?????? , ?????

കടലുണ്ടിപ്പുഴയിൽ തോണി മറിഞ്ഞ്​ രണ്ട് യുവാക്കൾ മരിച്ചു

വള്ളിക്കുന്ന്: കടലുണ്ടിപ്പുഴയിൽ ഫൈബർ തോണി മറിഞ്ഞ്​ വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. നാല്​ സുഹൃത്തുക്കൾ രക്ഷപ്പെട്ടു. അരിയല്ലൂർ സ്കൂളിന്​ സമീപത്തെ എണ്ണക്കളത്തിൽ കറപ്പ​​െൻറ മകൻ നികേഷ് (22), ചിറയരുവിൽ വേലായുധ​​െൻറ മകൻ വനീഷ് (28) എന്നിവരാണ് മരിച്ചത്.

കോഴിക്കോട്‌-മലപ്പുറം ജില്ലകളുടെ അതിർത്തിയിലായിരുന്നു അപകടം. ചിറയരുവിൽ ശ്രീജിത്ത്​, ചിറയരുവിൽ സുബീഷ്, തറയൊടിയിൽ സുരേഷ്ബാബു എന്നിവരോടൊപ്പം കടലുണ്ടി വാവുത്സവം കാണാനെത്തിയ ഇരുവരും സുഹൃത്ത്​ കടലുണ്ടി സ്വദേശി ഷിജുവിനോടൊപ്പം കണ്ടൽക്കാടുകൾ കാണാൻ യാത്ര തിരിച്ചതായിരുന്നു. ബാലാതിരുത്തി ദ്വീപിന്​ സമീപത്തെ ചെറിയതിരുത്തി ദ്വീപിൽ എത്തുന്നതിന്​​ തൊട്ടുമുമ്പ്​ തോണി മറിഞ്ഞു. മൂന്നുപേർ തോണിയിൽ പിടിച്ച്​ രക്ഷപ്പെട്ടു. 

ഒഴുക്കിൽപെട്ട രണ്ടുപേരെയും രക്ഷപ്പെടുത്താൻ ഷിജു ഏറെനേരം ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിപ്പോയി. പരിസരവാസികളും മത്സ്യത്തൊഴിലാളികളും ബോട്ടിലും തോണിയിലുമായി നടത്തിയ തിരച്ചിലിൽ ആദ്യം ഒരാളുടെയും പിന്നീട് രണ്ടാമത്തെയാളുടെയും മൃതദേഹം ലഭിച്ചു. വിവരമറിഞ്ഞ്​ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ. വനീഷ് ടൈൽസ് തൊഴിലാളിയാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: ജയേഷ്, ജയശ്രീ. നികേഷ് ഫർണിച്ചർ തൊഴിലാളിയാണ്. തങ്കമാണ് മാതാവ്. സഹോദരങ്ങൾ: നിഷാദ്, നിഷിത. 

 


 

Tags:    
News Summary - ​Two people missing in kadalundi boat accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.