Posted On
date_range Updated On
date_range തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. പേയാട് ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്. ഇതിനിടെ, മദ്യപാനത്തിനിടെയുണ്ടായ തർക്കമാണെന്നും പറയപ്പെടുന്നു. സംഭവത്തിൽ കുത്തിയ അരുൺ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.