‘ഓ​ട്ടോ​മൊ​ബൈ​ൽ വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​വി വൈ​ദ്യു​തി​യി​ൽ’ -ഇ​ല​ക്ട്രി​ക് വാ​ഹ​ന എൻജിനീയറിങ്ങിന്‍റെ അ​ന​ന്ത സാ​ധ‍്യ​ത​ക​ൾ അറിയാം

‘ഫ്യൂ​ച​ർ ഈ​സ്‌ ഇ​ല​ക്ട്രോ​ണി​ക്സ്’ എ​ന്ന് കേ​ട്ടി​ട്ടി​ല്ലേ? ന​മ്മു​ടെ പ്ര​തീ​ക്ഷ​ക​ളേ​ക്കാ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ഇ​ന്ന് ഓ​ട്ടോ മൊ​ബൈ​ൽ വി​ഭാ​ഗ​ത്തി​ലെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ (ഇ.​വി) വ​ള​ർ​ച്ച.

ഓ​രോ ദി​വ​സം കൂ​ടും​തോ​റും ഇ.​വി​യു​ടെ വി​ൽ​പ​ന കൂ​ടു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന് പ​ല വാ​ഹ​ന നി​ർ​മാ​ണ ക​മ്പ​നി​ക​ളും ഇ​വി​യി​ലേ​ക്കും കാ​ലെ​ടു​ത്തു​വെ​ച്ചു. മാ​രു​തി വ​ലി​യ നി​ക്ഷേ​പം ന​ട​ത്തി​യ​തും ടാ​റ്റ ഒ​ന്നാ​മ​താ​വാ​ൻ അ​നു​ദി​നം മ​ത്സ​രി​ക്കു​ന്ന​തും ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സി​ന് ആ​ധു​നി​ക കാ​ല​ത്ത് അ​ന​ന്ത സാ​ധ‍്യ​ത​ക​ളാ​ണു​ള്ള​ത്.

കോ​ഴ്സ് പ​ഠി​ച്ചാ​ലു​ള്ള ഗു​ണം

● ഇ​ല​ക്ട്രി​ക് വാ​ഹ​ന എ​ൻ​ജി​നീ​യ​റാ​വാം

● ബാ​റ്റ​റി ടെ​ക്‌​നീ​ഷ്യ​നാ​വാം

● ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ മാ​നേ​ജ​രാ​വാം

● വാ​ഹ​ന പ​രി​പാ​ല​ന വി​ദ​ഗ്ധ​നാ​വാം

● സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക​നാ​വാം


ഇ.​വി എ​ന്ന വി​പ്ല​വം (തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ)

ഓ​ട്ടോ​മൊ​ബൈ​ൽ വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​വി വൈ​ദ്യു​തി​യി​ലാ​ണ്. അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്. മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ​വ​ർ കു​റ​വാ​ണ്. അ​തി​നാ​ൽ നൈ​പു​ണി​യു​ള്ള​വ​രെ​യാ​ണ് ക​മ്പ​നി​ക​ൾ ഇ​ന്ന് തേ​ടു​ന്ന​ത്.

ഇ.​വി ട്രെ​യി​നി​ങ് ക​ഴി​യു​ന്ന​വ​ർ​ക്ക് ജോ​ലി​യോ അ​തു​മ​ല്ല ഭാ​വി​യി​ൽ ജോ​ലി​യ​ല്ല ബി​സി​ന​സാ​ണ് വേ​ണ്ട​തെ​ങ്കി​ൽ അ​ങ്ങ​നെ​യും തി​ര​ഞ്ഞെ​ടു​ക്കാം. ഇ​ന്ന് വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ഒ​പ്പം അ​വ​യു​ടെ സ​ർ​വി​സും കൂ​ടു​മ​ല്ലോ. ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക് ഷോ​പ്പു​ക​ൾ എ​വി​ടെ നോ​ക്കി​യാ​ലും കാ​ണാം. എ​ന്നാ​ൽ, ഇ.​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ക് ഷോ​പ്പു​ക​ൾ വ​ള​രെ കു​റ​വാ​ണ്. വൈ​ദ​ഗ്ധ‍്യ​മു​ള്ള ടെ​ക്‌​നീഷ്യ​ന്മാ​രു​ടെ കു​റ​വാ​ണ് കാ​ര​ണം.

ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക് ഷോ​പ്പു​ക​ളൊ​ക്കെ അ​വ​രു​ടെ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ ഇ.​വി കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ടെ​ക്‌​നീ​ഷ്യ​ൻ​സി​നെ തേ​ടിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​ടെ സാ​ധ്യ​ത​ക​ൾ മാ​ർ​ക്ക​റ്റി​ൽ എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ന​മു​ക്ക് ഊ​ഹി​ക്കാ​മ​ല്ലോ.

ഇ.​വി എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​യി​ൽ അ​റി​വ് സ​മ്പാ​ദി​ച്ച​വ​ർ​ക്ക് നി​ല​വി​ൽ നി​ര​വ​ധി അ​വ​സ​രങ്ങ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

സ്കി​ൽ​ഡ് വ​ർ​ക്കേ​ഴ്സ് ഡെ​വ​ല​പ്മെ​ന്‍റാ​യും പ്ര​വ​ർ​ത്തി​ക്കാം. നി​ർ​മാ​ണം, വി​ൽ​പ​ന, റി​പ്പ​യ​റി​ങ് മേ​ഖ​ല ഉ​ൾ​പ്പെ​ടെ ജോ​ലി സാ​ധ്യ​ത​ക​ൾ നി​ര​വ​ധി​യാ​ണ്.

ഇ.​വി ട്രെ​യി​നി​ങ്ങി​ലൂ​ടെ ഓ​ട്ടോമൊ​ബൈ​ൽ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​വും അ​വ​ർ​ക്ക് കൈ​കാ​ര്യംചെ​യ്യാ​ൻ സാ​ധി​ക്കും. ഹോം ​വ​യ​റി​ങ് അ​ല്ലെ​ങ്കി​ൽ ഇ​ല​ക്ട്രോ​ണി​ക് സ​ർ​ക്യൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പ​യ​റി​ങ് വ​ർ​ക്കും ചെ​യ്യാം.

വി​വി​ധ കോ​ഴ്സു​ക​ൾ/​ ശാ​ഖ​ക​ൾ

1. ഡി​പ്ലോ​മ ഇ​ൻ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ടെ​ക്നോ​ള​ജി

2. ബി.ടെ​ക് ഇ​ൻ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റി​ങ് വി​ത്ത് സ്പെ​ഷ​ലൈ​സ്ഡ് ഇ​ൻ ഇ.​വി

3. എം.​ടെ​ക് ഇ​ൻ ഇ.​വി എ​ൻ​ജി​നീ​യ​റി​ങ്

4. ഓ​ൺ​ലൈ​ൻ കോ​ഴ്സ​സ് ഓ​ൺ ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ ടെ​ക്നോ​ള​ജി

5. സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ൻ ഇ.​വി മെ​യി​ന്‍റ​യി​ൻ​സ്

ഇ.​വി എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സു​ക​ൾ ബി.​ടെ​ക്കി​ലും എം.​ടെ​ക്കി​ലു​മു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം റെ​ഗു​ല​ർ കോ​ഴ്സു​ക​ൾ കു​റ​ഞ്ഞ കാ​ലാ​വ​ധി​യി​ൽ തീ​ർ​ക്കാ​ൻ സാ​ധി​ക്കി​ല്ല. പെ​​െട്ട​ന്നൊ​രു ജോ​ലി​യാ​ണ് വേ​ണ്ട​തെ​ങ്കി​ൽ പ്ല​സ് ടു​വി​നു​ശേ​ഷം സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ ചെ​യ്യാം. ആ​റു മാ​സ​വും അ​തി​ന് മു​ക​ളി​ലു​മാ​ണ് കാ​ലാ​വ​ധി.

സി.​ടി.​ഡി.​സി.​എ, എ​ൻ.​എ​സ്.​ഡി.​സി.​എ പോ​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളി​ലൂ​ടെ സ്വ​കാ​ര്യ കോ​ഴ്സു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി അ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​നി​ലൂ​ടെ നി​ല​വി​ൽ കോ​ഴ്സ് ന​ൽ​കു​ന്നു​ണ്ട്. ഡി​പ്ലോ​മ കോ​ഴ്സു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളു​മു​ണ്ട്. സ​ർ​ട്ടി​ഫി​ക്ക​റ്റി​നേ​ക്കാ​ൾ ക​ഴി​വ് വി​ക​സി​പ്പി​ക്കു​ക, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ക്ക് പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​കോ​ഴ്സു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഐ.​ഐ.​ടി എ​ട്ടു മാ​സം മു​ത​ൽ ഒ​ന്ന​ര വ​ർ​ഷം വ​രെ​യു​ള്ള പ​രി​ശീ​ല​ന പ്രോ​ഗ്രാ​മു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്നു​ണ്ട്. ഇ​ല​ക്ട്രി​ക്ക​ൽ ടെ​ക്നോ​ള​ജി​യി​ൽ ഇ.​വി പ്ര​ത്യേ​ക പ​ഠ​ന​വും ഉ​ണ്ട്. അ​തു​പോ​ലെ ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഇ.​വി പ്ര​ത്യേ​ക പ​ഠ​ന​വു​മു​ണ്ട്. നി​ല​വി​ൽ കോ​ഴ്സു​ക​ളി​ൽ ദി​നം​പ്ര​തി മാ​റ്റ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ൾ

1. Coursera

2. edX

3. Udemy

4. FutureLearn

ഇ.വി പഠനം: കേരളത്തിലെ മികച്ച 10 സ്ഥാപനങ്ങൾ

1. ഗവ. എൻജിനീയറിങ് കോളജ്, കോഴിക്കോട്

2. കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം

3. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട്

4. ഗവ. പോളിടെക്‌നിക് കോളജ്, എറണാകുളം

5. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം

6. ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം

7. ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം

8. മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി, കോട്ടയം

9. എൽ.ബി.എസ് കോളജ് ഓഫ് എൻജിനീയറിങ്, കാസർകോട്

10. യൂനിവേഴ്സിറ്റി ഓഫ് കേരള, തിരുവനന്തപുരം

കാഡ് സെന്‍റർ (CADD Centre) ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ വിദഗ്ധ പരിശീലന കോഴ്സുകൾ നിലവിൽ അവതരിപ്പിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമാണ് കേരളത്തിൽ നടപ്പാക്കിയ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (ASAP Kerala).

ഇതിൽ, ‘സെർട്ടിഫൈഡ് പ്രോഗ്രാം ഇൻ ഇ.വി പവർട്രെയ്ൻ ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ് സിസ്റ്റം’ എന്ന കോഴ്സ് വൈദ്യുത വാഹന വ്യവസായത്തിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സമഗ്ര പരിശീലനം നൽകുന്നു. കോഴ്സ് 160 മണിക്കൂർ ദൈർഘ്യമുള്ളതാണ്. അതിൽ 85 മണിക്കൂർ റെക്കോർഡഡ് സെഷനുകൾ, 30 മണിക്കൂർ ഓഫ്‌ലൈൻ ക്ലാസുകൾ, 24 മണിക്കൂർ ലൈവ് ഓൺലൈൻ മെന്‍റർഷിപ്പ് എന്നിവ ഉൾപ്പെടുന്നു. കുന്നന്താനം (പത്തനംതിട്ട), തവനൂർ (മലപ്പുറം) എന്നിവിടങ്ങളിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ഓഫ്‌ലൈൻ സെഷനുകൾ നടത്തുന്നുണ്ട്.

1. ഇലക്ട്രിക് വാഹന സർവിസ് ടെക്നീഷ്യൻ (EV Service Technician). അസാപ് കേരള. മൊത്തം സമയം: 140 മണിക്കൂർ. ക്ലാസുകൾ: ഓഫ്‌ലൈൻ. സെന്‍റർ: തവനൂർ, കുന്നന്താനം

2. ഇലക്ട്രിക് വാഹന പവർട്രെയിൻ ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ് സിസ്റ്റം (Certified Diploma in EV Powertrain Architecture and Energy Storage System). അസാപ് കേരള

3. ഇലക്ട്രിക് വാഹന ഡിസൈൻ ആൻഡ് ഡെവലപ്മെന്‍റ് കോഴ്സ്. ഭാഷ: ഇംഗ്ലീഷ്/ മലയാളം. സ്ഥലം: കൊച്ചി

4. ഇലക്ട്രിക് വാഹന പ്രോഗ്രാം (Electric Vehicle Program): ഐ.എസ്‌.ഐ.ഇ ഇന്ത്യ (ISIE India) സഹിതം അസാപ് കേരള.

5. ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വാഹന പരിശീലന കോഴ്സ്: ഹെൻറി ഹാർവിൻ (Henry Harvin).

6. ഇലക്ട്രിക് വാഹന സർവിസ് ലീഡ് ടെക്നീഷ്യൻ: സ്കിൽ ഇന്ത്യ ഡിജിറ്റൽ (Skill India Digital).

7. ഇലക്ട്രിക് വാഹന പ്രൊഡക്റ്റ് ഡിസൈൻ കോഴ്സ്: അസാപ് കേരള

8. കോഴിക്കോട് പയമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ നൈപുണി വികസന കോഴ്സുകൾ: ഇലക്ട്രിക് വാഹന സർവിസ് ടെക്നീഷ്യൻ, ഇന്‍റർനെറ്റ് ഓഫ് തിങ്സ് ടെക്നിക്കൽ സർവിസ് ഓപറേറ്റർ. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 15-23 വയസ്സ്

കോഴ്സിന് അപേക്ഷിക്കുംമുമ്പ് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുക. സ്ഥാപനം കണ്ട ശേഷം മാത്രം ജോയിൻ ചെയ്യുക എന്നതാണ് കോഴ്സിനായി ബന്ധപ്പെടുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം സ്കിൽ ഡെവലപ്മെന്‍റ് ട്രെയിനിങ് പ്രോഗ്രാമിൽ പഠിക്കുന്ന സ്ഥാപനത്തിന്‍റെ ഫെസിലിറ്റിക്ക് വലിയ പ്രാധാന്യമുണ്ട്. സ്ഥാപനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി നല്ലത് തിരഞ്ഞെടുക്കാം.

ഇ​ന്ത്യ​യി​ലെ ഇ.​വി കോ​ഴ്സു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ

1. ഐ.​ഐ.​ടി ബോം​ബെ: ഓ​ൺ​ലൈ​ൻ ഇ-​പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ പ്രോ​ഗ്രാം. ഇ​ല​ക്ട്രി​ക് വാ​ഹ​ന രൂ​പ​ക​ൽ​പ​ന, ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

2. ഐ.​ഐ.​ടി മ​ദ്രാ​സ്: പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കാ​യി ഇ-​മൊ​ബി​ലി​റ്റി​യി​ൽ ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം. പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ്, ബാ​റ്റ​റി എ​ൻ​ജി​നീ​യ​റി​ങ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

3. ഐ.​ഐ.​ടി ഡ​ൽ​ഹി: ‘അ​ഡ്വാ​ൻ​സ്ഡ് പ്രോ​ഗ്രാം ഇ​ൻ ഇ-​വെ​ഹി​ക്കി​ൾ ടെ​ക്നോ​ള​ജി’ ഓ​ൺ​ലൈ​ൻ കോ​ഴ്സ്.

4. ഐ.​എ​സ്.​ഐ.​ഇ ഇ​ന്ത്യ: സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം.

5. ഐ.​ഐ.​ടി കാ​ൺ​പുർ

6. ഐ.​ഐ.​ടി ഖ​രഗ്പു​ർ

Tags:    
News Summary - opportunities of electric vehicle engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.