൗ കാലത്ത് തന്റെ കണ്ടുപിടിത്തം അതിനൊരു പ്രതിവിധിയാകുമെന്നാണ് ഇൗ മിടുക്കിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.