കോട്ടയം: സീറോ മലബാർ സഭയുടെ അടിയന്തര സിനഡ് യോഗം വെള്ളിയാഴ്ച നടക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ് യക്ഷതയിലാണ് യോഗം ചേരുക. കർദിനാളിനെതിരെ വിമതപക്ഷം നീക്കം ശക്തമാക്കുന്നതിനിടെയാണ് അടിയന്തര സിനഡ് വെള്ളിയാഴ്ച നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
വിമതപക്ഷവും കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരെ തൽസ്ഥാനത്ത് നിന്ന് നീക്കിയതാണ് വിമത പക്ഷത്തെ ചൊടിപ്പിച്ചത്. തുടർന്ന് 250ഓളം വൈദികർ യോഗം ചേരുകയായിരുന്നു. വൈദികരുടെ യോഗത്തിൽ ആലഞ്ചേരിയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും അഭിപ്രായമുയർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
വത്തിക്കാനെ വെല്ലുവിളിച്ച് യോഗം ചേർന്ന വൈദികർക്കെതിരെ നടപടി വേണമെന്നാണ് കർദിനാൾ പക്ഷത്തിൻെറ ആവശ്യം. എന്നാൽ, 350ലേറെ വൈദികരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതപക്ഷം അവകാശപ്പെടുന്നത്. അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഒഴിഞ്ഞ മാർ ജേക്കബ് മാനത്തോടത്ത് ഏഴാം തീയതി മാത്രമേ വത്തിക്കാനിൽ നിന്ന് തിരിച്ചെത്തു. അതിനാൽ നാളെ നടക്കുന്ന സിനഡ് യോഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.