പെപ്പെയുടെ കൊത്തുപൊറോട്ട -Video

ലോക്ഡൗണ്‍ പരീക്ഷണങ്ങളുടെ കാലം കൂടിയാണല്ലോ. നമ്മുടെ പ്രിയനടന്‍ പെപ്പ എന്നറിയപ്പെടുന്ന ആൻറണി വര്‍ഗീസ് ഒരു കരള്‍ കറിയുണ്ടാക്കി. ഉപ്പ് കൂടിയതിനെ തുടര്‍ന്ന് അതിൽ പഞ്ചസാര കൊണ്ടുപോയി ഇട്ടു. കരള്‍ കറിയും പഞ്ചസാരയും, ബെസ്​റ്റ്​ കോമ്പിനേഷനല്ലേ... ഒരു വൃത്തികെട്ട രുചിയായിരുന്നുവെന്ന്​ പെപ്പെ. എന്നാല്‍ പരീക്ഷണങ്ങളില്‍ തളരാന്‍ പെപ്പ തയാറായില്ല. മറ്റൊരു കിടുക്കന്‍ വിഭവവുമായി കൂട്ടുകാരെ ഞെട്ടിച്ചു. കൊത്തുപൊറോട്ട എല്ലാവര്‍ക്കും ഇഷ്​ടമാ യിരിക്കും. അതെല്ലാം ചിക്കനോ ബീഫോ ഉപയോഗിച്ചാവും. എന്നാല്‍ പെപ്പെ മുട്ട കൊണ്ടൊരു കൊത്തുപൊറോട്ടയുണ്ടാക്കി. അതാണ്​ ഇത്​...

പെപ്പയുടെ പരീക്ഷണങ്ങളില്‍ വിരിഞ്ഞ മുട്ടകൊത്തുപൊറോട്ടക്ക്​ വേണ്ട സാധനങ്ങൾ

പൊറോട്ട - മൂന്ന്
മുട്ട - നാല്
മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
ഉപ്പ് - ആവശ്യയത്തിന്
സവാള
കറിവേപ്പില
പച്ചമുളക്
ഇഞ്ചി
പച്ചവെളിച്ചെണ്ണ

കൊത്തുപൊറോട്ടയുണ്ടാക്കുന്ന രീതിയില്‍ പൊറോട്ട ചെറുതായി കീറിയെടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ കീറിവെച്ചിരിക്കുന്ന പൊറോട്ടയിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. മുട്ട ചേര്‍ത്ത ശേഷവും നന്നായി ഇളക്കുക. അതിലേക്ക് ലേശം പച്ചവെളിച്ചെണ്ണ ഒഴിക്കുക.

പിന്നീട് പാന്‍ അടുപ്പത്ത് വെച്ച് ചൂടായ ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ആദ്യം വെളിച്ചെണ്ണ തയാറാക്കിവെച്ച കൂട്ടില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ കുറച്ച് വെളിച്ചെണ്ണ മാത്രമേ പാനില്‍ ഒഴിക്കാന്‍ പാടുള്ളൂ. ശേഷം ചൂടായ എണ്ണയിലേക്ക് തയാറാക്കിവെച്ച കൂട്ട് ഇടുക. മുട്ട വേവുന്നതുവരെ ചെറുതായി ഇളക്കികൊടുക്കണം. മുട്ട വെന്തശേഷം നന്നായി ഉടച്ചെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റാം. ശേഷം കറിവേപ്പിലയും സവാളയും പച്ചമുളകും കൊണ്ട് സുന്ദരിയായി ഒന്നു അണിയിച്ചൊരുക്കാം. ചൂടോടെ കഴിക്കണേ...

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.