കെ.ആർ. നായർ കമൻററി ബോക്​സിൽ

നായർ സാബ്​ സ്​പീക്കിങ്​

മലയാളത്തിൽ ഇത്​ കമൻററികളുടെ കാലമാണ്​. ഇന്ത്യൻ സൂപ്പർ ലീഗിൽ ഷൈജു ദാമോദരനും സോണി ചെറുവത്തൂരും ജോപോൾ അഞ്ചേരിയുമെല്ലാം മലയാളം കമൻററി പറഞ്ഞ്​ തകർക്കു​ന്നത്​ കേട്ട്​ ആവേശം കൊള്ളുകയാണ്​ കേരളം. അപ്പോഴും ഇംഗ്ലീഷ്​ കമൻററി നമുക്ക്​ അന്യമായിരുന്നു. ഇവിടേക്കാണ്​ കെ.ആർ. നായരുടെ വരവ്​. അബൂദബിയിൽ നടക്കുന്ന സിംബാബ്​വെ- അഫ്​ഗാനിസ്​ഥാൻ ടെസ്​റ്റ്​ മത്സരത്തി​െൻറ കമൻററി ബോക്​സിൽ നിന്ന്​ ഉയർന്നു കേൾക്കുന്നത്​ ഈ മലയാളിയുടെ ശബ്​ദമാണ്​. ഒരുപക്ഷെ, ആദ്യമായിട്ടായിരിക്കാം ഒരു മലയാളി അന്താരാഷ്​ട്ര ക്രിക്കറ്റി​െൻറ ഇംഗ്ലീഷ്​ കമൻററിബോക്​സിലേക്കെത്തുന്നത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ സംപേക്ഷണം ചെയ്യുന്ന ക്രിക്ക്​ ലൈഫി​െൻറ പ്ലാറ്റ്​ഫോമിലാണ്​ നായർ സാറി​െൻറ കമൻററി തകർത്തടിക്കുന്നത്​.

ക്രിക്കറ്റിനകത്തും പുറത്തും ഒരുപിടി റെക്കോഡുകൾക്കുടമയാണ്​ മാധ്യമപ്രവർത്തകൻ കൂടിയായ നായർ. ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ മാത്രം 200ഓളം മത്സരങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ലോകത്ത്​ ഏറ്റവുമധികം ഏകദിന മത്സരങ്ങൾ നടന്ന വേദി ഷാർജയാണ്​. അതുകൊണ്ട്​ തന്നെ, ​ഒരേ വേദിയിൽ ഏറ്റവും കൂടുതൽ മത്സരം റിപ്പോർട്ട്​ ചെയ്​തതി​െൻറ ക്രെഡിറ്റും നായർസാബിനായിരിക്കും. 1980 മുതൽ ക്രിക്കറ്റ്​ റിപ്പോർട്ടിങിലുണ്ട്​. ഏകദിനത്തിലും ട്വൻറിയിലുമായി 12 ലോകകപ്പ്​ റിപ്പോർട്ട്​ ചെയ്​തു. ബ്രയാൻ ലാറയുടെയും സച്ചിൻ ടെണ്ടുൽകറുടെയും മാസ്​റ്റർ ബ്ലാസ്​റ്റുകൾ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്​. കേരളത്തിൽ നിന്നുള്ള അംഗീകൃത അമ്പയറായ നായർ ബോംബെയിൽ നിരവധി മത്സരങ്ങളിൽ അമ്പയറായും അവതിരിച്ചിരുന്നു. പിന്നീടാണ്​ മാധ്യമപ്രവർത്തനത്തിലേക്ക്​ തിരിഞ്ഞത്​. ആദ്യമായാണ്​ വിഷ്വൽ മീഡിയക്ക്​ വേണ്ടി കമൻറേറ്റുടെ വേഷം അണിയുന്നത്​.

കമൻററി എന്നത്​ ചെറുപ്പം മുതൽ മനസിൽ കൂട്ടിയ ആഗ്രഹമായിരുന്നു. കളിക്കു​േമ്പാൾ മനസിനുള്ളിൽ സാങ്കൽപികമായി കമൻററി പറയാറു​ണ്ടായിരുന്നെന്നും ടെസ്​റ്റ്​ മത്സരത്തിൽ കമൻററി പറയാൻ അവസരം ലഭിച്ചത്​ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ റേഡിയോയിൽ കമൻറേറ്ററായിട്ടുണ്ട്​. ക്രിക്കറ്റി​െൻറ ബൈബ്​ൾ എന്നറിയപ്പെടുന്ന 'വിസ്​ഡൻ ക്രിക്കറ്റേഴ്​സ്​ അൽമനാകിൽ' ലേഖനം എഴുതാൻ കഴിഞ്ഞത്​ ജീവിതത്തിൽ തനിക്ക്​ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നു. ഐ.സി.സിയുടെ മികച്ച താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അവാർഡ്​ പാനലിലും ഇടംനേടി. ​ൈക്ലവ്​ ലോയ്​ഡ്​ ചെയർമാനായ സമിതിയിൽ അസോസിയേറ്റ്​ രാജ്യങ്ങളുടെ പ്രതിനിധിയായാണ്​ നായർ സാബ്​ ഇടംപിടിച്ചത്​. ബംഗ്ലാദേശ്​ ക്രിക്കറ്റ്​ താരം അക്​തർ അലി ഖാൻ, സിംബാബ്​​െവ അണ്ടർ 19 താരം ടിനോ, ബി.ബി.സിയുടെ ദേവേന്ദർ എന്നിവർക്കൊപ്പമാണ്​ നായരുടെ കമൻററി അരങ്ങേറ്റം. 26 വർഷം ഗൾഫ്​ ന്യുസി​െൻറ സ്​പോർട്​സ്​ കറസ്​പോണ്ടൻറായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ കെ.ആർ. നായർ ഇപ്പോൾ മുംബൈയിലും ദുബൈയിലുമായാണ്​ താമസം. 

Tags:    
News Summary - Kr Nair, Nair sab, commentator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT