Posted On
date_range Updated On
date_range യുവമോർച്ചയുടെ കമീഷണർ ഒാഫീസ് മാർച്ചിൽ സംഘർഷം
കോഴിക്കോട്: ജിഷ്ണുവിെൻറ മാതാവിനും കുടുംബത്തിനും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ കോഴിക്കോട് പൊലീസ് കമീഷണർ ഒാഫീസ് മാർച്ചിൽ സംഘർഷം. ഒാഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു, ജനറൽ സെക്രട്ടടറി പ്രഭുൽ കൃഷ്ണ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.