കരിയറിൽ അനന്ത സാധ്യതകളുടെ ലോകം തുറന്ന് ഡിസൈൻ...

അനന്ത സാധ്യതയുള്ള കരിയര്‍ മേഖലയാണ് ഡിസൈൻ. കലാവാസന, പുത്തന്‍ അഭിരുചികള്‍ തിരിച്ചറിയാനുള്ള കഴിവ്, സൂക്ഷ്മമായ നിരീക്ഷണ പാടവം, കഠിനാധ്വാന സന്നദ്ധത, നിറങ്ങളിലുള്ള വൈദഗ്ധ്യം, വരക്കാനും നിറങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുമുള്ള കഴിവ്, പ്രശ്‌ന പരിഹാര പാടവം തുടങ്ങിയ നൈപുണികളുള്ള വ്യക്തികള്‍ക്ക് മികവ് തെളിയിക്കാന്‍ നിരവധി അവസരങ്ങൾ നൽകുന്ന മേഖലയാണിത്.ഫാഷന്‍ ഡിസൈൻ, ലെതര്‍ ഡിസൈൻ, ആക്‌സസറി ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, എക്‌സിബിഷന്‍ ഡിസൈന്‍, ആനിമേഷൻ ഫിലിം ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ കമ്യൂണിക്കേഷന്‍, സെറാമിക് ആന്റ് ഗ്ലാസ് ഡിസൈന്‍,...

അനന്ത സാധ്യതയുള്ള കരിയര്‍ മേഖലയാണ് ഡിസൈൻ. കലാവാസന, പുത്തന്‍ അഭിരുചികള്‍ തിരിച്ചറിയാനുള്ള കഴിവ്, സൂക്ഷ്മമായ നിരീക്ഷണ പാടവം, കഠിനാധ്വാന സന്നദ്ധത, നിറങ്ങളിലുള്ള വൈദഗ്ധ്യം, വരക്കാനും നിറങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുമുള്ള കഴിവ്, പ്രശ്‌ന പരിഹാര പാടവം തുടങ്ങിയ നൈപുണികളുള്ള വ്യക്തികള്‍ക്ക് മികവ് തെളിയിക്കാന്‍ നിരവധി അവസരങ്ങൾ നൽകുന്ന മേഖലയാണിത്.

ഫാഷന്‍ ഡിസൈൻ, ലെതര്‍ ഡിസൈൻ, ആക്‌സസറി ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, എക്‌സിബിഷന്‍ ഡിസൈന്‍, ആനിമേഷൻ ഫിലിം ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, ഫിലിം ആന്റ് വീഡിയോ കമ്യൂണിക്കേഷന്‍, സെറാമിക് ആന്റ് ഗ്ലാസ് ഡിസൈന്‍, ഫര്‍ണീച്ചര്‍ ആന്റ് ഇന്റീരിയർ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റസ്ട്രിയല്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍ തുടങ്ങി നിരവധി സ്പെഷ്യലൈസേഷനുകളുണ്ട്.

ഐ.ഐ.ടികൾ (മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ഗുവാഹത്തി ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (NID (അഹമ്മദാബാദിലെ പ്രധാന കാമ്പസിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, ആസാം കാമ്പസുകൾ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT), (കണ്ണൂരിലടക്കം 17 കാമ്പസുകൾ), ഫൂട്‌വെയര്‍ ഡിസൈന്‍ ആൻഡ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (FDDI), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈന്‍ (IICD) തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ പ്രവേശന പരീക്ഷകൾ വഴി പ്രവേശനം നേടാവുന്നതാണ്. നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളിലും മികവുറ്റ ഡിസൈന്‍ കോഴ്സുകളുണ്ട്. കേരളത്തിലും പഠനാവസരങ്ങളുണ്ട്.

നിഫ്റ്റ് കണ്ണൂർ കാമ്പസിനു പുറമെ കൊല്ലം കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള (IFTK), ചന്ദന തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KSID), സെന്റ്‌ തെരേസാസ് കോളജ് തൃശൂര്‍, അസംപ്ഷൻ കോളേജ് ചങ്ങനാശേരി, വിമല കോളേജ് തൃശൂർ, MES കോളജ് ഓഫ് ആട്‌സ് ആന്റ് സയന്‍സ് കോഴിക്കോട്, നിര്‍മ്മല കോളേജ് ചാലക്കുടി, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വയനാട് എന്നിവയിലും കോഴ്സുകളുണ്ട്.

Tags:    
News Summary - design course after plus two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.