വര: വി.ആർ. രാഗേഷ്
Posted On
date_range Updated On
date_range കുട്ടിക്കവിത: ചക്ക പഴുത്തപ്പോൾ
പ്ലാവിൽ ചക്ക പഴുത്തപ്പോൾ
ചക്കക്കൊതിയൻ ചാക്കുണ്ണി
ചക്ക പറിക്കാൻ തോട്ടിയുമായ്
പ്ലാവിൻ ചോട്ടിൽ ചെന്നല്ലോ
തോട്ടി കൊളുത്തി വലിച്ചപ്പോൾ
ചക്കയടർന്ന് നിലംപൊത്തി
കൊഴ കൊഴ കൂഴച്ചക്കയത്
പാടെ ചിതറി നിലംപറ്റി!
അന്തംവിട്ടൊരു ചാക്കുണ്ണി
ചിന്തിച്ചൊത്തിരി നിന്നിട്ട്
ചാക്കിൽ വാരിനിറച്ചിട്ട്
ചുമ്മാ വീട്ടിൽ പോയല്ലോ!
എഴുത്ത്: പ്രതാപൻ അഴീക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.